ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഹൈവേയിലൂടെ വാഹനമോടിക്കുമ്പോൾ ഇത്തരം ലൈനുകൾ കാണാറില്ലേ, ഇതാണ് റംപ്​ൾ സ്​ട്രിപ്​സ്​ അല്ലെങ്കിൽ സ്ലീപ്പർ ലൈൻസ്​...

ഹൈവേയിലൂടെ വാഹനമോടിക്കുമ്പോൾ ഇത്തരം ലൈനുകൾ കാണാറില്ലേ, ഇതാണ് റംപ്​ൾ സ്​ട്രിപ്​സ്​ അല്ലെങ്കിൽ സ്ലീപ്പർ ലൈൻസ്​...❣️ 🚚🚚🚚🚚🚚🚚🚚🚚🚚🚚🚚🚚🚚🚚 വാഹനയാത്രികരുടെ പേടി സ്വപ്​നമായ 'ഹൈവേ ഹിപ്​നോസിസ്​' എന്ന അവസ്ഥയിൽ നിന്നും ഒരു പരിധിവരെ ഡ്രൈവർമാരെ രക്ഷിക്കാനുള്ളതാണിത്, സ❣️ എന്താണ് ഈ  'ഹൈവേ ഹിപ്​നോസിസ്​'.. 🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶 ദീർഘദൂര യാത്രകളിൽ മിക്ക ഡ്രൈവർമാരും അഭിമുഖീകരിക്കുന്ന ഒന്നാണ് 'ഹൈവേ ഹിപ്നോസിസ്' എന്ന പ്രതിഭാസം. പേര് സൂചിപ്പിക്കുന്നതുപോലെ ഇതൊരു ഹിപ്​നോട്ടിക്​ അവസ്​ഥയാണ്​. നമ്മൾ ആദ്യം സൂചിപ്പിച്ചതുപോലെ യാത്രക്കിടെ ഡ്രൈവർ ഉറങ്ങുകയാണിവിടെ ചെയ്യുന്നത്​. പക്ഷെ സാധാരണ ഉറക്കത്തിൽനിന്ന്​ വ്യത്യസ്​തമായി കണ്ണുതുറന്നായിരിക്കും ഉറങ്ങുക എന്നുമാത്രം. അതുകൊണ്ടുതന്നെ എപ്പോഴാണ്​ നാം ഉറങ്ങുന്നതെന്ന്​ നമ്മുക്കുതന്നെ ധാരണയുണ്ടാകില്ല. നേരായതും തടസരഹിതവുമായ ഹൈവേകളിൽ തുടർച്ചയായി വാഹനമോടിക്കുമ്പോൾ മിക്കപ്പോഴും ഡ്രൈവർ ഹൈവേ ഹിപ്നോസിസ് അഭിമുഖീകരിക്കാറുണ്ട്​. ഇത് ആർക്കും സംഭവിക്കാം. പരിചയസമ്പന്നനായ ഡ്രൈവറും തുടക്കക്കാരനുമൊന്നും ഇതിൽനിന്ന് മുക്

