ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പറപ്പൂരിൽ അനധികൃതമണല്‍ തോണികള്‍ പിടികൂടി നശിപ്പിച്ചു.

വേങ്ങര:വേങ്ങര പൊലീസ് എസ്എച്ച് ഒ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ അനധികൃത മണല്‍ തോണികള്‍ പിടികൂടി നശിപ്പിച്ചു. പറപ്പൂര്‍ ഭാഗത്തു നിന്നും കടലുണ്ടി പുഴയില്‍ വേങ്ങര പൊലീസ് മൂന്ന് അനധികൃത മണല്‍ തോണികളാണ് പിടികൂടി നശിപ്പിച്ചത്. പറപ്പൂരിലെ വിവിധ ഭാഗങ്ങളിൽ കടലുണ്ടിപ്പുഴയിൽ അനധികൃത മണൽ മണൽക്കടത്ത് സജീവമാണെന്ന്  നിരവധി മാധ്യമങ്ങളിൽ   കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അനേഷണത്തിലാണ് തോണികൾ പിടികൂടാനായത്. വട്ടപറമ്പ് പടിഞ്ഞാറേ പാടംതോട് വഴിയും ഇല്ലി പ്പിലാക്കൽ മുച്ചറാണി കടവിലും കല്ലക്കയത്തുമാണ് വലിയ തോതിൽ മണൽകടത്ത് നടന്നിരുന്നത് . ഇതിനായി  നിരവധി അനധികൃത മണൽ തോണികൾ പുഴയിലുണ്ടായിരുന്നു.

ഇന്ത്യൻ ഗ്രാൻറ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം AP അബൂബക്കർ മുസലിയാർ നാളെ തിരൂരങ്ങാടി ടൗൺ സുന്നി ജൂമാ മസ്ജിദ് ഉദ്ഘാടനം ചെയ്യപ്പെടും

ഇന്ത്യൻ ഗ്രാൻറ് മുഫ്തി സുൽത്താനുൽ ഉലമ ബഹു :കാന്തപുരം AP അബൂബക്കർ മുസലിയാർ നാളെ ( 19-06-2022 ) വൈ: 7 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്ന തിരൂരങ്ങാടി ടൗൺ സുന്നി ജൂമാ മസ്ജിദ് . Photo: Basheer Kaderi.

സഹകരണ ബാങ്കുകൾവഴിയുള്ള ക്ഷേമപെൻഷൻവിതണത്തില്‍ അട്ടിമറി; മരിച്ചവരുടെ പെൻഷൻ തട്ടിയെടുത്തു

സഹകരണ ബാങ്കുകൾവഴിയുള്ള ക്ഷേമപെൻഷൻവിതണത്തില്‍ അട്ടിമറി; മരിച്ചവരുടെ പെൻഷൻ തട്ടിയെടുത്തു തിരുവനന്തപുരം :സഹകരണബാങ്കുകൾവഴി ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതിൽ ക്രമക്കേടെന്ന് അക്കൗണ്ടന്റ് ജനറൽ. സഹകരണ ബാങ്കുകൾ പെൻഷൻ വിതരണത്തിന് ചുമതലപ്പെടുത്തുന്ന ചില ഏജന്റുമാർ മരിച്ചവരുടെ പെൻഷൻ തട്ടിയെടുക്കുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി. വിതരണംചെയ്യാത്ത പണം സർക്കാരിലേക്ക്‌ തിരിച്ചടയ്ക്കുന്നതിലും സഹകരണബാങ്കുകൾക്ക് വീഴ്ചയുണ്ട്‌. അക്കൗണ്ടന്റ് ജനറൽ ഇത് സർക്കാരിനെ അറിയിച്ചതിനെത്തുടർന്ന് ക്രമക്കേട് തടയാൻ ധനവകുപ്പ് നടപടി തുടങ്ങി. സഹകരണബാങ്കുകൾവഴി പെൻഷൻ നൽകാൻ ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ആറ് സഹകരണബാങ്കുകളുടെ പരിധിയിലാണ് ബയോമെട്രിക് പരിശോധന ആദ്യം നടപ്പാക്കുന്നത്. പെൻഷൻ വാങ്ങുന്നവരുടെ വിരലടയാളം ബയോമെട്രിക് ഉപകരണത്തിൽ പതിപ്പിക്കും. അവരുടെ ആധാറിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിരലടയാളവുമായി അത് പൊരുത്തപ്പെട്ടാലേ പെൻഷൻ ലഭിക്കൂ.

