ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

2022 ഖത്തർ വേൾഡ് കപ്പിനുള്ള ഗ്രൂപ്പുകളായി

* 🌏🏆 വേൾഡ് കപ്പ്‌  ഗ്രൂപ്പുകളായി 📣 * * 🇶🇦 2022 ഖത്തർ വേൾഡ് കപ്പിനുള്ള  ഗ്രൂപ്പുകളായി ⚡️ * 🏟 ഗ്രൂപ്പ്‌ എ 🇶🇦 ഖത്തർ 🇳🇱 നെതർലാൻഡ്സ് 🇸🇳 സെനഗൽ 🇪🇨 ഇക്വഡോർ  🏟 ഗ്രൂപ്പ്‌ ബി 🏴󐁧󐁢󐁥󐁮󐁧󐁿 ഇംഗ്ലണ്ട് 🇺🇸 യുഎസ്എ 🇮🇷 ഇറാൻ 🇪🇺 യൂറോപ്യൻ പ്ലേഓഫ്‌ 🏟 ഗ്രൂപ്പ്‌ സി 🇦🇷 അർജന്റീന 🇲🇽 മെക്സിക്കോ 🇵🇱 പോളണ്ട് 🇸🇦 സൗദി അറേബ്യ 🏟 ഗ്രൂപ്പ്‌ ഡി 🇫🇷 ഫ്രാൻസ് 🇩🇰 ഡെന്മാർക് 🇹🇳 തുനീസിയ 🏁 IC പ്ലേഓഫ് 1 🏟 ഗ്രൂപ്പ്‌ ഇ 🇪🇸 സ്പെയിൻ 🇩🇪 ജർമനി 🇯🇵 ജപ്പാൻ 🏁 IC പ്ലേഓഫ് 2 🏟 ഗ്രൂപ്പ്‌ എഫ് 🇧🇪 ബെൽജിയം 🇭🇷 ക്രൊയേഷ്യ 🇲🇦 മൊറൊക്കോ 🇨🇦 കാനഡ 🏟 ഗ്രൂപ്പ്‌ ജി 🇧🇷 ബ്രസീൽ 🇨🇭 സ്വിറ്റ്സർലൻഡ് 🇸🇰 സെർബിയ 🇨🇲 കാമറൂൺ  🏟 ഗ്രൂപ്പ്‌ എച്ച് 🇵🇹 പോർച്ചുഗൽ 🇺🇾 ഉറുഗ്വേ 🇰🇷 സൗത്ത് കൊറിയ 🇬🇭 ഘാന

UAE യിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർ പി.സി.ആർ എടുത്തിരിക്കണമെന്ന നിർബന്ധ വ്യവസ്ഥ എയർഇന്ത്യ പിൻവലിച്ചു

യു.എ.ഇ യിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർ പി.സി.ആർ  എടുത്തിരിക്കണമെന്ന നിർബന്ധ വ്യവസ്ഥ എയർഇന്ത്യ പിൻവലിച്ചു. പ്രവാസികളെ ഏറെ പ്രയാസപ്പെടുത്തിയ ഈ പ്രശ്നം കഴിഞ്ഞ ദിവസം ലോക്സഭയിൽ  ശൂന്യവേളയിൽ സബ്മിഷനായി  അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരെ, വിശേഷിച്ചും നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ  ഏറെ വിഷമത്തിലാഴ്ത്തിയതായിരുന്നു ഈ  നിർബന്ധ വ്യവസ്ഥ. യു.എ.ഇ യിൽ നിന്ന്  രാജ്യാന്തര നിലവാരത്തിലുള്ള   വാക്സിനേഷനുകൾ  എടുത്തവർക്കും പി.സി.ആർ എടുത്തിരിക്കണമെന്ന നിർദേശത്തിന് ഒരു നീതീകരണവും ഉണ്ടായിരുന്നില്ല. ഇന്ത്യയിൽ നിന്നും   യു.എ. ഇ യിലേക് വരുന്നവരുടെ പി.സി.ആർ വ്യവസ്ഥ അധികൃതർ  നേരത്തെ തന്നെ  ഒഴിവാക്കിയിരുന്നു. എന്നിട്ടും യു.എ.ഇ യിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക്  പി.സി.ആർ  നിർബന്ധമാക്കിയത്  കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നമ്മുടെ നാട്ടുകാരായ പ്രവാസികൾ അവരുടെ യാത്രയിൽ അനുഭവിച്ചിരുന്ന ഒരു വിഷമാവസ്ഥ നീക്കികൊടുത്തുകൊണ്ടുള്ള തീരുമാനമെടുത്ത അധികൃതർക്ക് നന്ദി. (അബ്ദുസമദ് സമദാനി  FB പോസ്റ്റ്‌ )

