വേങ്ങര: പറമ്പിൽ പടിയിൽ പിക്കപ്പു ലോറിയും 2 ഓട്ടോയും ബൈക്കും കൂട്ടി ഇടിച്ച് നാല് പേർക്ക് പരിക്ക്,പരിക്കേറ്റവരെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഒരാടും ചത്തു, അപകടത്തിൽ പരിക്കേറ്റ വേങ്ങര ഉരകം സ്വദേശികളായ റഷീദ് 27,മുജീബ് 45 എന്നിവർ നിലവിൽ അൽ സലാമ ആശുപത്രിയിൽ ചികിത്സയിലും ഗുരുതരമായി പരിക്കേറ്റ പട്ടാമ്പി സ്വദേശിയായ ആളെ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിക്ക് മാറ്റി, മറ്റൊരാൾ നിസ്സാര പരിക്കുകൾ മാത്രമേ ഉള്ളൂ എന്നാണ് അറിയാൻ സാധിച്ചത്. Step 3: Place this code wherever you want the plugin to appear on your page. വേങ്ങരയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് 1ആട് ചത്തു നാലു പേർക്ക് പരിക്ക് വേങ്ങരയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് 1ആട് ചത്തു നാലു പേർക്ക് പരിക്ക് Posted by Fishinkerala by UNAISvaliyora on Wednesday, 30 March 2022
ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു. രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്മല തസ്നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.