ഭൂമി വാങ്ങുമ്പോൾ കേൾക്കുന്ന പോക്കുവരവ് എന്താണ് ഇന്ന് അറിയാം

ഭൂമിയിന്‍മേലുള്ള ഉടമസ്ഥാവകാശം മാറുന്നതിനനുസരണമായി  ,  ഭൂ ഉടമകളുടെ പേരില്‍ നികുതി പിരിക്കുന്നതിനായി ,  വില്ലേജ് രേഖകളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനെയാണ് ജമമാറ്റം അഥവാ പോക്കുവരവ് എന്നുപറയുന്നത് .  1966   ലെ ട്രാന്‍സ്ഫര്‍ ഓഫ് റജിസ്ട്രി ചട്ടങ്ങള്‍ പ്രകാരമാണ് .  ജമമാറ്റം നടക്കുന്നത് .  വില്ലേജ് ഓഫീസര്‍ മുമ്പാകെയാണ് പോക്കുവരവിന് അപേക്ഷിക്കേണ്ടത് . 1966 ലെ പോക്കുവരവ് ചട്ടങ്ങള്‍ വഴിയാണ് കേരളസംസ്ഥാനത്ത് നാളത് നടന്നുവരുന്നതെങ്കിലും ടി നടപടികൾ 1908 ലെ ഇന്ത്യൻ രജിസ്ട്രേഷൻ ആക്ട് , 1882 ലെ ട്രാൻസ്ഫർ ഓഫ് പ്രോപ്പ‍ർട്ടീസ് ആക്ട് , 1925 ലെ ഇന്ത്യൻ സക്സഷൻ ആക്ട്, 1956 ലെ ഹിന്ദു മൈനോരിറ്റി ആന്റ് ഗാഡിയൻഷിപ്പ് ആക്ട് , 1899 ലെ ഇന്ത്യൻ സ്റ്റാംപ് ആക്ട്, 1972 ലെ  ഇന്ത്യൻ എവിഡൻസ് ആക്ട്,   1872 ഇന്ത്യൻ കോണ്‍ട്രാക്ട് ആക്ട , 1890  ലെ ഗാർഡിയൻസ് ആന്‍ഡ് വാർഡ് ആക്ട്,- 1964  ലെ കേരള ഭൂപതിവ് നിയമം,  1963  കേരള ഭൂപരിഷ്ക്കരണ നിയമം  എന്നിങ്ങനെ വളരെയധികം നിയമങ്ങളുും ചട്ടങ്ങളുുമായി ബന്ധപ്പെട്ട് കിടക്കുന്ന വളരെ സങ്കീ‍ർണ്ണമായ ഒരു പ്രക്രിയയാണ്.   ജമ മാറ്റം ആവശ്യമായിവരുന്നത് താഴെ പറയുന്ന സാഹചര്യങ്ങളിലാണ് സ്വമനസ്സാലെ

ആ വൈറലായ കയർ ഭുവസ്ത്രത്തിന്റെ ഇപ്പോഴത്തെ അവസ്ഥ

വേങ്ങര കുരിയാട് പടത്തിലെ തൊടിന്റെ സൈടുകളിൽ കയർ ഭുവസ്ത്രം ഉപയോഗിച്ചു സൈഡ് ഭിത്തി കെട്ടി സംരക്ഷിച്ച ഫോട്ടോസ് അന്ന് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു എന്നാൽ ഇപ്പോയും ഇതാ ആ സ്ഥലത്തെ ഫോട്ടോസ് സോമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയപെടുന്നു   അന്ന് മനോഹരമായ കാഴ്ച്ചയായിരുന്നു എന്നാൽ ഇപ്പോൾ ഷെയർ ചെയപെടുന്നത്  അന്നത്തെ സ്ഥലത്ത് കാടുപ്പിടിച്ചു കയർ ഭുവസ്ത്രം കൊണ്ട് ഉണ്ടാക്കിയ തോട് മുഴുവനും കാട് മൂടികിടക്കുന്ന കാഴ്ചയാണ് 

സൗജന്യ കോവിഡ് ചികിത്സ നിർത്തി

തിരുവനന്തപുരം:സ്വകാര്യ ആശുപത്രികളിലെ സൗജന്യ കോവിഡ് ചികിത്സ അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. സർക്കാർ ആശുപത്രികളിൽ നിന്ന് റഫർ ചെയ്യുന്ന രോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ നൽകിവന്നിരുന്ന സൗജന്യ ചികിത്സയാണ് നിർത്തിയത്.  കാരുണ്യ ആരോഗ്യ ഇൻഷൂറൻസിൽ അംഗമായവർക്ക് മാത്രമേ ഇനി സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കുകയുള്ളൂ. കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രോഗികളെ വലിയ ബുദ്ധിമുട്ടിലാക്കുന്നതാണ് പുതിയ തീരുമാനം. നിലവിൽ സർക്കാർ ആശുപത്രികളിൽ കോവിഡ് രോഗികളുടെ തിരക്ക് കൂടി വരികയാണ്. ഇതിനിടയിലാണ് സ്വകാര്യ ആശുപത്രികളിലെ സൗജന്യ ചികിത്സ നിർത്തലാക്കിയത്.