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ആയി സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങളെ പ്രഖ്യാപിച്ചു

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ആയി സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങളെ പ്രഖ്യാപിച്ചു

അടക്കാപുര AMUP സ്കൂളിന്റെ പുതിയ ഹെഡ്മിസ്ട്രെസ്സ്ആയി സുധ ടീച്ചർ ചാർജ് എടുത്തു,

വലിയോറ അടക്കാപുര എ എം യു പി സ്കൂളിന്റെ പുതിയ ഹെഡ്മിസ്ട്രെസ്സ്ആയി സുധ ടീച്ചർ  ചാർജ് എടുത്തു, പഴയ ഹെഡ്മിസ്ട്രെസ്സ്ആയ മോളി ടീച്ചർ വിരമിച്ചതിനാലാണ് പുതിയ ഹെഡ്മിസ്ട്രെസ്സിനെ തിരഞ്ഞെടുത്തത്, വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് സുധ ടീച്ചർക്ക്  ഹെഡ്മിസ്ട്രെസ്സ്ആയി സ്ഥാനക്കയറ്റം ലഭിച്ചത് 

സിനിമ നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ (61) അന്തരിച്ചു.DrPRama

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവി ഡോ. പി. രമ അന്തരിച്ചു. 61 വയസായിരുന്നു. നടന്‍ ജഗദീഷിന്റെ ഭാര്യയാണ്. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. ഡോ.രമ്യ, ഡോ.സൗമ്യ എന്നിവരാണ് മക്കള്‍. ഡോ.നരേന്ദ്രന്‍ നയ്യാര്‍ ഐ.പി.എസ്, ഡോ. പ്രവീണ്‍ പണിക്കര്‍ എന്നിവര്‍ മരുമക്കള്‍ രമ കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു എന്നാണ് വിവരം. കേരളത്തിലെ പ്രമുഖ കേസുകളില്‍ രമയുടെ കണ്ടെത്തലുകള്‍ നിര്‍ണായകമായിരുന്നു. പൊതുവേദികളില്‍ നിന്ന് അകന്നായിരുന്നു രമയുടെ ജീവിതം. പൊതുവേദികളില്‍ വരാന്‍ അത്ര താല്‍പ്പര്യമില്ലാത്ത ആളായിരുന്നു രമയെന്ന് മുന്‍പൊരിക്കല്‍ ജഗദീഷ് തന്നെ പറഞ്ഞിരുന്നു. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ രമ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും സ്പഷ്യല്‍ എഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍സ് സമീപിച്ചാലും രമ തയ്യാറായിരുന്നില്ലെന്നും ജഗദീഷ് പറഞ്ഞിരുന്നു.

എല്ലാവർക്കും ഇനി പുതിയ PVC ആധാർ കാർഡ്, ഒരാഴ്ചക്കുള്ളിൽ ലഭിക്കും നിങ്ങൾ ചെയേണ്ടത് ഇത്രമാത്രം

