*ഡെങ്കിപനി വേങ്ങര യിൽ പടർന്നു പന്തലിക്കുന്നു നാട്ടുകാർ ജാഗ്രതൈ.....* ____________________ *എന്താണ് ഡെങ്കിപ്പനി ?* ഈഡിസ് കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. മണ്ണുമായി നേരിട്ട് ബന്ധമില്ലാത്ത ശുദ്ധമായ വെള്ളത്തിലാണ് ഈ ഡിസ് കൊതുകുകൾ പെരുകുന്നത് ' അതിനാൽ ഈഡിസ് കൊതുക് പെരുകുന്നത് തടയാൻ ഒത്തൊരുമിക്കുക. ഇതിനായി നാം ചെയ്യേണ്ടത്. .1' പ്രതിരോധ പ്രവർത്തനം സ്വന്തം വീടുകളിൽ നിന്നാരംഭിക്കുക. 2. വീടിന്റെ പരിസരത്ത് ടയർ, പാത്രങ്ങൾ, പ്ലാസ്റ്റിക് കവുകൾ, കപ്പ്, ചിരട്ട ,എന്നിവയിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. 3: വെള്ളം ശേഖരിക്കുന്ന ടാങ്കുകളും മറ്റും തുറന്നിടാതെ മൂടി സൂക്ഷിക്കുക: 4. വിറകിന് മുകളിലിടുന്ന പ്ലാസ്റ്റിക് ഷീറ്റിൽ വെള്ളം കെട്ടി നിന്ന് കൊതുക് പെരുകാൻ ഇടയുണ്ട്.- അതിനുള്ള സാഹചര്യം ഒഴിവാക്കുക. 5. റബ്ബർത്തോട്ടങ്ങളിൽ മരം വെട്ടാത്തപ്പോൾ ചിരട്ടകൾ പെറുക്കി ഒഴിവാക്കുക. 6. കമുകിൻ തോട്ടങ്ങളിൽ പാളകളിൽ വെള്ളം കെട്ടി നിൽക്കുന്നത് കീറി ഒഴിവാക്കുക. 7. ആഴ്ച്ചയിൽ ഒരു ദിവസം (ഞായർ) വീടും പരിസരവും പ്രതേകിച്ച് ഫ്രിഡ്ജിന്റെ പിറക് വശത്തുള്ള വാട്ടർ ബോക്സ് വൃത്തിയാക്
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി