ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഹജ്ജ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു,വേങ്ങര CHC യിൽ വേങ്ങരയിൽനിന്നു ഹജ്ജിന്ന് പോകുന്നവർജുള്ള കുത്തിവെപ്പ് നൽകി

ചികിത്സയുടെ ഒറ്റമൂലി രഹസ്യമറിയാൻ വൈദ്യനെ കൊലപ്പെടുത്തി ചങ്ങലയില്‍ ബന്ധിച്ച്‌ ക്രൂരമായി പീഡിപ്പിച്ചത് ഒന്നേകാല്‍ വര്‍ഷത്തോളം; സംഭവം മലപ്പുറത്ത്‌

മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി രഹസ്യമറിയാൻ വൈദ്യനെ കൊലപ്പെടുത്തി; ചങ്ങലയില്‍ ബന്ധിച്ച്‌ ക്രൂരമായി പീഡിപ്പിച്ചത് ഒന്നേകാല്‍ വര്‍ഷത്തോളം; മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളി; പ്രതി വീടുകയറി ആക്രമണം നടത്തിയ സംഭവത്തിലെ പരാതിക്കാരന്‍..! പാരമ്പര്യ വൈദ്യനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചാലിയാര്‍ പുഴയിലെറിഞ്ഞ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. 2020 ഒക്ടോബറിലാണ് മൈസൂരിലെ പാരമ്പര്യ വൈദ്യനായ ഷാബാ ശെരീഫ് (60) കൊല്ലപ്പെട്ടത്. കേസില്‍ വ്യവസായി നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്‍ (42), ബത്തേരി സ്വദേശികളായ പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (36), തങ്ങളകത്ത് നൗഷാദ് (41) എന്നിവരാണ് അറസ്റ്റിലായത്. മൈസൂരു രാജീവ് നഗറില്‍ ചികിത്സ നടത്തിയിരുന്നയാളാണ് ഷാബാ ശെരീഫ്. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യമറിയുന്നതിനുവേണ്ടി 2019 ഓഗസ്റ്റിലാണ് പ്രതികള്‍ ശെരിഫിനെ തട്ടിക്കൊണ്ടുവന്നത്. മൈസൂരുവിലെ ലോഡ്ജില്‍ നിന്ന് രോഗിയെ ചികിത്സിക്കാനെന്ന് പറഞ്ഞാണ് വൈദ്യനെ നിലമ്പൂരില്‍ എത്തിച്ചത്. ഒറ്റമൂലി രഹസ്യം മനസിലാക്കി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെയും കൂട്ടരുടെയും ലക്ഷ്യ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ UDF സ്ഥാനാർഥി നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോയത് സൈക്കിൾ റിക്ഷയിൽ video കാണാം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ UDF സ്ഥാനാർഥി  നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്തിനായി യുഡിഎഫ് നേതാക്കന്മാർക്കും, പ്രവർത്തകർക്കുമൊപ്പം ജില്ലാ കളക്റ്ററേറ്റിലേയ്ക്ക്പോയത്  സൈക്കിൾ റിക്ഷയിൽ VIDEO കാണാം 

ഇത് കണ്ടിട്ടെങ്കിലും അവർ ഭൂമിയിലേക്ക് വരട്ടെ; നഗ്നരായ സ്ത്രീപുരുഷന്മാരുടെ ചിത്രങ്ങൾ നാസ ബഹിരാകാശത്തേക്ക് അയക്കുന്നു; ലക്ഷ്യം അന്യഗ്രഹ ജീവികളെ വിളിച്ചുവരുത്തുക.