 സ്വാഗതം ഒരു വ്യക്തിയെ സംബന്ധിച്ച മുഴുവൻ ബയോമെട്രിക് വിവരങ്ങളും ലഭിക്കുന്ന ഔദ്യോഗിക അംഗീകരമുള്ള  ഒരു രേഖയാണ് ആധാർ കാർഡ്,രാജ്യത്ത്  ഒരു മൊബൈൽ കണക്ഷൻ എടുക്കുന്നതിന്, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന്, മറ്റേതെങ്കിലും ലൈസൻസുകൾ ലഭിക്കുന്നതിനു എല്ലാം ആധാർ കാർഡ് ആവശ്യമാണ്, അതിനാൽ ആധാർ കാർഡിലെ ദുരുപയോഗം തടയുവാനും സുരക്ഷാ ഉയർത്തുന്നതിനും ഇനി മുതൽ പുതിയ രൂപത്തിലുള്ള ആധാർ കാർഡ് ആയിരിക്കും എല്ലാവർക്കും ലഭിക്കുക, പുതിയ കാർഡിലെ സവിശേഷതകളെക്കുറിച്ചും അത് എങ്ങനെയാണ് ലഭിക്കുക എന്നതിനെ കുറിച്ചുള്ള വിവരങ്ങളാണ്  നിങ്ങളുമായി ഷെയർ ചെയ്യുന്നത്.ഏറ്റവും പുതിയ സുരക്ഷാ  ഫീച്ചറുകളും ആയാണ് പുതിയ ആധാർ കാർഡ് ഇനി  ലഭിക്കുക, ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് അത്യാധുനിക സവിശേഷതകളുമായാണ് പിവിസി കാർഡ് രൂപത്തിലുള്ള ആധാർ കാർഡ് UADI പുറത്തിറക്കിയിട്ടുള്ളത്, ഡെബിറ്റ് കാർഡ് പോലെ ബാലറ്റിൽ സൂക്ഷിക്കുവാൻ കഴിയും എന്നതിന് പുറമേ ദീർഘകാലം കേടുകൂടാതെ വയ്ക്കാം സൗകര്യപ്രദമായി കൊണ്ടുനടക്കാം.  പുതിയ കാർഡിലെ പ്രധാന സവിശേഷതകൾ മികച്ച അച്ചടിയും ലാമിനേഷൻ ഉള്ളതാണ്, പുതിയ കാർഡ് കാണാൻ ഭംഗിയുള്ളതും കൈവശം വെക്കാൻ സൗകര്യപ്രദവുമാണ്,

പുതിയ സാമ്പത്തിക വര്‍ഷം ഇന്ന് ആരംഭിക്കുമ്പോള്‍ ജനജീവിതത്തെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങളാണ് ഇന്ന് മുതല്‍ തുടക്കമാകുന്നത്

പുതിയ സാമ്പത്തിക വര്‍ഷം ഇന്ന്  ആരംഭിക്കുമ്പോള്‍ ജനജീവിതത്തെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങളാണ് ഇന്ന്  മുതല്‍ തുടക്കമാകുന്നത്. കുടിവെള്ളം മുതല്‍ ആവശ്യമരുന്നുകള്‍ക്ക് വരെ വില കൂടുമ്പോള്‍ വഴി തടയാന്‍ ടോളുകളും നിരവധിയാണ്. കേന്ദ്ര ബജറ്റിന്റെ ഭാഗമായുള്ള പുതിയ നികുതി നിര്‍ദേശങ്ങളും ഒന്നു മുതല്‍ നിലവില്‍ വരും. ഭൂമിക്ക് വിലകൂടും ഭൂമിയുടെ ന്യായവില ഉയര്‍ത്താനുള്ള ബജറ്റ് തീരുമാനം നാളെ മുതല്‍ നടപ്പാകുന്നതിനൊപ്പം ഭൂനികുതിയും ഭൂമിയുടെ രജിസ്‌ട്രേഷന്‍ നിരക്കും ഉയരും. ഈ സാമ്പത്തികവര്‍ഷം മുതല്‍ ഭൂനികുതിയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു ആര്‍ അഥവാ 2.47 സെന്റ് അടിസ്ഥാനമാക്കിയാണ് ഭൂനികുതി കണക്കാക്കുന്നത്. പഞ്ചായത്തില്‍ 8.1 ആര്‍ വരെയും നഗരസഭകളില്‍ 2.43 ആര്‍ വരെയും കോര്‍പറേഷനുകളില്‍ 1.62 ആര്‍ വരെയും ഭൂനികുതി ഇരട്ടിയാകും. ഭൂനിയുടെ ന്യായവിലയും വര്‍ധിക്കും. ഇതിന് അനുസൃതമായി രജിസ്‌ട്രേഷന്‍ നിരക്കും സ്റ്റാംപ് ഡ്യൂട്ടിയും വര്‍ധിക്കും. പുതുക്കിയ ബസ്, ഓട്ടോടാക്‌സി നിരക്കും പ്രാബല്യത്തില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബസ്, ഓട്ടോടാക്‌സി നിരക്ക് വര്‍ധനയും ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. കൂടാതെ ഡീസല്‍ വാഹനങ്ങളുട

