ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മഴക്കാലം അപ്ഡേറ്റ് 2024 Rain updates2024

തറയിട്ടാൽ ak റോഡിന് സമീപം ബൊലേറോ മതിലിൽ ഇടിച്ചു തകർത്തു

വാഹനാപകടം വേങ്ങര തറയിട്ടാൽ എ കെ  റോഡിന് സമീപം നിയത്രണംവിട്ട് ബോലേറോ  വാഹനം മതിലിൽ ഇടിച്ചു മതിൽ  തകർന്നു , ഇന്ന് രാത്രിയാണ് അപകടം സംഭവിച്ചത്, അപകടത്തിൽ മതിൽ തകരുകയും വാഹനത്തിന്നും കെടുപാടുകൾ സംഭവിച്ചു 

ബാബുവിന്റെ നിര്യാണത്തിൽ എഎ ഡബ്ല്യു കെ അനുശോചനം രേഖപ്പെടുത്തി

*  ഇന്നലെ ഹൃദയാഘാതം  മൂലമായിരുന്നു ജിനേഷ് ബാബുവിന്റെ നിര്യാണം വേങ്ങര: ഇന്നലെ അന്തരിച്ച അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള യുടെ  വേങ്ങര യൂണിറ്റ് മെമ്പറും   കുറ്റാളൂർ മലബാർ വർക്ക്ഷോപ്പ് ഉടമയുമായിരുന്ന പറമ്പിൽ ജിനേഷ് ബാബുവിന്റെ നിര്യാണത്തിൽ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരളയുടെ  വേങ്ങര യൂണിറ്റ്  അനുശോചന യോഗം നടത്തി.  വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ വേങ്ങര പോലീസ് സബ് ഇൻസ്‌പെക്ടർ  അബൂബക്കർ,  എ  എ ഡബ്ല്യു കെ ജില്ലാ ട്രഷറർ  ശ്രീനിവാസൻ, മുൻ ജില്ലാ സെക്രട്ടറി എ ഡി ശ്രീകുമാർ,  സബാഹ് കുണ്ടു പുഴക്കൽ, വ്യാപാരി വ്യവസായി വേങ്ങര യൂണിറ്റ് സെക്രട്ടറി അസീസ് ഹാജി,  നാസർ അഞ്ചു കണ്ടൻ,  സലിം അഞ്ചു കണ്ടൻ,  തീരം റസിഡൻസ് അസോസിയേഷൻ സെക്രട്ടറി നാസർ പൂക്കയിൽ, സോഷ്യൽ ട്രാവൽസ് കുഞ്ഞിപ്പ കോയ മാഷ്, സി എസ് സജീർ, നിയാസ്, എ  എ ഡബ്ല്യു കെ വേങ്ങര യൂണിറ്റ് പ്രസിഡന്റ് പ്രകാശൻ, സെക്രട്ടറി കുഞ്ഞുട്ടി പ്രദീപ് കുമാർ, ട്രഷറർ അനീഷ് കുമാർ, വൈസ് പ്രസിഡണ്ട്  സുധീഷ്, ജോയിൻ സെക്രട്ടറി ഗോപിനാഥൻ, മനോജ് കുമാർ എന്നിവർ  അനുശോചന യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു. 

മലപ്പുറത്ത്‌ കോൺഗ്രസ്‌ DYFI സംഘർഷം live video

മലപ്പുറത്ത് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിനിടെ ഇരുകുട്ടരും തമ്മിൽ കയ്യാങ്കളി. ഇന്ന് മലപ്പുറത്ത്‌  സുധാകരൻ പങ്കെടുക്കുന്ന പരിപാടിയ്ക്ക് സമീപത്തുകൂടി DYFI മാർച്ച്‌  കടന്നുപോകുമ്പോഴാണ് സംഭവമുണ്ടായത്. ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജിൽ എസ്എഫ്‌ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്. ഇന്ന്മ ലപ്പുറം ടൗൺ ഹാളിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ മേഖലാ കൺവെൻഷൻ നടക്കുകയാണ് ഈ പരിപാടി ഉത്ഘാടനം ചെയ്യാനാണ് കെ  സുധാകരൻ എത്തിയത് . ഇതിനു മുന്നിലാണ് സംഘർഷം ഉണ്ടായത്  വേദിയിലേക്ക് കയറാൻ ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമിക്കുകയും യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർ അതിനെ പ്രതിരോധിക്കുകയുമായിരുന്നു. 

എഞ്ചിനിയറിങ്ങ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ msf ന് മികച്ച മുന്നേറ്റം.