ഈ മത്സ്യം ഇതിൽ കൂടുതൽ വളരില്ല കരിങ്കണ എന്നാണ് പേര് കൂടുതൽ അറിയാം Pseudosphromenus cupanus

 മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്,എന്നാൽ ഈ മത്സ്യം  രണ്ട് ഇഞ്ചികുടുതൽ വളരാത്ത കരിങ്കണ   Pseudosphromenus cupanus എന്ന മത്സ്യമാണ്. ഈ മത്സ്യത്തെ പ്രധാനമായും കാണപ്പെടുന്നത് പാടങ്ങളിലെ തൊടുകളിലും കുഴികളിലുംമാണ്. തൊടുകളിലെ വെള്ളത്തിനടിയിലെ ചപ്പുച്ചവറുകൾക്കിടയിലാണ് ഇവയുടെ പ്രധാന ആവസവ്യവസ്ഥ.അതുകൊണ്ട് ഈ മത്സ്യത്തെ വെള്ളം കുറയുന്ന സമയത്ത് മാത്രമേ കൂടുതലായി കാണുവാൻ കഴിയുള്ളു, പുഴകളിലും മറ്റും ഈ മത്സ്യം ഉണ്ടങ്കിലും വെള്ളം കൂടുതൽ ഉള്ളത് കൊണ്ട് ഇവയെ കൂടുതലായി കാണാൻ പ്രയാസമാണ് എന്നിരുന്നാലും വെള്ളം കുറഞ്ഞ ഏരിയയിലെ വെള്ളത്തിന്റെ അടിയിലെ ചപ്പുചവറുകൾക്കിടയിലും കല്ലുകൾക്കിടയിലും ഇവയെ കാണാൻ കഴിയുന്നു. അക്വാറിയ മത്സ്യമായ ഫൈറ്റർ മത്സ്യത്തെ പോലിരിക്കുന്നതിനാൽ ഇതിനെ ചിലയിടങ്ങളിൽ നാടൻ ഫൈറ്റർ എന്ന് വിളിക്കാറുണ്ട്, ഇവക്ക് ചെളിനിറഞ്ഞ വെള്ളങ്ങളിൽ പോലും ഇവക്ക് ജീവിക്കാൻ സാധിക്കുന്നു കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം മത്സ്യങ്ങള

abiu fruit അഭിയു പഴത്തെകുറിച്ച് അറിയാം

തൈ നട്ടു മൂന്നു വർഷത്തിനുള്ളിൽ ഫലം തരുന്ന അബിയു എന്ന ഈ വിദേശി പഴം കണ്ടാൽ മുട്ടപ്പഴം പോലെ തോന്നുമെങ്കിലും മുട്ടപ്പഴത്തിന്റെ ചവർപ്പില്ല. ശാഖകളില്‍ ചെറുപൂക്കള്‍ ഒറ്റയ്‌ക്കും കൂട്ടമായും കാണുന്നു. ഗോളാകൃതിയിലുള്ള ചെറുകായ്‌കള്‍ വിരിയുമ്പോള്‍ പച്ചനിറമാണെങ്കിലും വിളഞ്ഞു പഴുക്കുന്നതോടെ മഞ്ഞയായി തീരുന്നു. വേനല്‍ക്കാലത്ത്‌ മഞ്ഞപ്പഴങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ചെറുസസ്യം മനോഹര കാഴ്‌ച്ചയാണ്‌. പഴങ്ങള്‍ മുറിച്ച്‌ ഉള്ളിലെ മാധുര്യമേറിയ വെള്ളക്കഴമ്പ്‌ സ്‌പൂണ്‍ ഉപയോഗിച്ച്‌ കോരിക്കഴിക്കാം. പള്‍പ്പില്‍ പ്രോട്ടീന്‍, ഫൈബര്‍, കാത്സ്യം തുടങ്ങിയ പോഷകങ്ങള്‍ക്കൊപ്പം അസ്‌ഫോര്‍ബിക്‌ ആസിഡും നേരിയതോതിലുണ്ട്‌.സപ്പോട്ടേസിയ സസ്യകുടുംബത്തിലെ പോക്‌റ്റീരിയ കെമിറ്റോ എന്നതാണ് ശാസ്‌ത്രനാമം. പത്തുമീറ്ററിലധികം ഉയരത്തില്‍ ചെറു കടുപ്പമുള്ള തടി, നീളമേറിയ ഇലകള്‍, സസ്യഭാഗങ്ങളില്‍ കറ എന്നിവയുണ്ടാകും. നാട്ടില്‍ കാണുന്ന സപ്പോട്ടയുടെ ബന്ധുവായ അബിയു ഉഷ്‌ണമേഖലാ രാജ്യങ്ങളായ ഓസ്‌ട്രേലിയ, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നെത്തി കേരളത്തിലെ കാലാവസ്‌ഥയിൽ വളരാൻ യോജിച്ചതാണ്. സൂര്യപ്രകാശം ലഭിക്കുന്ന നേരിയ വളക്കൂറുള്ള മണ്ണിൽ നന്നായി വളരും. വെള

