അതിർത്തി കല്ല് നഷ്ടപ്പെട്ടുപോയാലോ,ഏതിർകക്ഷികൾ പുരയിടം കയ്യേറി അതിർത്തിസ്ഥാപിക്കാനോ ശ്രമിച്ചാൽ യഥാർത്ഥ അതിർത്തികല്ലിന്റെ സ്ഥാനം നിർണ്ണയിച്ചു വസ്തുവിന്റെ സ്ഥാനം എങ്ങനെ പുനർനിർണ്ണയം നടത്തുവാൻ സാധിക്കും..
അതിർത്തി കല്ല് നഷ്ടപ്പെട്ടുപോയാലോ,ഏതിർകക്ഷികൾ പുരയിടം കയ്യേറി അതിർത്തിസ്ഥാപിക്കാനോ ശ്രമിച്ചാൽ യഥാർത്ഥ അതിർത്തികല്ലിന്റെ സ്ഥാനം നിർണ്ണയിച്ചു വസ്തുവിന്റെ സ്ഥാനം എങ്ങനെ പുനർനിർണ്ണയം നടത്തുവാൻ സാധിക്കും.. ❓ ഉത്തരം സുലൈമാൻ വർഷങ്ങളായി ഗൾഫിലാണ്. അതിർത്തി ജില്ലയിൽ അദ്ദേഹത്തിന് അതിർത്തികൾ നിർണ്ണയിച്ച 15 സെന്റ് വസ്തു വകകളുണ്ട്. തിരക്കിനിടയിൽ കഴിഞ്ഞ 15 വർഷങ്ങളായി വസ്തുവിന്റെ കാര്യങ്ങൾ നോക്കി നടത്തുവാൻ അദ്ദേഹത്തിന് സാധിച്ചില്ല. അടുത്തിടെ അവിടം വരെ പോയപ്പോ ളാണ് അതിർത്തിക്കല്ലുകളും വേലിയും പിഴുതു മാറ്റി വസ്തു കയ്യേറ്റം ചെയ്യപ്പെട്ട അവസ്ഥയിൽ കാണപ്പെട്ടത്. എന്താണ് പോംവഴി? കേരള സര്‍വ്വെ അതിരടയാള നിയമ പ്രകാരം സര്‍വ്വെ അതിര്‍ത്തികള്‍ കാണിച്ചു തരേണ്ട കടമ ബന്ധപ്പെട്ട താലൂക്ക് സര്‍വ്വെയറുടെയാണ്. ഒരിക്കല്‍ സര്‍വെ ചെയ്ത് റിക്കാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുള്ള പതിവ് വസ്തുവിന്റെ അതിര്‍ത്തികള്‍ നിർണ്ണയിച്ചു കിട്ടുന്നതിനുവേണ്ടി ഭുമിയുടെ ഉടമസ്ഥന് നേരിട്ടോ ഏജന്റ് മുഖാന്തിരമോ ആ വസ്തു സ്ഥിതിചെയ്യുന്ന താലൂക്കിലെ തഹസില്‍ദാര്‍ക്ക് നമ്പര്‍ 10 ഫോറത്തില്‍ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ് പതിപ്പിച്ച് അപേക