വീട് പുതുക്കി പണിയാൻ സാമ്പത്തിക സഹായം ലഭിക്കും തീർച്ചയായും ഇത്തരം കാര്യങ്ങൾ ആർക്കുമറിയില്ല കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം

വീട് പുതുക്കി പണിയാൻ സാമ്പത്തിക സഹായം ലഭിക്കും തീർച്ചയായും ഇത്തരം കാര്യങ്ങൾ ആർക്കുമറിയില്ല കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം നിങ്ങളെല്ലാവരുടെയും സുഹൃത്തുക്കൾക്ക് വേണ്ടി ഇത്തരം കാര്യങ്ങൾ ഈ അറിയിച്ചു കൊടുക്കുക കൂടുതൽ കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം പണിയുവാൻ നിങ്ങൾക്ക് സാമ്പത്തികമായ സഹായം ലഭ്യമാണ് എങ്ങനെയാണ് തുക ലഭിക്കുക എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് വിശദമായ കാര്യങ്ങൾ എല്ലാവരും മനസ്സിലാക്കുക കൂടുതൽ വിശദാംശങ്ങൾ എന്താണെന്ന് പരിശോധിക്കാം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ മറക്കരുത്.

നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നിർമിച്ച 51 റോഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കുന്നു

Step 3: Place this code wherever you want the plugin to appear on your page. 51 റോഡുകളുടെ ഉദ്‌ഘാടനം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നിർമിച്ച 51 റോഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കുന്നു Posted by Chief Minister's Office, Kerala on Thursday, 31 March 2022 നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നിർമിച്ച 51 റോഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കുന്നു

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും ചെമ്മാട് ദാറുല്‍ഹുദാ പ്രസിഡന്റുമായിരുന്ന വാളക്കുളം സി.എച്ച് ഐദറൂസ് മുസ്ലിയാരുടെ ഭാര്യ കുഞ്ഞായിശ ഹജ്ജുമ്മ (83) വിടപറഞ്ഞിരിക്കുന്നു.

إنا لله وإنا إليه راجعون സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും ചെമ്മാട് ദാറുല്‍ഹുദാ പ്രസിഡന്റുമായിരുന്ന വാളക്കുളം സി.എച്ച് ഐദറൂസ് മുസ്ലിയാരുടെ ഭാര്യ കുഞ്ഞായിശ ഹജ്ജുമ്മ (83) വിടപറഞ്ഞിരിക്കുന്നു. Dr.ബഹാവുദ്ധീൻ മുഹമ്മദ്‌ നദ് വി കൂരിയാടിന്റെ ഭാര്യാ മാതാവും സി.എച്ച് ത്വയ്യിബ് ഫൈസി, സി.എച്ച് ശരീഫ് ഹുദവി എന്നിവരുടെ മാതാവുമാണ്.  ജനാസ നിസ്‌കാരം ഇന്ന്  വൈകീട്ട് 5.30 ന് പുതുപ്പറമ്പ് ജുമാ മസ്ജിദില്‍ നടക്കും.  പരേതയുടെ പാരത്രിക ജീവിതം നാഥന്‍ ധന്യമാക്കട്ടെ. മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.

വേങ്ങര അഖിലേന്ത്യാ സെവൻസ്‌ ഫുട്‍ബോൾ ടൂർണമെന്റ് ; റിയൽ എഫ് സി തെന്നല ജേതാക്കളായി

വേങ്ങര: വേങ്ങരയുടെ കാൽപന്തുത്സവമായി ഒരുമാസക്കാലം നീണ്ടുനിന്ന ഒന്നാമത് കു .പൊ .പാ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഫൈനൽ മത്സരം കാണാൻ ഒരുക്കിയ ഗാലറിയും തികഞ്ഞില്ല.ബാരിക്കേഡുകള്‍ ഭേദിച്ച് ടച്ച്ലൈന്‍ വരെ ഇരുന്നാണ് കളിക്കമ്പക്കാര്‍ ഇന്നലെ ഫൈനൽ മത്സരം കണ്ടത്. ഫൈനൽ മത്സരത്തിൽ കശ്മീർ ക്ലബ് കിളിനക്കോടിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി റിയൽ എഫ് സി തെന്നല ജേതാക്കാളായി. ഒരു പതിറ്റാണ്ടിനു ശേഷമാണ് വേങ്ങരയിൽ അഖിലേന്ത്യാ സെവൻസ് നടക്കുന്നത്.അതുകൊണ്ടുതന്നെ വലിയ ആവേശത്തോടെയാണ് ഫുട്‍ബോൾ ആരാധകർ വേങ്ങരയിലെ കാൽപ്പന്തു കളിയെ വരവേറ്റത്..

കടലുണ്ടിപ്പുഴയിൽ നിന്നും മാലിന്യം വാരിഒഴിവാക്കി മുസ്തഫയും മുനീറും മാതൃകയായി

വേങ്ങര: കടലുണ്ടിപ്പുഴയിൽ തേർക്കയം പാലംമുതൽ ബാക്കിക്കയം റഗുലേറ്റർ വരെയുള്ള  കടലുണ്ടിപ്പുഴയിൽ നിന്നും  പ്ലാസ്റ്റിക് മാലിന്യങ്ങൾ തോണിയിൽ വാരി ഒഴിവാക്കി മുസ്തഫയും മുനീറും മാതൃകയായി. ബാക്കികയം റെഗുലേറ്ററിന്റെ ഷട്ടറുകൾ താഴ്ത്തി വെള്ളം സംഭരിക്കുന്നത് മൂലം പുഴയിൽ മാലിന്യങ്ങൾ ഒഴുകിപോവാതെ  അടിഞ്ഞു കൂടിയിരുന്നു. ഇതിലേറെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ആയിരുന്നു ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് ഒരു കിലോമീറ്റർ  ദൂരത്തിൽ തോണി ഉപയോഗിച്ച് വാരി ഒഴിവാക്കിയത്. ഇതോടെ മാലിന്യങ്ങൾ നിറഞ്ഞ പുഴ ശുചീകരിച്ചു ക്ലീൻ ആവുകയും ചെയ്തു. മാലിന്യസംസ്കരണത്തിനും  മറ്റും ധാരാളം ഫണ്ടുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും പുഴ ക്ലീനാക്കാൻ ആരും മുന്നോട്ടു വരാറില്ല. ഈ സാഹചര്യത്തിലാണ് ബാക്കിക്കയം റഗുലേറ്റർ സെക്ടർ ഓപ്പറേറ്റർ കൂടിയായ മുസ്തഫ യുടെ നേതൃത്വത്തിൽ സുഹൃത്തായ മുനീറിനെയും കുട്ടി ഉപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ വാരി ക്ലീൻ ചെയ്തത്. ഇവരുടെ സൽ പ്രവർത്തനത്തെ വാർഡ് മെമ്പർ ആയ യൂസഫലിയുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.

തോട്ടിൽ വീശുവല ഉപയോഗിച്ചു മീൻപിടിക്കുന്നതിനിടെ വലയിൽ കുടുങ്ങിയത് ഓറഞ്ച് നിറത്തിലുള്ള പള്ളത്തി

കോട്ടയം ജില്ലയിലെ കുറവിലങ്ങാട്കാളികാവിലെ എബിൻ തോമസിന്ന് തോട്ടിൽ വീശുവലഉപയോഗിച്ചു മീൻപിടിക്കുന്നതിനിടെ വലയിൽ കുടുങ്ങിയത് ഓറഞ്ച് നിറത്തിലുള്ള പള്ളത്തി, സാധാരണ കാണുന്ന പള്ളതിയിൽ നിന്നും നിറത്തിലുള്ള മാറ്റത്തിൽ കൗതുകം തോന്നി ഫോട്ടോ എടുത്ത് മിനിനെ തൊട്ടിലേക്ക് തന്നെ തുറന്ന് വിട്ടു,

മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലറുടെ മരണം; പ്രതി പിടിയില്‍ ; നാളെ രാവിലെ മഞ്ചേരിയിൽ ഹർത്താൽ..!