ഭിക്ഷാടകയുടെ വേഷത്തിലെത്തി മൂന്നര വയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം, തമിഴ്നാട് സ്വദേശിയായ നാടോടി സ്ത്രീ പിടിയിൽ

ഭിക്ഷാടകയുടെ വേഷത്തിലെത്തി മൂന്നര വയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം, തമിഴ്നാട് സ്വദേശിയായ നാടോടി സ്ത്രീ പിടിയിൽ പത്തനംതിട്ട: ഇളമണ്ണൂരിൽ മൂന്നര വയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. തമിഴ്നാട് സ്വദേശിയായ നാടോടി സ്ത്രീയാണ് ഭിക്ഷാടകയുടെ വേഷത്തിൽ കുട്ടിയുടെ വീട്ടിലെത്തിയത്. നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇന്നലെ രാവിലെ പത്ത്മണിയോടെയാണ് സംഭവം. ഇളമണ്ണൂർ ചക്കാലയിൽ റോജിയുടെയും ബിന്ദുവിന്റെയും മകൻ അലനെയാണ് വീട്ടിലെത്തിയ നാടോടി സ്ത്രീഅതകി വിദഗ്ധമായി തട്ടികൊണ്ട് കടത്തികൊൺണ്ട് പോകാൻ ശ്രമിച്ചത്. വീടിനോട് ചേർന്ന് വര്‍ക്ക് ഷോപ്പ് നടത്തുന്ന അച്ഛനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി.  ഈ സമയത്താണ് ഭിക്ഷാടനത്തിനായി നാടോടി സ്ത്രീ എത്തിയത്. അച്ഛൻ റോജി പണം നൽകാൻ എടുക്കാൻ വീടിനകത്തേക്ക് പോയ സമയത്താണ് നാടോടി സ്ത്രീ കുട്ടിയുടെ കൈപിടിച്ച് വിലിച്ച് റോഡിലേക്കിറങ്ങി. തൊട്ടടുത്ത് ജോലിചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും ചില നാട്ടുകാരും കുട്ടിയുടെ കരച്ചിൽ കേട്ട് പിന്നാലെ എത്തിയതോടെ നാടോടി സ്ത്രീ ഓടാൻ ശ്രമിച്ചു.  നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. പൊലീസ് കസ്റ

പുഴയിൽ ഒഴുക്കില്‍പ്പെട്ട ഒരു കുടുംബത്തിലെ 3 പേര്‍ക്ക് രക്ഷകനായി ഓട്ടോ ഡ്രൈവര്‍.