എഞ്ചിനിയറിങ്ങ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ msf ന് മികച്ച മുന്നേറ്റം. വയനാട് എഞ്ചിനീയറിംഗ് കോളേജ് യൂണിയൻ msf - KSU മുന്നണി വിജയിച്ചു. കോഴിക്കോട്‌ ഗവ:എഞ്ചിനീയറിംഗ് കോളേജിൽ എംഎസ്എഫ് മുന്നണിയിൽ ചെയർമാൻ , UUC , എഡിറ്റർ ഉൾപ്പെടെ ഉജ്ജ്വല  വിജയം. പാലക്കാട്  NSS കോളേജിൽ  ചരിത്രത്തിൽ ആദ്യമായി  4 സീറ്റുകൾ,തിരുവനന്തപുരം UDSF പാനലിൽ msf ന് അട്ടിമറി വിജയം. കാസർകോട് എൽ.ബി.എസ്‌ കോളേജിൽ CS ,IT, Civil ഡിപ്പാർട്ട്മെൻ്റുകൾ തിരിച്ച് പിടിച്ച് എം 9 സീറ്റുകളിൽ വിജയം.കോഴിക്കോട് കൊല്ലം എഞ്ചിനീയറിംഗ്കോളേജ് ഉൾപ്പെടെ msf  മികച്ച മുന്നേറ്റം നടത്തി. സ്വത്വ ബോധത്തിലെ സർഗാത്മക പോരാട്ടങ്ങളിൽ ഊർജ്ജം പകർന്നവർക്ക് അഭിവാദ്യങ്ങൾ.

ഇതിനെയാണോ ചൂണ്ട ഭ്രാന്ത് എന്ന് പറയുന്നത്? Fishing story malayalam

കുഞ്ഞുന്നാളിലെ മനസ്സിൽ കയറിയ ഇഷ്ടങ്ങളിലൊന്ന് ചൂണ്ട ഭ്രാന്ത് തന്നെയായിരുന്നു..... പക്ഷെ സാഹചര്യം, സമയം അനുവദിക്കാഞ്ഞതിനാൽ, ആ ഇഷ്ടത്തെ കുപ്പിയിലാക്കി മനസ്സിന്റെ ഉള്ളിൽ വർഷങ്ങളായി പൂട്ടിയിട്ടിരിക്കുകയായിരുന്നു. ആ പൂട്ട് വീണിട്ട് ഇന്നേക്ക് ഇരുപതോളം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു....... അന്നത്തെ അവസാനത്തെ ചൂണ്ടയിടൽ കഥ മാനിപുരം പുഴയിലായിരുന്നു. മണിക്കൂറുകളോളം ചാറ്റൽ മഴ നനഞ്ഞു ചൂണ്ടയിട്ടെങ്കിലും വെറും കൈയോടെ മടക്കം, തിരിച്ചു വരവിൽ si സാറിന്റെ മുൻപിൽ ബൈക്കിൽ മൂന്നാൾ എന്ന തെറ്റിന് 1200രൂപ ഫൈൻ, (അന്നത്തെ സാഹചര്യത്തിലെ ഭീമമായ തുക ). പിന്നീട് ജീവിതം തിരക്കുകളിൽ നിന്നു തിരക്കുകളിലേക്ക് മാത്രം.... പക്ഷെ ഇഷ്ടത്തെ വീണ്ടും തൊട്ടുണർത്തിയത് കൂട്ടുകാരുടെ കടലിലെ കാസ്റ്റിംഗ് ആയിരുന്നു.... കടലിൽ എങ്ങിനെ ചൂണ്ടയിടാം, ഒരുപാട് ഒരുപാട് സംശയങ്ങൾ... ചൂണ്ട കെട്ടുന്നതെങ്ങിനെ? കണ്ണിയുടെ സൈസ് ഏത്?, കൊളുത്ത ഏത്?, കടലിൽ ഏത് ഭാഗത്ത് ചൂണ്ടയിടാം? ഏതൊക്കെ ഇരകൾ കോർക്കാം? എങ്ങിനെയാണ് കോർക്കുന്നത്? തുടങ്ങി നിരവധി സംശയങ്ങൾ... 90% സംശയങ്ങളുടെയും ഉത്തരങ്ങൾ ക്ലിയർ ചെയ്തു തന്ന യൂട്യൂബേർസിന് പ്രത്യേക നന്ദി. അവസാനം പ്രിയ സുഹൃത്

വേങ്ങര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ വഴി "കേരഗ്രാമം" പദ്ധതിയുടെ ഭാഗമായി "തെങ്ങുകയറ്റ മെഷീൻ' സബ്സിഡി നിരക്കിൽ വിതരണം ചെയുന്നു

അറിയിപ്പ് വേങ്ങര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ വഴി നടപ്പിലാക്കി വരുന്ന "കേരഗ്രാമം" പദ്ധതിയുടെ ഭാഗമായി "തെങ്ങുകയറ്റ മെഷീൻ' സബ്സിഡി നിരക്കിൽ വിതരണം നടത്തുന്നു. തെങ്ങുകയറ്റ മെഷീൻ ആവിശ്യമുള്ളവർ 15/01/2022 ശനിയാഴ്ചക്ക് മുമ്പായി 750/- രൂപ വേങ്ങര കൃഷിഭവനിൽ അടക്കേണ്ടതാണ്. 2750 / രൂപ വിലവരുന്ന തെങ്ങുകയറ്റ മെഷീൻ 750 / രൂപക്കാണ് നൽകുന്നത്. 15ാം തീയതിക്ക് മുമ്പ് പൈസ അടക്കുന്നവർക്ക് മാത്രമേ മെഷീൻ ലഭിക്കുകയുള്ളൂ. എന്നറിയിക്കുന്നു.  കൃഷി ഓഫീസർ വേങ്ങര

ബാബു അനുസ്മരണം ഇന്ന് വേങ്ങര വ്യാപരഭവനിൽ വെച്ച് നടത്തപെടും babu

ഇന്നലെ മരണപെട്ട വലിയോറ അടക്കാപുര സ്വദേശിയും  കുറ്റാളൂർ കല്ലേങ്ങൽ പടിയിൽ വർക്ക്‌ ഷോപ്പ് നടത്തിയിരുന്ന ദാമോദരൻ എന്നവരുടെ  മകൻ ബാബുവിന്റെ വിയോഗത്തിൽ  ഇന്ന് രാവിലെ 11 മണിക്ക് ബാബു  അനുസ്മരണം വേങ്ങര വ്യാപര ഭവനിൽ  വെച്ച് നടത്തപെടും  ബാബു വിന്റെ സുഹൃത്തുക്കളും, അയവാസികളും, നാട്ടുകാരും  ഈ  ഒര്  അനുസ്മരണ  യോഗത്തിൽ  പങ്കെടുക്കണമെന്ന് ഭാരവാഹികൾ  അറിയിച്ചിട്ടുണ്ട്.. ഇന്നലെ ഉച്ചയോടെ  തിരുരിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടത്  കാറിന്റെ ട്രയൽ ചെയ്യുന്നതിന് തിരുരിൽ പോയ സമയത്ത്  തല ചുറ്റൽ ഉണ്ടായി പെട്ടൊന്ന് തന്നെ  ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും  ജീവൻ  രക്ഷിക്കാനായില്ല.

സമൂഹമാധ്യമം വഴി പങ്കാളികളെ കൈമാറ്റം 6 പേർ അറസ്റ്റിൽ കപ്പിൾ ഷെയറിംഗ് ഗ്രൂപ്പ് അകത്തായത് വീട്ടമ്മയുടെ പരാതിയിൽ

കറുകച്ചാൽ • സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിലെ 6 പേർ അറസ്റ്റിൽ. 5 പേരെ കരച്ചിലിൽ കച്ചാൽ പൊലീസും ഒരാളെ എറണാകുളത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. പത്തനാട് സ്വദേശിനിയായ യുവതി ഭർത്താവിനെതിരെ നൽകിയ പരാ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാ ണു സംഘത്തെക്കുറിച്ചുള്ള വരങ്ങൾ പുറത്തു വന്നത്. 4 പേർക്കൊപ്പം പോകണമെന്നു നിർബന്ധിക്കുകയും ബലമായി പ്രകൃതിവിരുദ്ധ വേഴ്ചയ്ക്കു പ്രേരിപ്പിക്കുകയും ചെയ്തെന്നു പരാതിയിൽ പറയുന്നു. ആലപ്പുഴ, കോട്ടയം, എറണാ കുളം ജില്ലകളിൽ നിന്നുള്ളവരാ അറസ്റ്റിലായത്. ധ്യമങ്ങളിലെ സമൂഹമാ ഗ്രൂപ്പുകളിൽ ആയിരക്കണക്കിന് ദമ്പതിമാർക്കിൽ അടക്കം 5000 അംഗങ്ങൾ വരെയുണ്ടെന്നും പൊലീസ് പറയുന്നു യുവതിയുടെ പരാതി ലഭിച്ച തിനു പിന്നാലെ കറുകച്ചാലിൽ ഒട്ടേറെപ്പേരെ ചോദ്യം ചെയ്യുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് സ്ത്രീകൾ അടക്കം  സജീവമായ മുപ്പതോളംപേർ നിരീക്ഷണത്തിലാണന്നും സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. പൊലീസ് പല ടീമുകളായി തിരിഞ്ഞു സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അനേഷണത്തിൽ  ആലപ്പുഴ തുമ്പോളി പാം, പുന്നപ്ര, എറണാകുളം കലൂർ, കോട്ടയം കുരോപ്പട അയ്മനം എന്നീ സ്ഥലങ

PYS പരപ്പിൽപാറയുടെ ജേഴ്‌സി PK കുഞ്ഞാലികുട്ടി പ്രകാശനം ചെയ്തു

ഇന്റർ നാഷണൽ ട്രാവൽസ് സ്‌പോൺസർ ചെയ്ത 2022 വർഷത്തെ പരപ്പിൽ പാറ യുവജന സംഘം (PYS) ജേഴ്‌സി പ്രകാശനം MLA പികെ കുഞ്ഞാലികുട്ടി സാഹിബ് നിർവഹിച്ചു. ക്ലബ്‌ ഉപദേശകസമിതി അംഗം A.K.നസീർ, ക്ലബ്‌ പ്രസിഡന്റ്‌ സഹീറബ്ബാസ് നടക്കൽ, സെക്രട്ടറി അസീസ് കൈപ്രൻ, അസ്‌കർ K.K, മുഹ്‌യദ്ധീൻ കെ,അദ്നാൻ. ഇ,ജംഷീർ ഇ. കെ, സാദിഖ് വിഎം, എന്നിവർ സംബന്ധിച്ചു.

കുറ്റാളൂർ കല്ലേങ്ങൽ പടിയിൽ വർക്ക്‌ ഷോപ്പ് നടത്തുന്ന ബാബു അല്പം സമയം മുമ്പ് മരണപ്പെട്ടു

വലിയോറ അടക്കാപുര സ്വദേശിയും  കുറ്റാളൂർ കല്ലേങ്ങൽ പടിയിൽ വർക്ക്‌ ഷോപ്പ് നടത്തുന്ന പറമ്പിൽ ബാബു(anjel) 35 വയസ്സ് (ദാമോദരന്റെ മകൻ) അല്പം സമയം മുമ്പ്  തിരുരിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു.കാർ ട്രയൽ ചെയ്യുന്നതിന് തിരുരിൽ പോയ സമയത്ത്  തല ചുറ്റൽ ഉണ്ടായി പെട്ടൊന്ന് തന്നെ  ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും  ജീവൻ  രക്ഷിക്കാനായില്ല.ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടു വളപ്പിൽ ദഹിപ്പികും 

കൂടുതൽ വാർത്തകൾ

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളംനാളെ ഏപ്രില്‍ 9 ന് റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളം നാളെ (ഏപ്രില്‍ 9 ന്) റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ 10 ന് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കും. നാളെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. നാളെയും 6.38 നാണ് സൂര്യാസ്തമനം. 7.19 നാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. മാസപ്പിറവി ദര്‍ശനത്തിന് സാധ്യത കൂടുതല്‍ സൂര്യാസ്തമയത്തിന് ശേഷം 41 മിനുട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകും. അതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ കൂടുതലാണ്. ആകാശത്ത് കാഴ്ച മറയ്ക്കുന്ന മേഘങ്ങളാണ് മാസപ്പിറവി ദര്‍ശനത്തിന് വെല്ലുവിളി. കേരള തീരത്ത് നാളെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ഉള്‍ക്കടലില്‍ മേഘങ്ങള്‍ക്കും മഴക്കും സാധ്യതയുണ്ട്. ഇതില്‍ നിന്ന് ഒറ്റപ്പെട്ട മേഘങ്ങള്‍ കരയിലേക്ക് കയറിവരും. ഇവ മാസപ്പിറവിക്ക് തടസമികാനിടയില്ല. കൂടാതെ നാളെ ചന്ദ്രന്‍ ഉദിക്കുക 7 ഡിഗ്രി ഉയരത്തില്‍ 282 ഡിഗ്രിയില്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലാണ് ചന്ദ്രന്‍ ഉദിക്കുക. ഈ ഭാഗത്ത് മേഘസാന്നിധ്യം ഉണ്ടാകാന്‍ സാധ്