റെഡ് അലേർട്ട് ആയതിനാൽ മിസ്റ്റി ലാന്റ് നാച്ചൊൽ പാർക്കിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തി വെച്ചിരിക്കുന്നു റെഡ് അലേർട്ട് പിൻവലിക്കുന്ന മുറയ്ക്ക് തുറന്ന് പ്രവർത്തിക്കുന്നതാണ് കേരളത്തിലെ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ മലപ്പുറം ബ്ളോക്കിൽ മൊറയൂർ ഗ്രാമ പഞ്ചായത്തിലെെ അരിമ്പ്ര മലയിൽ സ്ഥിതിചെയ്യുന്ന പ്രകൃതി രമണീയമായ സ്ഥലമാണ് മിനി ഊട്ടി. യഥാർത്ഥ ഊട്ടിയുടെ അത്രത്തോളം മനോഹാരിത ഇല്ലെങ്കിലും മലകളും കുന്നുകളും കൊണ്ട് പ്രകൃതി രമണീയമായ പച്ചപ്പു നിറഞ്ഞ സ്ഥലമാണ് മിനി ഊട്ടി മഴയുള്ള വൈൈകുന്നേരങ്ങളിലും അതിരാവിലയും കോടമഞ്ഞ് നിറഞ്ഞു നിൽക്കുന്നതു കാണാാൻ ധാരാാളം സഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട്. ഈ പ്രദേശത്തു സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന നാച്ചുറൽ പാർക്കാണ് MISTY LAND ഇവിടെയാണ് മലപ്പുറം ജില്ലയിലെ ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജ് തുടങ്ങിയിരിക്കുന്നത് MISTY LAND പാർക്കിലേക്ക് പ്രവേശിക്കാൻ 20 രൂപയാണ് ഫീസ് . ഈ പാർക്കിൽ കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ നിരവധി റൈടുകളും മറ്റും ഉണ്ട് ഇവക്കെല്ലാം ഓരോന്നിൽ കയറുവാനും വേവേറെ ഫീ നൽകേടതുണ്ട്. ഇവിടെത്തെ ഗ
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി