ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ചർച്ചകൾ ഫലംകണ്ടു തെരുവ് വിളക്കുകൾക്ക് പുതുജീവൻ

വലിയോറ :ബാവ സലീം അഡ്മിനായ വലിയോറ ഗ്രാമം ചർച്ചാ വേദിയുടെ ശക്തമായ ഇടപെടലുകൾ കാരണമായി വലിയോറയിലെ 16ം വാർഡിലെ പലസ്ഥലങ്ങളിലെയും കേടായ സ്ട്രീറ്റ് ലൈറ്റുകൾ ശരിയാക്കുന്ന പ്രവൃത്തി വേങ്ങര പഞ്ചായത്ത്‌ അധികാരികൾ തുടങ്ങി

ഓട്ടോ-ടാക്ക്സി നിരക്ക് വർധനവ് പ്രാബല്യത്തിൽ വന്നു

ഓട്ടോ-ടാക്ക്സി നിരക്ക് വർധനവ് പ്രാബല്യത്തിൽ. ഓട്ടോറിക്ഷ മിനിമം നിരക്ക് 25 രൂപയും ടാക്ക്സി വാഹനങ്ങൾക്ക് മിനിമം നിരക്ക് 150 ൽ നിന്ന് 175 രൂപയായി ഉയർന്നു.ഇനിമുതൽ ഓട്ടോറിക്ഷ മിനിമം നിരക്കിൽ ഒന്നരകിലോമീറ്ററും ടാക്ക്സി മിനിമം നിരക്കിൽ അഞ്ചുകിലോമീറ്ററും യാത്രചെയാം. ഓട്ടോറിക്ഷ മിനിമം നിരക്ക് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിന്നും 13 രൂപയും ടാക്‌സി വാഹനങ്ങൾക്ക് 17 രൂപയും നൽകണം എന്നാൽ വേങ്ങര ഏരിയകളിലും മറ്റും കിലോമീറ്ററിന്ന് ഗെവേണ്മെന്റ് നിക്ഷയിക്കുന്ന നിരക്കിന്ന് കൂടെ 50% കുടുതലായിരികും ചാർജ് 13+50%=19.50  വേങ്ങര ഏരിയകളിലും മറ്റും രോ കിലോമീറ്ററിന്ന്  18 രൂപയോളം ചാർജ് ഈടാക്കാനുള്ള തയാറെടുപ്പിലാണ്  ഓട്ടോ ഡൈവർമാർ 

വൈദുതി മുടങ്ങും

HT ലൈൻന്റെ പണിനടക്കുന്നതിനാൽ ഇന്ന് 9 മണിമുതൽ  12 മണിവരെ വൈദുതി മുടങ്ങും എന്ന് KSEB വേങ്ങര അറിയിച്ചു

വേങ്ങരയിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്

സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് 17 - 12-2018- തിങ്കളാഴ്ച 9.30 മുതൽ 12.30-വരെ കാൻസർ, പക്ഷാഘാതം, പാര പ്ലീജിയ, വാർദ്ധക്യ സഹജമായ രോഗങ്ങൾ, വിവിത തരം വാതരോഗങ്ങൾ, കിടപ്പിലായ രോഗികൾ, എന്നിവരെ പരിശോധിച്ച് ആവശ്യമായ മരുന്നും മെഡിക്കൽ ഉപകരണങ്ങളും നല്കുന്നു. മൂന്ന് മാസം കൂടുമ്പോൾ തുടർ പരിശോധനാ ക്യാമ്പുകൾ ഉണ്ടായിരിക്കുന്നതാണ് മുൻ കൂട്ടി ബുക്ക് ചെയ്യുന്നതിന്നും അന്വേഷിക്കുന്നതിന്നും 9349099633 I 0494 245 11 02 9495 147774- എന്നീ നമ്പറുകളിൽ വി ളിക്കാവുന്നതാണ് ഡോഃ K, റംലത്ത്. BHms.MD (ചീഫ് മെഡിക്കൽ ഓഫീസർ ഗവ: ഹോമിയോ കാൻസർ സെന്റർ വണ്ടൂർ) ഡോ: ഹബീബ തെസ്നിBHms (ഗവ: ഹോമിയോ കാൻസർ സെന്റർ വണ്ടൂർ) ഡോ: ജാസ്മിൻ BHMട, എന്നിവർ ക്യാമ്പിൽ രോഗികളെ പരീശോധിക്കുന്നതാണ് വേങ്ങര പാലിയേറ്റീവ് കെയർ സെന്റർ,