ഇത് കണ്ടിട്ടെങ്കിലും അവർ ഭൂമിയിലേക്ക് വരട്ടെ; നഗ്നരായ സ്ത്രീപുരുഷന്മാരുടെ ചിത്രങ്ങൾ നാസ ബഹിരാകാശത്തേക്ക് അയക്കുന്നു; ലക്ഷ്യം അന്യഗ്രഹ ജീവികളെ വിളിച്ചുവരുത്തുക. അന്യഗ്രഹജീവികളെ ഭൂമിയിലേക്ക് ആകര്‍ഷിക്കാൻ മനുഷ്യരുടെ നഗ്‌ന ചിത്രങ്ങള്‍ ബഹിരാകാശത്തേക്കയക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ പരീക്ഷണ വിഭാഗമായ നാസയുടെ ശാസ്ത്രജ്ഞര്‍. അന്യഗ്രഹ ജീവികൾ ഉണ്ടെങ്കിൽ അവയെ കണ്ടെത്തുന്നതിനും അവയ്ക്ക് ഭൂമിയിലേക്കുള്ള മാര്‍ഗം എളുപ്പമാക്കുന്നതിനുമാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ ഈ മാർഗം തേടുന്നത്. നാസയുടെ ബീക്കണ്‍ ഇന്‍ ദ ഗാലക്സി (BITG) പദ്ധതിയുടെ ഭാഗമായാണ് ഈ ശ്രമം. നഗ്‌നരായ രീതിയിലുള്ള ഏതെങ്കിലും സ്ത്രീയുടേയും പുരുഷന്റേയും ഫോട്ടോകളല്ല ബഹിരാകാശത്തേക്ക് അയക്കുന്നത്. ആധുനിക മാര്ഗങ്ങളാൽ തികച്ചും ഡിജിറ്റലായി വരച്ചെടുത്ത ചിത്രത്തിൽ ഡിഎന്‍എയുടെ മാതൃകയും വരച്ചിട്ടുണ്ടാവും. ഇത്തരത്തിലുള്ള ചിത്രം ഇപ്പോൾ തന്നെ നാസ പുറത്തുവിട്ടിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ബൈനറി കോഡ് സന്ദേശങ്ങളായാണ് ഇവ ബഹിരാകാശത്തേക്ക് അയക്കുക. ഭൂമിയുമായി ആശയവിനിമയം നടത്താനുള്ള ലളിത മാര്‍ഗങ്ങള്‍,

കനത്തമഴയെ തുടർന്ന് തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവച്ചു. കാലാവസ്ഥ അനുകൂലമാണെങ്കിൽ thrissurpooram2022

കനത്തമഴയെ തുടർന്ന് തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവച്ചു.  കാലാവസ്ഥ അനുകൂലമാണെങ്കിൽ നാളെ നടത്തും  thrissurpooram2022 കനത്തമഴയെ തുടർന്ന് തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവച്ചു. കാലാവസ്ഥ അനുകൂലമാണെങ്കിൽ നാളെ വൈകിട്ട് വെടിക്കെട്ട് നടത്താനാണ് ദേവസ്വങ്ങളുടെ തീരുമാനം. പൂര പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന വെടിക്കെട്ടാണ് ഇപ്പോൾ മഴ കാരണം അനശ്ചിതത്വത്തിലായിരിക്കുന്നത്. വെടിക്കെട്ട് മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊള്ളാൻ തിരുവമ്പാടി ദേവസ്വവും പാറമേക്കാവ് ദേവസ്വവും യോഗം ചേർന്നിരുന്നു. മഴ ശക്തമായതോടെ തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചു തൃശൂർ: മഴ ശക്തമായതോടെ തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചു. രാത്രി നടക്കേണ്ടിയിരുന്ന വെടിക്കെട്ടാണ് മാറ്റിവെച്ചത്. ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് പൂരം വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്. പകൽപൂരത്തിന് ശേഷമുള്ള വെട്ടിക്കെട്ടിൽ കോപ്പുകൾ ഉപയോഗിക്കാമെന്ന തീരുമാനത്തിലാണ് സംഘാടകർ. മണ്ണിൽ കുഴിഞ്ഞിട്ടുള്ള അമിട്ടുകൾ നനഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വെടിക്കെട്ട് മാറ്റിവെച്ചിരിക്കുന്നത്. വെടിക്കെട്ടിൽ എന്തൊക്കെ വിസ്മയങ്ങളാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നത് എന

ബേപ്പൂരിലെ ഒഴുകുന്ന പാലം കഴിഞ്ഞ ദിവസത്തെ ശക്തമായ തിരമാലകളിൽ തകർനന്ന രീതിയിൽ പ്രജരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഇതാണ് | floating bridge

ബേപ്പൂരിലെ ഒഴുകുന്ന പാലം കഴിഞ്ഞ ദിവസത്തെ ശക്തമായ തിരമാലകളിൽ തകർനന്ന രീതിയിൽ പ്രജരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഇതാണ് | floating bridge

വാട്സാപ്പിൽ പുതിയ സൗകര്യങ്ങൾ വരുന്നു ;ഇനി അഡ്മിൻ ഡിലീറ്റ് ചെയാം ഇനി ഗ്രൂപ്പിൽ 512 അംഗങ്ങൾ