പുഴയിൽ ഒഴുക്കില്‍പ്പെട്ട ഒരു കുടുംബത്തിലെ 3 പേര്‍ക്ക് രക്ഷകനായി ഓട്ടോ ഡ്രൈവര്‍. മലപ്പുറം: പുഴയില്‍ കുളിയ്ക്കുന്നതിനിടെ അച്ഛനും പെണ്‍മക്കളും ഒഴുക്കില്‍പ്പെട്ടു മരണമുഖത്തുനിന്നും മൂന്നുപേരെ രക്ഷപ്പെടുത്തി ഓട്ടോഡ്രൈവര്‍. നിലമ്പൂര്‍ ഓട്ടോസ്റ്റാന്‍ഡിലെ ചിറക്കടവില്‍ വില്‍സണ്‍ (55)ആണ് ഹീറോ ആയിരിക്കുന്നത്. രാമംകുത്തിലെ 52 വയസ്സുകാരനെയും, 20, 16 വയസ്സുള്ള പെണ്‍കുട്ടികളെയുമാണ് വില്‍സണ്‍ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. ഇന്നലെ 12.30ന് കുതിരപ്പുഴയില്‍ രാമംകുത്ത് ചെക്ഡാമിനു സമീപം ഭാര്യയെയും മക്കളെയും കൂട്ടി കുളിക്കുന്നതിനിടെയായിരുന്നു അപകടം. നീന്തുന്നതിനിടെ 16 വയസ്സുകാരി കയത്തില്‍ ഒഴുക്കില്‍പ്പെട്ടു. രക്ഷിക്കാര്ൻ സഹോദരിയും പിന്നാലെ പിതാവും പുഴയിലേക്ക് ചാടി അപകടത്തില്‍ പെടുകയായിരുന്നു. ഭാര്യ ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും വിജന സ്ഥലമായതിനാല്‍ ആരും കേട്ടില്ല. യുവതി ഓടി 150 മീറ്റര്‍ അകലെ വില്‍സണിന്റെ വീട്ടിലെത്തി സഹായം അഭ്യര്‍ഥിച്ചു. ഉടന്‍ ഓടി പുഴയോരത്തെത്തി. പുഴയുടെ മധ്യത്തില്‍ പിതാവും ഒരു മകളും ചെക്ഡാമിന്റെ ഭിത്തിയില്‍ പിടിച്ച് ഒഴുക്കില്‍ ആടിയുലഞ്ഞു കിടക്കുകയായിരുന്നു. ഏതു നിമിഷവും

ലൈഫ് ഭവന പദ്ധതിയിൽ ചേരാൻ അപീൽ കൊടുക്കേണ്ടത് ഇങ്ങനെ

വീട് വാസയോഗ്യമല്ലാത്തവർക്ക് അപ്പീലിൽ വീട് ലഭിക്കണമെങ്കിൽ LSGD AE യുടെ UNFIT സർട്ടിഫിക്കറ്റ് അപ്പീൽ പരിശോധന സമയത്ത്  ബ്ലോക്ക് പഞ്ചായത്തിൽ ഹാജരാക്കണം. അപേക്ഷകർ അതാത് വാർഡ് മെമ്പർമാരുമായി ബന്ധപ്പെട്ട് സർട്ടിഫിക്കറ്റ് എത്രയും വേഗം കരസ്ഥമാക്കുക.          സ്ഥലം അധികം ഉള്ള കാരണത്താൽ വീടിന്റെ അപേക്ഷ നിരസിച്ചവർ വില്ലേജ് ഓഫീസിൽ നിന്നും 25 സെന്റിൽ താഴെയാണ് ഭൂമി കൈവശമുള്ളു എന്ന സർട്ടിഫിക്കറ്റ് വാങ്ങി ബ്ലോക്കിൽ എത്രയും വേഗം ഹാജരാക്കുക.             4 ചക്ര വാഹനം ഉണ്ടെന്ന കാരണത്താൽ അപേക്ഷ നിരസ്സിച്ചവർ സ്വന്തമായി വാഹനമില്ലെന്ന് തെളിയിക്കുന്ന രേഖ ഹാജരാകുക.        ലൈഫ് ഭവന പദ്ധതിയിൽ ഒരു റേഷൻ കാർഡ് ഒരു കുടുംബം ആയി പരിഗണിക്കുന്നതിനാൽ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ റേഷൻ കാർഡിലെ എല്ലാ അംഗങ്ങൾക്കും ബാധകമാണ്. പ്രത്യേക ശ്രദ്ധയ്ക്ക്: ----------------------------------       ബ്ലോക്കിലെ BDO യുടെ നേതൃത്വത്തിലുള്ള 4 അംഗ ഉദ്യോഗസ്ഥ സംഘമാണ് അപ്പീൽ പരിശോധിക്കുന്നത്. അവർ രേഖകൾ വച്ചാണ് പരിശോധിക്കുന്നത്. അർഹത തെളിയിക്കുന്ന ആവശ്യമായ രേഖകൾ അപ്പീലിനൊപ്പം സമർപ്പിക്കാത്തവർ എത്രയും വേഗം മുകളിൽ പറഞ്ഞിരിക്കുന്ന അർഹത

KFON വലിയോറയിലും എത്തി K-ഫോണിനെ കുറിച്ചറിയാം

KFON ന്റെ മെയിൽ ലൈൻ വലിക്കുന്ന ജോലി വലിയോറ പുത്തനങ്ങാടിയിൽ എത്തി. എന്താണ് KFON എന്ന് അറിയാൻ ചുവടെയുള്ള വീഡിയോ കാണുക   

വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റ് ഒരാളെ മ്യൂട്ട് ചെയ്യാം' വോയിസ് കോളില്‍ പുതുമകളുമായി വാട്സാപ്പ്

വോയിസ് കോളില്‍ വീണ്ടും പുതുമയുമായ വാട്സാപ്പ്. ആൻഡ്രോയിഡിലും ഐഒഎസിലുമാണ് ഗ്രൂപ്പ് വോയ്‌സ് കോൾ വാട്സാപ്പ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. വാട്സാപ്പ് കോളില്‍ സജീവമായി നില്‍ക്കുമ്പോള്‍ തന്നെ മറ്റുള്ളവരെ മ്യൂട്ടാക്കാനോ,അവര്‍ക്ക് മെസെജുകള്‍ അയയ്ക്കാനോ കഴിയും. നേരത്തെ ഗ്രൂപ്പ് കാളില്‍ എട്ടുപേര്‍ പങ്കെടുക്കാമെന്നത് മാറ്റി 32 ആക്കി വാട്സാപ്പ് അപ്ഡേറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ അപ്ഡേറ്റ്. ഇന്നലെയാണ് വാട്സാപ്പ് പുതിയ അപ്ഡേറ്റ് സംഭവിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. കോളിലുള്ള ഒരാളെ മ്യൂട്ടാക്കാനോ, മെസെജ് അയയ്ക്കാനോ ആയി ആ വ്യക്തിയുടെ നെയിംകാര്‍ഡ് അമര്‍ത്തി പിടിക്കണം. അപ്പോള്‍ കാണിക്കുന്ന ഓപ്ഷന്‍സില്‍ ഒരു പോപ്പ്അപ്പ് മെനു ദൃശ്യമാകും. ആരെങ്കിലും മ്യൂട്ടാക്കാന്‍ മറന്നാല്‍ ഈ സംവിധാനം അവിടെ സഹായകമാകും. ഒരു കോളിനിടെ ഒരാളെ മനഃപൂർവ്വം മ്യൂട്ടാക്കാനും ഈ സംവിധാനം ദുരുപയോഗം ചെയ്യാം. എന്നിരുന്നാലും, പങ്കെടുക്കുന്നയാൾക്ക് അൺമ്യൂട്ട് ബട്ടൺ അമർത്തി ഏത് സമയത്തും സ്വയം അൺമ്യൂട്ട് ചെയ്യാനുമവസരമുണ്ട്. ഗ്രൂപ്പ് വോയ്‌സ് കോളുകളിൽ പങ്കെടുക്കുന്നവരെ മ്യൂട്ടാക്കാനും സന്ദേശമയയ്‌ക്കാനുമുള്ള ഓപ്ഷനുകൾക്ക് പുറമേ,

കൂടല്ലൂരിൽ കണ്ടെത്തിയ ഗുഹയിലെ ഖനനം കൂടുതൽ ചരിത്ര ശേഷിപ്പുകൾ കണ്ടെത്തി.