വേങ്ങരയിലെ ആയുർവേദ ഹോസ്പിറ്റലിന്റെ പുതിയ കെട്ടിടം നാടിന്ന് സമർപ്പിച്ചു

വേങ്ങരയിലെ സർക്കാർ ആയുർവേദ ഹോസ്പിറ്റലിന്റെ പുതുതായി ആരംഭിച്ച ചികിത്സാ കെട്ടിടത്തിന്റെ ഉത്ഘാടനം  വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് വി കെ കുഞ്ഞാലൻ കുട്ടി നിർവഹിച്ചു.

വേങ്ങര ഗ്രാമ പഞ്ചായത്ത് അറിയിപ്പ്

വേങ്ങര ഗ്രാമ പഞ്ചായത്ത് കാര്യാലയം .                  അറിയിപ്പ് വേങ്ങര ഗ്രാമ പഞ്ചായത്ത് പരിധിയിൽ പെട്ട ഗുണഭോക്താക്കൾക്ക്‌  കാർഷികാവശ്യത്തിനും മത്സ്സ്യം വളർത്തുന്നതിനുമായി ഉപയോഗിക്കുന്നതിലേക്ക് വേങ്ങര കൃഷി ഭവനും എം.ജി.എൻ.ആർ.ഇ.ജി.എസും സംയുക്തമായി 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുളം നിർമ്മിച്ച് നൽകുന്നതാണ്. താല്പര്യമുള്ള വേങ്ങര ഗ്രാമ പഞ്ചായത്ത് നിവാസികൾ 2018 ഡിസംബർ 19 ന് മുമ്പ് വേങ്ങര കൃഷി ഭവൻ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.         എന്ന്,      കൃഷി ഓഫീസർ     (വേങ്ങര ഗ്രാമ പഞ്ചായത്ത്)   9495379773

വട്ടപാട്ടിൽ ഒന്നാം സ്ഥാനം PPTMYHSS ടീമിന്ന്

ആലപ്പുഴയിൽവച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വട്ടപ്പാട്ടിന്റെ രാജ കിരീടം ചൂടിയ ചേറൂർ P .P. T.M. Y. H.S.S ടീം അംഗങ്ങൾക്ക്  അഭിനന്ദനങ്ങൾ. മത്സരത്തിൽ A ഗ്രേഡോടെ  ചേറൂർ P .P. T.M. Y. H.S.S ടീം   ഒന്നാസ്ഥാനം കരസ്ഥമാക്കി 

10 ദിവസത്തേക്ക് റോഡ് അടച്ചിടും

പാണ്ടികശാല KRHS ബാക്കിക്കയം റോഡ് കോൺക്രീറ്റ് പണി ഇന്ന് (12-12-2018,ബുധൻ) തുടങ്ങും.ഇന്ന് മുതൽ 10 ദിവസത്തേക്ക് റോഡ് അടച്ചിടുന്നതാണെന്നും ഇതുവഴി ഗതാഗതം നിരോധിച്ചതായും വാർഡ് മെമ്പർ അറിയിച്ചു.

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

വലിയോറ ചിനക്കൽ സ്വദേശി ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു.

വലിയോറ ചിനക്കൽ സ്വദേശി മുള്ളൻ ഉസ്മാൻ എന്നവരുടെ മകൻ നൗഫൽ ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നുള്ളു 

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