വാട്സാപ്പിൽ പുതിയ സൗകര്യങ്ങൾ വരുന്നു ;ഇനി അഡ്മിൻ ഡിലീറ്റ് ചെയാം ഇനി ഗ്രൂപ്പിൽ 512 അംഗങ്ങൾ  അംഗങ്ങളുടെ കടുംകൈകൾ നിസ്സഹായരായി നോക്കിനിന്ന വാട്സാപ് അഡ്മിൻമാരുടെ കാലം കഴിയുന്നു. കുഴപ്പം പിടിച്ച സന്ദേശങ്ങൾ നീക്കം ചെയ്യാനുള്ള അധികാരം അഡ്മിനു നൽകി വാട്സാപ് അടിമുടി മാറുകയാണ്. ഗ്രൂപ്പ് അംഗങ്ങളുടെ പരമാവധി എണ്ണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാകും. പുതിയ അപ്ഡേറ്റ് വരുന്നതോടെ വേണമെങ്കിൽ ഒരു സിനിമ മുഴുവൻ വാട്സാപ്പിലൂടെ അയയ്ക്കാം. ഉപയോക്താക്കൾ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സൗകര്യങ്ങൾ വരുന്ന ആഴ്ചകളിൽ വിവിധ ഘട്ടങ്ങളിലായി ലഭ്യമാക്കും.  ഓരോ സന്ദേശത്തിനും ഇമോജികൾ വഴി, സന്ദേശത്തിനുള്ളിൽ തന്നെ പ്രതികരിക്കാവുന്ന ‘ഇമോജി റിയാക്‌ഷൻസ്’ ആണ് ഏറ്റവും ഒടുവിലത്തെ അപ്ഡേറ്റിൽ ലഭ്യമാക്കിയിട്ടുള്ള സൗകര്യം. ഇതിനു പുറമേ പുതുതായി വാട്സാപ് പ്രഖ്യാപിച്ചിരിക്കുന്ന അപ്ഡേറ്റുകൾ ഇവയാണ്.  ▪️ഒരു ഗ്രൂപ്പിൽ 256 അംഗങ്ങൾ എന്നത് 512 ആയി വർധിക്കും. ബിസിനസുകളെയും വിവിധ സ്ഥാപനങ്ങളെയും സഹായിക്കാനാണിത്. 256 പേർ എന്ന പരിധി മൂലം ഒരേ സ്ഥാപനം ഒന്നിലേറെ ഗ്രൂപ്പുകൾ സൃഷ്ടിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു.  ▪️ഗ്രൂപ്പിലെ അംഗങ്ങൾ വേണ്ടാത

തൃശൂർ പൂരത്തിന്റെ live കാഴ്ചകൾ

 

വലയിൽ കുടുങ്ങിയ പൂച്ചയെ ട്രോമാ കെയർ പ്രവർത്തകർ രക്ഷപ്പെടുത്തി

വേങ്ങര മേമാട്ടുപാറ ഭാഗത്ത്‌ ഒരു പൂച്ച വലയിൽ കുടുങ്ങികിടക്കുന്നുണ്ടന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിലെ സഫ്‌വാൻ കോയിസ്സൻ, ഇല്യാസ് എന്നിവർ സ്ഥലത്ത്‌പോയി പൂച്ചയെ രക്ഷപ്പെടുത്തി വീട്ടിലെ കോഴികുടിന്ന് ചുറ്റും കെട്ടിയ വലയുടെ മുകൾ ഭാഗത്തെ വലയിൽ പൂച്ച അകപെടുകയായിരുന്നു, വീടുകർ പൂച്ചയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിക്കും പൂച്ച കടിക്കാൻ ശ്രമിച്ചതിനാൽ മലപ്പുറം ജില്ലാ ട്രോമാ കെയർ പ്രവർത്തകരുടെ സഹായം തേടുകയായിടുന്നു 

ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്ക് അപേക്ഷ; ഇന്റര്‍വ്യൂബോര്‍ഡിനു മുന്നില്‍ ഭവ്യതയോടെ എത്തി നടന്‍ ഉണ്ണി രാജന്

കണ്ണൂര്‍: കാസര്‍കോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. അഭിമുഖത്തിനായത്തിയത് പതിനൊന്ന പേരായിരുന്നു.  എന്നാല്‍ ഇന്റര്‍വ്യൂബോര്‍ഡിനു മുന്നില്‍ വളരെ ഭവ്യതയോടെ എത്തിയ ഒരു ഉദ്യോഗാര്‍ഥിയെക്കണ്ട് ബോര്‍ഡംഗങ്ങള്‍ ശരിക്കും ഞെട്ടി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളിലൂടെയും 'മറിമായം' സീരിയലിലും പ്രേക്ഷകരെ ചിരിപ്പിച്ച പ്രിയതാരം ഉണ്ണി എന്ന ചെറുവത്തൂര്‍ സ്വദേശി ഉണ്ണി രാജന്‍ ആണ് എംപ്ലോയ്മെന്റ് കാര്‍ഡ് ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരായത്. ബ്രിട്ടീഷ് കാലത്തേയുള്ള 'സ്‌കാവഞ്ചര്‍' എന്ന പോസ്റ്റാണിത്. പേരിന് മാറ്റമില്ലെങ്കിലും ഇന്ന് ആ തൊഴില്‍ നിലവിലില്ല. പകരം ശൗചാലയം വൃത്തിയാക്കലാണ് തൊഴില്‍. കാസര്‍കോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്ക് വിളിച്ച അപേക്ഷയിലാണ് ഉദ്യോഗാര്‍ഥിയായി നടന്‍ ഉണ്ണി രാജന്‍ എത്തിയതെന്ന് മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. ഈ ജോലിയെക്കുറിച്ച് അറിഞ്ഞുതന്നെയാണോ അപേക്ഷിച്ചതെന്നായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചോദ്യം. അതെയെന്ന് ഉണ്ണി ര

വലിയോറ പാടത്തെ ഹൈ മാസ്‌ ലൈറ്റ് നാടിന്ന് സമർപ്പിച്ചു

വേങ്ങര ഗ്രാമ പഞ്ചായത്തിലെ  വലിയോറ പാടത്ത് കളത്തും പടിയിൽ സ്ഥാപിച്ച ഹൈ മാസ്‌ ലൈറ്റിന്റെ ഉത്ഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഇന്ന് വൈകുന്നേരം 5:30 ന്ന് നിർവഹിച്ചു. ഉത്ഘാടന ചടങ്ങിൽ വേങ്ങര പഞ്ചായത്തിലെ 13,16,17,18 വാർഡുകളിലെ മെമ്പർമാർ  പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരുടെയും നാട്ടുകാരുടെയും സാനിദ്ധ്യരായി

വേങ്ങരയിൽ മലബാർ പൂപ്പൊലി എക്സിബിഷൻ തുടങ്ങി.

       ഹോമി ഗ്രൂപ്പ് കണ്ണൂർ  വേങ്ങര സബാഹ് സ്ക്വയറിൽ നടത്തുന്ന മലബാർ പൂപ്പൊലി എന്ന പേരിൽ പുഷ്പ കാർഷിക മേളക്ക് തുടക്കമായി. ഈ മാസം ഇരുപത്തി നാല് വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ വിവിധ പൂ ചെടികളുടെയും ഫല വൃക്ഷ തൈകളുടെയും പ്രദർശനവും വിപണനവും ഉണ്ടാകും. വൈകുന്നേരം നാല് മണിമുതൽ രാത്രി പത്ത് മണിവരെയാണ് പ്രദർശനം നടക്കുക.            കൺസ്യൂമർ സ്റ്റാളുകളും വിവിധ ഗെയിമുകളും കുട്ടികളുടെ പല തരത്തിലുള്ള അമ്യൂസ്മെൻ്റും ഒരുക്കിയിരിക്കുന്നു . പ്രശസ്ത ഗായകർ നയിക്കുന്ന ഇശൽ നൈറ്റുകളും ഉണ്ടായിരിക്കും.         ഹോമി ഗ്രൂപ്പ് പർട്നേഴ്‌സിൻ്റെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ  പ്രമുഖ വ്യവസായിയും പൊതു പ്രവർത്തകനുമായ സബാഹ് കുണ്ടുപുഴക്കൽ ഉൽഘാടനം ചെയ്തു.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്ന്‌ മുന്യറിപ്പ്

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപം കൊണ്ടതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഈ ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നും അറിയിപ്പിൽ പറയുന്നു. കേരളം ഈ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ ഉൾപ്പെടുന്നില്ല. എന്നാൽ ന്യൂനമർദ്ദത്തിന്റെയും ചുഴലിക്കാറ്റിന്റെയും സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും കാറ്റിനുമുള്ള സാധ്യതയുണ്ട്. നിലവിൽ ശക്തമായ വേനൽമഴ  ലഭിക്കുന്ന സാഹചര്യത്തിൽ ഈ കാലാവസ്ഥാ മാറ്റങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്നു. ആയതിനാൽ പൊതുജനങ്ങളും ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണം. ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കേണ്ടതാണ്. ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കാനിടയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ന്യൂനമർദ്ദത്തിന്റെ വികാസവും സഞ്ചാരപഥവും അതിനോടനുബന്ധിച്ചുള്ള ദിനാന്തരീക്ഷാവസ്ഥ മാറ്റങ്ങളും കേന്ദ്ര കാലാവസ്ഥാവകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. മുന്ന

കൂരിയാട് വൈദ്യുതി ലൈൻ വർക്കി നിടെ ഷോക്കേറ്റു ലൈനിൽ കുടുങ്ങിയ ലൈൻമാനെ രക്ഷപ്പെടുത്തി video കാണാം

കൂരിയാട് വൈദ്യുതി  ലൈൻ വർക്കിനിടെ  ലൈൻമാന് ഷോക്കേറ്റു കൂരിയാട്: കൂരിയാട് വൈദ്യുതി  ലൈൻ വർക്കിനിടെ ഷോക്കേറ്റു ലൈനിൽ കുടുങ്ങിയ ലൈൻമാനെ KSEB ജീവനക്കാരും നാട്ടുകാരും പോലിസും ചേർന്ന് താഴെ ഇറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറ്റകുറ്റപ്പണികൾക്കായി ഇലക്ട്രിക് പോസ്റ്റിനു മുകളിൽ കയറിയ ലൈൻമാനെ താനൂരിൽ നിന്നുമെത്തിയ ഫയർ ആൻഡ് റെസ്ക് ടീം വേങ്ങര പോലീസ് നാട്ടുകാർ ചേർന്ന് താഴെയിറക്കി കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂരിയാട് മാർക്കറ്റിന് അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ നിന്നാണ് അപകടം. ചെറിയ രീതിയിൽ ഷോക്ക് ഏറ്റതിനെ തുടർന്ന് ബെൽറ്റിൽ തൂങ്ങി കിടക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. video യുട്യൂബിൽ കാണുവാൻ  ഇവിടെ ക്ലിക്ക്  ചെയുക

LENSFED മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായി ശ്രീ.VKA റസാഖ് തെരഞ്ഞെടുക്കപ്പെട്ടു.

ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർ വൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) പന്ത്രണ്ടാം ജില്ലാ സമ്മേളനം ഇന്നലെ  തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ നടന്നു .സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെചെയ്തു.സമ്മേളനത്തിൽ  LENSFED മലപ്പുറം ജില്ലാ പ്രസിഡണ്ടായി പി അമീറുദ്ധീനെയും ജനറൽ സെക്രട്ടറിയായി ശ്രീ.VKA റസാഖിനെയും ട്രഷറരായി നാഫ്സൽ ബാബുവിനെയും  തെരഞ്ഞെടുക്കപ്പെട്ടു.  കുറുക്കോളി മൊയ്തീൻ എം.എൽ എ, നഗരസഭാ ചെയർപേഴ്സൺ എ.പി. നസീമ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു  ലെൻസ് ഫെഡ് സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി  സമ്മേളനത്തിന്റെ ഭാഗമായി ബിൽഡ് എക്സ്പോയും തിരൂർ ടൗൺ ഹാൾ അങ്കണത്തിൽ നടന്നു. എക്സ്പോയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരുന്നു നിരവധി പേരാണ് എക്സ്പോ കാണുവാൻ എത്തിയത് 

കൂടുതൽ വാർത്തകൾ

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളംനാളെ ഏപ്രില്‍ 9 ന് റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളം നാളെ (ഏപ്രില്‍ 9 ന്) റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ 10 ന് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കും. നാളെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. നാളെയും 6.38 നാണ് സൂര്യാസ്തമനം. 7.19 നാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. മാസപ്പിറവി ദര്‍ശനത്തിന് സാധ്യത കൂടുതല്‍ സൂര്യാസ്തമയത്തിന് ശേഷം 41 മിനുട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകും. അതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ കൂടുതലാണ്. ആകാശത്ത് കാഴ്ച മറയ്ക്കുന്ന മേഘങ്ങളാണ് മാസപ്പിറവി ദര്‍ശനത്തിന് വെല്ലുവിളി. കേരള തീരത്ത് നാളെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ഉള്‍ക്കടലില്‍ മേഘങ്ങള്‍ക്കും മഴക്കും സാധ്യതയുണ്ട്. ഇതില്‍ നിന്ന് ഒറ്റപ്പെട്ട മേഘങ്ങള്‍ കരയിലേക്ക് കയറിവരും. ഇവ മാസപ്പിറവിക്ക് തടസമികാനിടയില്ല. കൂടാതെ നാളെ ചന്ദ്രന്‍ ഉദിക്കുക 7 ഡിഗ്രി ഉയരത്തില്‍ 282 ഡിഗ്രിയില്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലാണ് ചന്ദ്രന്‍ ഉദിക്കുക. ഈ ഭാഗത്ത് മേഘസാന്നിധ്യം ഉണ്ടാകാന്‍ സാധ്