തൃത്താല :  ആനക്കര പഞ്ചായത്തിലെ കൂടല്ലൂരിൽ  പൈപ്പിടുന്നതിന് വേണ്ടി കുഴിയെടുക്കവേ വീടിൻറെ മതിലിനോട് ചേർന്ന് കണ്ടെത്തിയ  മഹാശില കാലഘട്ടത്തിലെ ഗുഹയിൽ  ഖനന പ്രവർത്തനങ്ങൾ പുരോഗമിക്കവെ ഗുഹയിൽ കണ്ടെത്തിയ അറയിൽ നിന്ന്  കൂടുതൽ മഹാശില സംസ്കാര ശേഷിപ്പുകൾ കണ്ടെത്തി.കോഴിക്കോട് പഴശിരാജ മ്യൂസിയം ചാർജ് ഓഫിസർ കെ.കൃഷ്ണരാജ്, വി.എ.വിമൽകുമാർ, ബിനോജ് എന്നിവരുടെ നേതൃത്വത്തിലാണ്  ഇവിടെ ഖനനം പുരോഗമിക്കുന്നത്  ഗുഹയിലേക്കുള്ള പ്രവേശന വഴിയിലെ മണ്ണു മാറ്റിയപ്പോഴാണ്  മൂന്ന് കൽപ്പാളികൾ  കണ്ടെത്തിയത്. രണ്ട് അറകൾ നേരത്തേതന്നെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കവാടങ്ങളിലേക്ക് കടക്കുന്ന ഇടനാഴിക്ക് പതിവിൽ നിന്നു വ്യത്യസ്തമായി ത്രികോണാകൃതിയാണുള്ളത്. അതിലേക്ക് ഇറങ്ങുന്നതിന് കൽപടവുകളും ചെങ്കല്ലിൽ തീർത്തിട്ടുണ്ട്. ചൊവ്വാഴ്ച്ച ചെങ്കല്ല് ഗുഹയ്ക്ക് മുൻവശത്ത് നടത്തിയ ഖനനത്തിൽ മഹാശില സംസ്കാര ശേഷിപ്പുകളായ നന്നങ്ങാടി കണ്ടെത്തിയിരുന്നു. ഗുഹയുടെ കാവടത്തിന് ഒന്നര അടി മുന്നോട്ട് മാറിയാണ് നന്നങ്ങാടി കണ്ടെത്തിയിത്. ചെങ്കൽ മേഖലയിൽ കല്ല് വെട്ടി ഗുഹയുണ്ടാക്കി അതിന് മുൻ വശത്ത് നന്നങ്ങാടി കണ്ടെത്തിയത് അപൂർവ്വതയാണന്ന് പട്ടാമ്പി സംസ്‌

തോട്ടിലെ വെള്ളത്തിൽ വിഷം കലക്കി മീൻ പിടിക്കുന്നു: പോലീസിൽ പരാതി നൽകി

തോട്ടിലെ വെള്ളത്തിൽ വിഷം കലക്കി മീൻ പിടിക്കുന്നു: പോലീസിൽ പരാതി നൽകി വേങ്ങര: വേങ്ങര പഞ്ചായത്തിലെ കുറ്റൂർ പാടത്ത് തോട്ടിൽ നിന്നും മീൻ പിടിക്കുന്നതിനായി തോട്ടിലെ വെള്ളത്തിൽ വിഷം കലർത്തിയതിനെ തുടർന്ന് മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയതായി കാണപ്പെട്ടതിനെ തുടർന്ന് വേങ്ങര പോലീസിൽ പരാതി നൽകി. തോട്ടിൽ വിഷം കലർത്തി മീൻ പിടിക്കാൻ തുനിഞ്ഞ സാമൂഹ്യ ദ്രോഹികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷ ലഭിക്കാൻ വേണ്ടത് ചെയ്യണമെന്ന് അഖിലേന്ത്യാ കിസാൻ സഭ വേങ്ങര മണ്ഡലം പ്രസിഡന്റ് എ.പി അബൂബക്കർ പരാതിയിൽ ആവിശ്യപ്പെട്ടു. പ്രഭാത വാർത്തകൾ 2022 | ജൂൺ 18 | ശനി | 1197 |  മിഥുനം 4 |  തിരുവോണം, അവിട്ടം 1443ദുൽഖഅദ് 18 🌹🦚🦜➖➖➖➖➖ ◼️അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യവ്യാപകമായി കലാപം. ബിഹാറില്‍ ഇന്നു ബന്ദ. ഇന്നലേയും രാജ്യവ്യാപകമായി അക്രമങ്ങളുണ്ടായി. ഉത്തര്‍പ്രദേശ് അലിഗഡിലെ ജട്ടാരി പൊലീസ് സ്റ്റേഷന്‍ അക്രമികള്‍ തീയിട്ടു. പൊലീസ് വാഹനവും പ്രതിഷേധക്കാര്‍ കത്തിച്ചു.  ബിഹാറിലും ഹരിയാനയിലും വ്യാപക അക്രമമുണ്ടായി. ബിഹാറില്‍ അഞ്ചു ട്രെയിനുകള്‍ കത്തിച്ചു. നളന്ദയില്‍ ഇസ്ലാംപൂര്‍ - ഹാതിയ എക്സ്പ്രസിനു തീയിട്ടു. മൂന്ന്