വലിയോറ പുത്തനങ്ങാടിയിൽ വീണ്ടും അപകടം CCTV VIDEO കാണാം

  ഇന്ന് രാവിലെ 9 മണിയോടെയാണ്  വലിയോറ പുത്തനങ്ങാടിയിലെ ജംഗ്ഷനിൽ വീണ്ടും വാഹനാപകടം  ബൈക്കുകൾ തമ്മിൽ കുട്ടിയിടിച്ചത്. മെയിൻ റോഡിലൂടെ വരുകയായിരുന്ന മോട്ടോർ സൈക്കിളും കച്ചേരിപടി ഭാഗത്ത്‌ നിന്ന് വരുകയായിരുന്ന സ്കൂട്ടറും മെയിൽ റോഡിൽ വെച്ച് കുട്ടിഇടിക്കുകയായിരുന്നു, അപകടത്തിൽ മോട്ടോർ സൈക്കിൾ യാത്രക്കാർ റോഡിലേക്ക് തെറിച്ചു വിണെങ്കിലും പരികുകളില്ലാതെ രക്ഷപെട്ടു, മോട്ടോർ സൈക്കിൾന്ന് ചെറിയ പരിക്ക് പറ്റിയെങ്കിലും രണ്ടുപേർക്കും പരാതിഇല്ലാത്തതിനാൽ  രണ്ടുപേരും യാത്ര തുടർന്നു ഏതാനും മാസങ്ങൾക്ക് മുമ്പ് കൂയിസറും ബൈക്കും അതിന്ന് മുമ്പ് സൈകിളും ബൈക്കും ഇതേ സ്ഥലത്ത് അപകടത്തിൽ പെട്ടിടുണ്ട് "അപകട മേഖലയായി" മാറിയ വലിയോറ പുത്തനങ്ങാടി ജംങ്ഷനിൽ ഇന്ന് രാവിലെ 08:59.ന് നടന്ന ബൈക്ക് - സ്കൂട്ടർ അപകടത്തിന്റെ  വലിയോറ പുത്തനങ്ങാടിയിലെ അബുഹാജി അഞ്ചുകണ്ടൻന്റെ  ബിൽഡിങ്ങിലെ CCTV ക്യാമെറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കാണാം കഴിഞ്ഞ കുറച്ച് നാളുകൾക്കിടയിൽ സംഭവിച്ച 3 അപകടങ്ങളുടെ cctv ദൃശ്യം കാണാം 

കോവിഡ് രോഗികളെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജു ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവ്. നേരിയ രോഗലക്ഷണമുള്ളവര്‍ക്ക് ആശുപത്രി വിടുന്നതിന് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന്റെ ആവശ്യമില്ല. രോഗലക്ഷണമുള്ളവര്‍ വീട്ടില്‍തന്നെ ഏഴുദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി

*പ്രഭാത വാർത്തകൾ* 2022 | ജനുവരി 21 | വെള്ളി | 1197 |  മകരം 7 | മകം 1443 ജൂമാ: ആഖിർ 17 🌹🦚🦜➖➖➖➖➖➖➖➖ 🔳സംസ്ഥാനത്ത് അടുത്ത രണ്ടു ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണങ്ങള്‍. പുറത്തിറങ്ങാന്‍ സാക്ഷ്യപത്രം വേണ്ടിവരും. അത്യാവശ്യകാര്യങ്ങള്‍ക്കേ പുറത്തിറങ്ങാവൂ. മാളുകളും വ്യാപാര സ്ഥാപനങ്ങളും സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. തീയറ്ററുകള്‍ അടച്ചുപൂട്ടില്ല. ഓരോ ജില്ലകളിലും രോഗികളുടെ എണ്ണത്തിനനുസരിച്ച് വികേന്ദ്രീകൃതമായിട്ടാകും നിയന്ത്രണങ്ങള്‍. ഒമ്പതാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഇനി ഓണ്‍ലൈന്‍ ക്ലാസ് മാത്രം. 10, 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കു സ്‌കൂളിലെ ക്ലാസ് തുടരും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് എന്നീ അഞ്ചു ജില്ലകളില്‍ പൊതുപരിപാടികള്‍ അനുവദിക്കില്ല. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രണ്ടു വയസിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, ക്യാന്‍സര്‍ രോഗികള്‍, തീവ്ര രോഗബാധിതര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകനയോഗത്തിലാണു തീരുമാനം. 🔳കോവിഡ് രോഗികളെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജു ചെയ്യുന്ന

ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു

*മന്ത്രിസഭ യോഗ നിർദ്ദേശങ്ങൾ* വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും രാത്രിയാത്രകള്‍ക്ക് നിരോധനം വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 25 ആയി കുറയ്ക്കും ഹോട്ടലുകളിലും ബാറുകളിലും പാര്‍സല്‍ സൗകര്യം മാത്രം ബസുകളില്‍ നിന്നു കൊണ്ടുള്ള യാത്ര നിരോധിക്കും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കും *ഉത്സവങ്ങള്‍, പള്ളി പെരുന്നാളുകള്‍ എന്നിവ ആചാരം മാത്രമായി നടത്തണം, ആഘോഷങ്ങള്‍ അനുവദിക്കില്ല* സിനിമ തിയേറ്ററുകള്‍ അടയ്ക്കും പൊതു പരിപാടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും മാളുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം കടുപ്പിക്കും കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ വാണിജ്യ സ്ഥാപനങ്ങള്‍ അടക്കം അടച്ചിടേണ്ടിവരും കോളേജുകളില്‍ ഓഫ് ലൈന്‍ ക്ലാസുകള്‍ നിര്‍ത്തും റോഡുകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കും

രോഗബാധിതരിൽ പകുതിയിലേറെയും രണ്ട് ഡോസുമെടുത്തവർ today covid latest news

സംസ്ഥാനത്ത് രണ്ട് വാക്സി നമെടുത്തവരിൽ കൊവിഡ് കൂടുതൽ സ്ഥിരീകരിക്കുന്നത് ആശങ്ക പരത്തുന്നു. ഒരാഴ്ചയ്ക്കിടെ കൊവിഡ് ബാധിച്ചവരിൽ 58ശതമാനവും രണ്ട് ഡോസ് വാക്സിനും സ്വീ കരിച്ചവരാണ്. തങ്ങൾ സുര ക്ഷിതരാണ് എന്ന ധാരണയിൽ ഇത്തരക്കാർ സാമൂഹിക അക ലവും മറ്റ് കൊവിഡ് നിയന്ത്രണ ങ്ങളും ലംഘിക്കുന്നതാണ് ഈ പ്രതിഭാസത്തിന് കാരണമെ ന്നാണ് ആരോഗ്യവിദഗ്ധർ ചൂ ണ്ടിക്കാട്ടുന്നത്. അതേസമയം, രണ്ട് ഡോസ് എടുക്കുക മാത്രമല്ല മാസങ്ങളായി രണ്ട് മാസ്കും സാമൂഹിക അകലവും പാലിച്ചിട്ടും കൊവിഡ് പോസിറ്റീവായി എന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രഖ്യാപികുന്നവരുമുണ്ട്  പടരുന്നത് ഒമിക്രോൺ: ആരോഗ്യമന്ത്രി സംസ്ഥാനത്ത് കാവിഡിന്റെ അതിതീവ്ര വ്യാപന മാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഒന്നും രണ്ടും തരംഗ ത്തിൽ നിന്നും വിഭിന്നമായി കൊവിഡ് മൂന്നാം തരംഗ ത്തിന്റെ ആരംഭത്തിൽ തന്നെ വലിയ വ്യാപനമാണ് ഉണ്ടായിരിക്കുന്നത്. രണ്ടാം തരംഗം വ്യപി ക്കുന്നവരുടെ എണ്ണവും അനുദിനം വർധിച്ചുവരികയാണ്. ബൂസ്റ്റർ ഡോസ് എടുത്തിട്ടും രോഗം ബാധിച്ചവരുമുണ്ട്.  വ്യാപനതോത് 2.68 ആയിരുന്നപ്പോൾ ഇപ്പോഴത്ത് 3.12 ആണ്. ഡെൽറ്റ വൈറസിനേക്കാൾ അതി തീവ്ര വ്യാപന ശേഷി മിക ാണിനുണ്ടെന്നതാണ് സ്

കൊവിഡ് അതിവ്യാപനം തടയാന്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇന്നു പ്രഖ്യാപിച്ചേക്കും. കോളേജുകളും അടച്ചിട്ടേക്കും. വിവാഹത്തിലും മരണാനന്തര ചടങ്ങിലും പങ്കെടുക്കുന്നവരുടെ എണ്ണം വീണ്ടും കുറച്ചേക്കും

*പ്രഭാത വാർത്തകൾ* 2022 | ജനുവരി 20 | വ്യാഴം | 1197 |  മകരം 6 | ആയില്യം 1443 ജൂമാ: ആഖിർ 16 🙏🏼📰🙏🏼📰🙏🏼📰🙏🏼📰 🔳കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം സാങ്കേതിക വിഷയങ്ങള്‍ കാട്ടി തളളരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. അച്ഛനമ്മമാരെ നഷ്ടമായ കുട്ടികളെ സര്‍ക്കാര്‍ സമീപിച്ച് ധനസഹായം നല്കണമെന്നും കോടതി. ധനസഹായം കുട്ടികളുടെ പേരില്‍ നല്കണം. ബന്ധുക്കളുടെ പേരിലാകരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. 🔳കൊവിഡ് അതിവ്യാപനം തടയാന്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇന്നു പ്രഖ്യാപിച്ചേക്കും.  കോളേജുകളും അടച്ചിട്ടേക്കും. വിവാഹത്തിലും മരണാനന്തര ചടങ്ങിലും പങ്കെടുക്കുന്നവരുടെ എണ്ണം വീണ്ടും കുറച്ചേക്കും. വാരാന്ത്യ നിയന്ത്രണവും രാത്രി കര്‍ഫ്യൂവും സജീവ പരിഗണനയിലുണ്ട്. വൈകുന്നേരം അഞ്ചിനു ചേരുന്ന കൊവിഡ് അവലോകന യോഗമാണ് അന്തിമ തീരുമാനം എടുക്കുന്നത്. മുഖ്യമന്ത്രി ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കും. 🔳ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ നാളെ മുതല്‍ ഓണ്‍ലൈനില്‍ മാത്രമായിരിക്കും. വിദ്യാലയങ്ങളില്‍ പത്ത്, പതിനൊന്ന് പന്ത്രണ്ട് ക്ലാസുകള്‍ മാത്രമാണു പ്രവര്‍ത്തിക്

കള്ള വാർത്തകൾ കൊടുക്കുന്ന മാധ്യമ പ്രവർത്തകരോട് ഒരഭ്യർത്ഥന pk ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

  മുസ്‌ലിം യൂത്ത് ലീഗിന്റെ പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നതിന് ശേഷം ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി മൂന്നാറിൽ മൂന്നു ദിവസത്തെ എക്സി.ക്യാമ്പ് സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ സംസ്ഥാന കമ്മിറ്റി കൊല്ലത്തും വയനാട്ടിലും ബാംഗ്ലൂരിലും സംഘടിപ്പിച്ച ക്യാമ്പുകളാണ് യുവജനയാത്ര, വൈറ്റ്ഗാർഡ്, ആസ്ഥാന മന്ദിരം തുടങ്ങിയ സുപ്രധാന പ്രവർത്തനങ്ങൾ സംഘടനക്ക് സമ്മാനിച്ചത്.  മൂന്നു ദിവസത്തെ നിരന്തര ചർച്ചകൾക്കൊടുവിൽ അടുത്ത ഒരു വർഷത്തേക്കുള്ള കർമ്മ പദ്ധതികൾക്കാണ് സംസ്ഥാന കമ്മിറ്റി രൂപം നൽകിയത്. സംഘടനാ സംവിധാനം കാര്യക്ഷമമാക്കുന്നതിനും കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആർഷിക്കുന്നതിനുമൊക്കെയുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. ഒപ്പം സമകാലിക വിഷയങ്ങളിൽ ക്യാംപയിനിംഗിനും യൂത്ത് ലീഗ് നേതൃത്വം നൽകുകയാണ്. ക്യാമ്പ് തീരുമാനങ്ങൾ വിശദീകരിക്കാൻ അടുത്ത ആഴ്ച മുതൽ ജില്ലകളിൽ റിപ്പോർട്ടിംഗ് നടക്കും. സംസ്ഥാന ഭാരവാഹികളാണ് ജില്ലകളിൽ ക്യാമ്പ് തീരുമാനങ്ങൾ വിശദീകരിക്കുക. പ്രവർത്തന പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാൻ യൂത്ത് ലീഗ് പ്രവർത്തകർ കർമ്മ നിരതരാവണമെന്നഭ്യർത്ഥിക്കുകയാണ്.          ************************** ഇതിനിടയിൽ മ

വള്ളി പൊട്ടിപ്പോയ ചെരുപ്പുമായി വഴിവക്കിലിരുന്ന ചെരുപ്പ് കുത്തിയെ സമീപിച്ച് തുന്നിചേർത്ത ചെരുപ്പ് തിരികെ വാങ്ങുമ്പോൾ ഞാന്‍ അയളോട് ചോദിച്ചു

