ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുത്തു

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റായി പ്രൊഫ.ഖാദര്‍ മൊയ്തീനെയും ജനറല്‍ സെക്രട്ടറിയായി പി.കെ കുഞ്ഞാലിക്കുട്ടിയെയും തെരഞ്ഞെടുത്തു പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ഇടി മുഹമ്മദ് ബഷീർ  ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും. പി.വി അബ്ദുല്‍ വഹാബിനെ ട്രഷററായും തെരഞ്ഞെടുത്തു രാത്രി വൈകി കടയും അടച്ചു വരുമ്പോളൊക്കെ കൊടപ്പനക്കൽ തറവാട്ടിലൊന്ന് കയറാതെ വീട്ടിലേക്ക് മടങ്ങാറില്ല പി കെ കുഞ്ഞാലികുട്ടി .ഒരിക്കൽ തങ്ങൾ പറഞ്ഞത്രെ "കച്ചോടൊക്കെ മതിയാക്കി കുഞ്ഞാപ്പ രാഷ്ട്രീയത്തിൽ ഇറങ്ങണം" ഒരു ഇടിത്തീ പോലെയായിരുന്നു ആവാക്ക്.'ഞാനിപ്പോളും രാഷ്ട്രീയയത്തിൽ ഇല്ല തങ്ങളെ, ഇങ്ങനെയൊക്കെ പോരെ' അനുസരണയുള്ള അനുയായി ഭവ്യതയോടെ ചോദിച്ചു.'പാണക്കാട് വാർഡിൽ നിന്നും നിങ്ങൾ കൗൺസിലറായി മത്സരിക്കണം' രാഷ്ട്രീയ ബാലപാഠം അറിയുന്നതിന് മുന്നേ ആചെറുപ്പക്കാരൻ  തെരഞ്ഞെടുപ്പിൽ മത്സരിച്ചു ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായി ജയിച്ചു കയറി.പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ആനേതാവിന്. കേരളാ രാഷ്ട്രീയത്തിലെ മുടിചൂടാ മന്നനായി മുസ്ലിം സമൂഹത്തിലെ കിരീടം

അടക്കാപുര ഫുട്ബാൾ ലീഗിന് തുടക്കം കുറിച്ചു AFL

അടക്കാപുര ഫുട്ബാൾ ലീഗിന് തുടക്കം കുറിച്ചു . വലിയോറ പാടം മിനി സ്റ്റേഡിയത്തിൽ  പത്തുദിവസങ്ങളിലായി  നടക്കുന്ന  ഫുട്ബോൾ മാമാങ്കത്തിന്  അടക്കാപുര ഏരിയയിലെ കളിക്കാരെ ഉൾപ്പെടുത്തി കുഞ്ഞിപ്പ,ലാലു ,ശശി ,വിഷ്ണു (കണ്ണൻ ),മാലൂഫ്  എന്നിവർ സ്പോൺസർ ചെയുന്ന  അഞ്ചു ടീമുകൾ കളത്തിലിറങ്ങും. മത്സരങ്ങൾ എല്ലാദിവസവും വൈകുംനേരം 4 മണിക്ക് തുടങ്ങുന്നതാണ് അടക്കാപുര ഫുട്ബാൾ ലീഗിന് ഗ്രീൻവോയിസ്‌  അടക്കാപുര സ്പോൺസർ   ചെയ്ത ട്രോഫികൾ  ഗ്രീൻ വോയിസ്‌  ചെയർമാൻ  എ കെ അലവി  സംഘടകർക്  കൈമാറുന്നു