സ്കൂൾ ബാത്‌റൂമിൽ വീണു പരിക്കേറ്റ ഒന്നാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു

കൊളപ്പുറത്ത് സ്കൂൾ ബാത്‌റൂമിൽ വീണു പരിക്കേറ്റ ഒന്നാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു കൊളപ്പുറം: സ്കൂൾ ബാത്റൂമിൽ നിന്നിറങ്ങുന്നതിനിടെ വീണു പരിക്കേറ്റ വിദ്യാർഥി മരിച്ചു. കൊളപ്പുറം സൗത്ത് കെ എൻ സി കെ ഹുസൈൻ തങ്ങളുടെ മകൻ ഷർശാദ് തങ്ങൾ (6) ആണ് മരിച്ചത്. കൊളപ്പുറം ഗവ. സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആണ്. കഴിഞ്ഞ 15 ന് ആണ് സംഭവം. സ്കൂൾ ബാത്റൂമിൽ പോയി മടങ്ങുന്നതിനിടെ വീണു പരിക്കേൽക്കുകയായിരുന്നു. തിരൂരങ്ങാടി, കോട്ടക്കൽ ആശുപത്രികളിലെ ചികിത്സക്ക് ശേഷം പുരോഗതി ഇല്ലാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയാണ് മരണപ്പെട്ടത്. 🔳🔳🔳🔳🔳🔳🔳  ഇന്നത്തെ പ്രഭാത വാർത്തകൾ 2022 | ജൂൺ 18 | ശനി | 1197 |  മിഥുനം 4 |  തിരുവോണം, അവിട്ടം 1443ദുൽഖഅദ് 18 🌹🦚🦜➖➖➖➖➖ ◼️അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യവ്യാപകമായി കലാപം. ബിഹാറില്‍ ഇന്നു ബന്ദ. ഇന്നലേയും രാജ്യവ്യാപകമായി അക്രമങ്ങളുണ്ടായി. ഉത്തര്‍പ്രദേശ് അലിഗഡിലെ ജട്ടാരി പൊലീസ് സ്റ്റേഷന്‍ അക്രമികള്‍ തീയിട്ടു. പൊലീസ് വാഹനവും പ്രതിഷേധക്കാര്‍ കത്തിച്ചു.  ബിഹാറിലും ഹരിയാനയിലും വ്യാപക അക്രമമുണ്ടായി. ബിഹാറില്‍ അഞ്ചു ട്രെയിനുകള്‍ കത്തിച്ചു. നള

ഇത് കുട്ടിക്കളിയല്ലേ എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ പലർക്കും തെറ്റി. ബുദ്ധിരാക്ഷസന്മാരെപ്പോലും കുഴപ്പിച്ച ചിത്രമാണിത്. ഒന്ന് ശ്രമിക്കാമോ?