മലപ്പുറം മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി മജീദ് പിടിയില്‍. മറ്റൊരു പ്രതി ഷുഹൈബിന് വേണ്ടി അന്വേഷണം തുടരുകയാണ്. മജീദും ഷുഹൈബുമാണ് അബ്ദുള്‍ ജലീലിനെ വാഹനത്തെ പിന്തുടര്‍ന്ന് ആക്രമിച്ചത്.പാലക്കാട് ഒരു മധ്യസ്ഥ ചര്‍ച്ചയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് ജലീല്‍ കൊല്ലപ്പെടുന്നത്. ഇവിടെ വച്ചുണ്ടായ ഏന്തെങ്കിലും തര്‍ക്കമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമികമായി കരുതുന്നത്.ലീഗ് കൗണ്‍സിലര്‍ തലാപ്പില്‍ അബ്ദുള്‍ ജലീലാണ് വെട്ടേറ്റ് ചികിത്സയിലായിരിക്കെ ഇന്ന് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയാണ് കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ജലീല്‍ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൗൺസിലറുടെ മരണം; നാളെ രാവിലെ മഞ്ചേരിയിൽ ഹർത്താൽ..! മഞ്ചേരി മുനിസിപ്പൽ കൗൺസിലർ തലാപ്പിൽ  അബ്ദുൽജലീൽ എന്ന കുഞ്ഞാക്കയുടെ  അതിദാരുണമായ കൊലപാതത്തിൽ അനുശോചിച്ചു കൊണ്ട് നാളെ  (31-03-2022 വ്യാഴം) രാവിലെ 06:00 മുതൽ മയ്യിത്ത് ഖബറടക്കം ചെയ്യുന്നത് വരെ മഞ്ചേരിയിൽ ഹർത്താൽ ആചരിക്കും. Old news   *ഇന്നലെ രാത്രിയിൽ 

കൂടുതൽ വാർത്തകൾ

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളംനാളെ ഏപ്രില്‍ 9 ന് റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളം നാളെ (ഏപ്രില്‍ 9 ന്) റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ 10 ന് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കും. നാളെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. നാളെയും 6.38 നാണ് സൂര്യാസ്തമനം. 7.19 നാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. മാസപ്പിറവി ദര്‍ശനത്തിന് സാധ്യത കൂടുതല്‍ സൂര്യാസ്തമയത്തിന് ശേഷം 41 മിനുട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകും. അതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ കൂടുതലാണ്. ആകാശത്ത് കാഴ്ച മറയ്ക്കുന്ന മേഘങ്ങളാണ് മാസപ്പിറവി ദര്‍ശനത്തിന് വെല്ലുവിളി. കേരള തീരത്ത് നാളെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ഉള്‍ക്കടലില്‍ മേഘങ്ങള്‍ക്കും മഴക്കും സാധ്യതയുണ്ട്. ഇതില്‍ നിന്ന് ഒറ്റപ്പെട്ട മേഘങ്ങള്‍ കരയിലേക്ക് കയറിവരും. ഇവ മാസപ്പിറവിക്ക് തടസമികാനിടയില്ല. കൂടാതെ നാളെ ചന്ദ്രന്‍ ഉദിക്കുക 7 ഡിഗ്രി ഉയരത്തില്‍ 282 ഡിഗ്രിയില്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലാണ് ചന്ദ്രന്‍ ഉദിക്കുക. ഈ ഭാഗത്ത് മേഘസാന്നിധ്യം ഉണ്ടാകാന്‍ സാധ്