"വള്ളി പൊട്ടിപ്പോയ ചെരുപ്പുമായി വഴിവക്കിലിരുന്ന ചെരുപ്പ് കുത്തിയെ സമീപിച്ച് തുന്നിചേർത്ത ചെരുപ്പ് തിരികെ വാങ്ങുമ്പോൾ ഞാന്‍ അയളോട് ചോദിച്ചു ...!!! " ഇതിന് എത്രയാ കൂലി "....? അയാള്‍ ആദ്യം തല ഉയർത്തി എന്നെനോക്കി ഒന്ന് പുഞ്ചിരിച്ചു  പിന്നെ സാവകാശം എന്നോട് പറഞ്ഞു  " സാര്‍ ... നിങ്ങളിത് തുന്നാൻ തരുന്നതിന് മുൻപ്  എന്നോട് കൂലിയെപറ്റി ഒന്നും ചോദിച്ചിരുന്നില്ലല്ലോ " ...?  തെല്ല് അമ്പരപ്പോടെ നിന്ന എന്നെനോക്കി അയാള്‍ വീണ്ടും ഇങ്ങനെ പറഞ്ഞു  " നിങ്ങള്‍ക്ക് അറിയാം...  ഇതിന് എന്തു കൂലി കൊടുക്കണമെന്ന് " അതുകേട്ട് നിന്ന എന്റെ കാതിനോട് ആന്മാവ് എന്തോ സ്വകാര്യം പറഞ്ഞതായി മനസ്സ്  എന്നോട് പറഞ്ഞു . അയാൾക്ക് അതിനുള്ള പ്രതിഫലവും കൊടുത്ത് ഞാന്‍ തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴും അയാള്‍പറഞ്ഞ വാക്കിലെ അർത്ഥത്തിലേക്ക് ഞാന്‍ വെറുതെ  ഒന്ന് ആഴ്ന്നിറങ്ങുകയായിരുന്നു .... കാരണം നമ്മള്‍ പലപ്പോഴും അങ്ങനെയാണ് .... വലിയ സ്ഥാപനങ്ങളിൽ ചെന്നാല്‍ ഒരു വിലപേശലും  ഇല്ലതെ ചോദിക്കുന്ന പണം കൊടുത്തു സാധനങ്ങള്‍ വാങ്ങി വലിയ മാനൃൻമാരാവും .... പക്ഷേ ഒരുനേരത്തെ ആഹരത്തിനുവേണ്ടി കഷ്ടപ്പെടുന്നവന്റെ

വലിയോറ കാളികടവ് സ്വദേശി മടപ്പള്ളി അബ്ദുൽ ഖാദർ എന്നവർ കാരന്തൂർ മർകസിൽ വച്ച് മരണപ്പെട്ടു

വലിയോറ കാളികടവ് സ്വദേശി മടപ്പള്ളി അബ്ദുൽ ഖാദർ (58) s/o അബ്ദുള്ള കുട്ടി മുസ്‌ലിയാർ എന്നവർ ജോലിസ്ഥലമായ കോഴിക്കോട് കാരന്തൂർ മർകസിൽ വച്ച് മരണപ്പെട്ടു.പരേതന്റെ ജനാസ നമസ്കാരം രാവിലെ 9:00AM ന് വലിയോറ കാളിക്കടവ് കോഴിശ്ശേരി പള്ളിയിൽ

കണ്ണമംഗലം 19-ാം വാർഡ് മെമ്പർ മൂസ മരണപ്പെട്ടു

കണ്ണമംഗലം 19-ാം വാർഡ് മെമ്പറും കോൺഗ്രസ്‌ നേതാവുമായിരുന്ന    കെ മൂസ എന്ന കുഞ്ഞു അൽപ്പം മുമ്പ് മരണപ്പെട്ടു. രാത്രി എട്ട് മണിയോടെ മുക്കം MVR കാൻസർ സെൻ്ററിൽ വെച്ചായിരുന്നു അന്ത്യം.     മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡൻ്റായിരുന്നു. കണ്ണമംഗലം മേമാട്ടുപാറ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹം പൊതുപ്രവർത്തനത്തിന് തുടക്കം കുറിച്ചത്. മേമാട്ടുപാറ വാർഡിൽ നിന്ന് ഒരു പ്രാവശ്യവും വാളക്കുട വാർഡിൽ നിന്ന് രണ്ട് പ്രാവശ്യവും അദ്ദേഹം കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2010-15 കാലഘട്ടത്തിൽ ആരോഗ്യം-വിദ്യാദ്യാസം സ്ഥിരം സമിതി അദ്ധ്യക്ഷനായിരുന്നു.

മമ്പുറം സ്വലാത്ത് ഓൺലൈനിൽ മാത്രം mamburam maqam

: കൊറോണ രോഗവ്യാപനം വർദ്ധിച്ചു വരുന്നതിനാൽ തിരുരങ്ങാടി മമ്പുറം മഖാമിൽ വ്യാഴാഴ്ചകളിൽ നടന്നു വരാറുള്ള മമ്പുറം സ്വലാത്ത് മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ ഓൺലൈൻ സംപ്രേഷണം മാത്രമേ ഉണ്ടായിരി ക്കുകയുള്ളു എന്നും സ്വലാത്തിൽ പങ്കെടുക്കുന്നതിനായി മഖാമിൽ വരേണ്ട തില്ലെന്നും വിശ്വാസികൾ സഹകരിക്കണമെന്നും മഖാം മാനേജ്മെന്റ് അറിയിച്ചു 

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വലിയോറ ചിനക്കൽ സ്വദേശി ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു.

വേങ്ങര: വലിയോറ ചിനക്കൽ മുള്ളൻ ഉസ്മാന്റെ മകൻ നൗഫൽ ബോംബെയില്‍ ബില്‍ഡിംങ്ങിന് മുകളിൽ നിന്നും വീണ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പ് ബോംബെ പനവേൽ എന്ന സ്ഥലത്തെ കാപ്പ ഹോട്ടലിലേക്ക് ജോലി ആവശ്യാർത്ഥം നൗഫലും സുഹൃത്ത് പറവെട്ടി സിനാനും ഒന്നിച്ച് പോയതായിരുന്നു. അവരുടെ താമസ സ്ഥലത്തെ ലോഡ്ജിൽ നിന്ന് വെള്ളം ഇല്ലാതായാപ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാനായി മുകളിലേക്ക് കയറിപ്പോയ നൗഫൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ബിൽഡിങ്ങിന്റെ താഴെ വീണു കിടക്കുന്നത് കണ്ടത്. മൃതദേഹം ഇപ്പോൾ പനവേൽ എം ജി ഹോസ്പിറ്റലിലാണ്. വേങ്ങരയിൽ നിന്നും ബന്ധുക്കൾ ബോംബെയിലെത്തിയ ശേഷം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകളും, ഇന്നത്തെ പ്രഭാത വാർത്തകളും

പ്രഭാത വാർത്തകൾ 2024 | മെയ് 17 | വെള്ളി | 1199 | ഇടവം 3 | പൂരം l 1445 l ദുൽഖഅദ് 08 ➖➖➖➖➖➖➖➖ ◾ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ ഇങ്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേരത്തെ വിദേശത്ത് കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ലെന്ന് സുപ്രീംകോടതി. പ്രത്യേക പരിഗണന കെജ്രിവാളിന് നല്‍കിയെന്ന വാദവും സുപ്രീംകോടതി നിഷേധിച്ചു. അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമിത

നിയന്ത്രണം വിട്ട കാർ 60 മീറ്ററോളം പറന്നു താഴ്ചയിലേക്ക്. video കാണാം

കാരക്കുന്ന് 34: നിയന്ത്രണം വിട്ട കാർ റോഡ് സൈഡിൽ നിർമിച്ച അതിർ കുറ്റി തെറിപ്പിച്ചു തൊട്ടടുത്ത വീട് ന് മുകളിലൂടെ പറന്നു തൊട്ടടുത്ത വയലിലേക്ക് മറിയുകയായിരുന്നു. എടവണ്ണ ഭാഗത്ത് നിന്നും വന്ന കാർ  34 സലഫി മസ്ജിദിനു സമീപം  രാവിലെ 9 മണിക്കാണ് അപകടം. അപകടത്തിൽ ഡ്രൈവർ മമ്പാട് സ്വദേശി  പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. VIDEO 👇