നിങ്ങളെ ചിന്തിപ്പിച്ച് കുഴപ്പിക്കുന്ന ചിത്രങ്ങൾ എപ്പോഴെങ്കിലും മുന്നിൽപ്പെട്ടിട്ടുണ്ടോ? നിങ്ങൾ തിരയുകയും ആ ചിത്രങ്ങളിൽ ദൃശ്യമല്ലാത്തതും എന്നാൽ അവിടെത്തന്നെയുള്ളതുമായ കാര്യങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യാറുണ്ടോ? എന്തിനാണ് ഈ ആശയക്കുഴപ്പമുണ്ടാക്കുന്ന ചിത്രങ്ങൾ നിർമ്മിക്കുന്നതെന്ന് ചിന്തിച്ചാൽ, അത് നിങ്ങളുടെ തലച്ചോറിനെ പരീക്ഷിക്കാനാണ് എന്നാണു ഉത്തരം. അതാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ (optical illusion) കൊണ്ട് ഉദ്ദേശിക്കുന്നതും.  ഈ ചിത്രങ്ങൾ ഒപ്റ്റിക്കൽ ഇല്ല്യൂഷൻസ് എന്ന് എന്നറിയപ്പെടുന്നു. അവ പലപ്പോഴും നിങ്ങളുടെ ബുദ്ധിശക്തി പരിശോധിക്കുന്നതിനാണ് നിർമ്മിച്ചിരിക്കുന്നത്. അത് നിങ്ങളുടെ കണ്ണുകളെ വെല്ലുവിളിക്കുക മാത്രമല്ല, നിങ്ങളുടെ ക്ഷമ പരീക്ഷിക്കാനും ഉപകരിക്കും. അടുത്തിടെ, ഇന്റർനെറ്റിൽ ഒരു പുതിയ ചിത്രം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഇതിൽ മഞ്ഞ നിറമുള്ള കോഴിക്കുഞ്ഞുങ്ങൾക്കിടയിൽ നിന്നും അഞ്ച് നാരങ്ങകൾ കണ്ടെത്തുന്നതാണ് നിങ്ങളുടെ ലക്‌ഷ്യം. കിട്ടിയില്ലെങ്കിൽ ക്ലൂ ഇതാ പിടിച്ചോ (തുടർന്ന് വായിക്കുക) ഈ ചിത്രങ്ങൾ ഒപ്റ്റിക്കൽ ഇല്ല്യൂഷൻസ് എന്ന് എന്നറിയപ്പെടുന്നു. അവ പലപ്പോഴും നിങ്ങളുടെ ബുദ്ധിശക്തി പരി

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വലിയോറ ചിനക്കൽ സ്വദേശി ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു.

വേങ്ങര: വലിയോറ ചിനക്കൽ മുള്ളൻ ഉസ്മാന്റെ മകൻ നൗഫൽ ബോംബെയില്‍ ബില്‍ഡിംങ്ങിന് മുകളിൽ നിന്നും വീണ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പ് ബോംബെ പനവേൽ എന്ന സ്ഥലത്തെ കാപ്പ ഹോട്ടലിലേക്ക് ജോലി ആവശ്യാർത്ഥം നൗഫലും സുഹൃത്ത് പറവെട്ടി സിനാനും ഒന്നിച്ച് പോയതായിരുന്നു. അവരുടെ താമസ സ്ഥലത്തെ ലോഡ്ജിൽ നിന്ന് വെള്ളം ഇല്ലാതായാപ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാനായി മുകളിലേക്ക് കയറിപ്പോയ നൗഫൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ബിൽഡിങ്ങിന്റെ താഴെ വീണു കിടക്കുന്നത് കണ്ടത്. മൃതദേഹം ഇപ്പോൾ പനവേൽ എം ജി ഹോസ്പിറ്റലിലാണ്. വേങ്ങരയിൽ നിന്നും ബന്ധുക്കൾ ബോംബെയിലെത്തിയ ശേഷം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകളും, ഇന്നത്തെ പ്രഭാത വാർത്തകളും

പ്രഭാത വാർത്തകൾ 2024 | മെയ് 17 | വെള്ളി | 1199 | ഇടവം 3 | പൂരം l 1445 l ദുൽഖഅദ് 08 ➖➖➖➖➖➖➖➖ ◾ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ ഇങ്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേരത്തെ വിദേശത്ത് കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ലെന്ന് സുപ്രീംകോടതി. പ്രത്യേക പരിഗണന കെജ്രിവാളിന് നല്‍കിയെന്ന വാദവും സുപ്രീംകോടതി നിഷേധിച്ചു. അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമിത

നിയന്ത്രണം വിട്ട കാർ 60 മീറ്ററോളം പറന്നു താഴ്ചയിലേക്ക്. video കാണാം

കാരക്കുന്ന് 34: നിയന്ത്രണം വിട്ട കാർ റോഡ് സൈഡിൽ നിർമിച്ച അതിർ കുറ്റി തെറിപ്പിച്ചു തൊട്ടടുത്ത വീട് ന് മുകളിലൂടെ പറന്നു തൊട്ടടുത്ത വയലിലേക്ക് മറിയുകയായിരുന്നു. എടവണ്ണ ഭാഗത്ത് നിന്നും വന്ന കാർ  34 സലഫി മസ്ജിദിനു സമീപം  രാവിലെ 9 മണിക്കാണ് അപകടം. അപകടത്തിൽ ഡ്രൈവർ മമ്പാട് സ്വദേശി  പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. VIDEO 👇