വാട്സപ്പ് പുതിയ ഓപ്‌ഷൻ അവതരിപിച്ചു

ഇപ്പോള്‍ വാട്സപ്പില്‍ പുതിയൊരു ഓപ്ഷന്‍ വന്നു  Status, നിങ്ങളുടെ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ റെക്കോര്‍ഡ് ചെയുക എനിട്ട് നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്ത എല്ലാ നമ്പറുകളുടെ ആളുകൾക്  24 മണിക്കൂര്‍ സമയത്തേക്ക് വീക്ഷിക്കാവുന്ന രൂപത്തില്‍ അത് അയക്കപ്പെടുകയും ചെയ്യുന്നതാണ് പുതിയ ഓപ്‌ഷൻ ഇ ഓപ്‌ഷൻ ലഭിക്കാത്തവർ  വാട്സാപ്പിന്റെ  ഏറ്റവും പുതിയ വേർഷൻ അപ്ഡേറ്റ് ചെയുക മുകളിലുള്ള ഫോട്ടോയിൽ കാണുന്നത് പോലെ ചെയ്താൽ  സെലക്ട്‌  ചെയുന്ന  വ്യക്തികൾക്കു മാത്രമേ കാണുവാൻ സാധിക്കു 

മഞ്ഞക്കൂരി Asian sun catfish ശാസ്ത്രീയനാമം:Horabagrus brachysoma

മഞ്ഞക്കൂരി         Asian sun catfish  ശാസ്ത്രീയനാമം:  Horabagrus brachysoma)  മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്ന കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്.. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകു

തെർക്കയം പാലം അപകടാവസ്ഥ നേരിൽ കാണാൻ PWD ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ സ്ഥലം സന്ദർശിച്ചു

വലിയോറ: തെർക്കയം പാലം അപകടാവസ്ഥ നേരിൽ കാണാൻ PWD ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ അടക്കം ഉന്നത ഉദ്യോഗസ്ഥർ പാലം സന്ദർശിച്ചു. പാലം വീതി കൂട്ടിപുതുക്കിപ്പണിയാൻ റിപ്പോർട്ട് ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 17-ാംവാർഡ് വികസന സമിതി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും സ്ഥലം MLA  പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബിനും ഇതു സംബന്ധിച്ച് നിവേദനം നൽകിയിരുന്നു

മനാട്ടിപ്പറമ്പ് ബാസ്‌ക് ഫുട്ബാൾ ട്യുർലമെന്റിൽ പതിനാറുങ്ങൽ ടീം വിജയികളായി f

വലിയോറ: മനാട്ടിപ്പറമ്പ് ഫെഡ്‌ലൈറ് സ്റ്റേഡിയത്തിൽ 10 ദിവസങ്ങളിലായി 16ടീമുകൾ പങ്കെടുത്ത മനാട്ടിപ്പറമ്പ് ബാസ്ക്ക് ഫെഡ്‌ലൈറ്  ഫുട്ബോൾ ട്യുർലമെൻറ്  ഫൈനലിൽ   പതിനാറുങ്ങൽ ടീം വിജയികളായി വിജയികൾക്ക്  വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വി. കെ.കുഞ്ഞാലൻകുട്ടി സാഹിബ് ട്രോഫി സമ്മാനിച്ചു .സിനിമ നടൻ മാമുക്കോയ  മുഖ്യഅതിഥിയായിരുന്നു

കുഞ്ഞാലികുട്ടി സാഹിബ്‌ ബാക്കികായം സന്ദർശിച്ചു

വലിയോറ : വേങ്ങര മണ്ഡലം M L A യും  പ്രതിപക്ഷ ഉപനേതാവുമായ  പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് ബാക്കികായം റെഗുലേറ്ററിന്റെ പ്രവൃത്തി നേരിൽകണ്ട് വിലയിരുത്തുന്നതിന് വേണ്ടി ഇന്നു രാവിലെ 10 മണിക്ക് ബാക്കിക്കയം റഗുലേറ്റർ പദ്ധതി പ്രദേശം   സന്ദർശിച്ചു.വേങ്ങര പഞ്ചായത് പ്രസിഡണ്ട്‌  വി .കെ കുഞ്ഞാലൻ കുട്ടി , വേങ്ങര ബ്ലോക്ക്‌ പഞ്ചായത് മെമ്പർ എ  കെ മുഹമ്മദലി ,യൂസുഫലി വലിയോറ ,മറ്റു രാഷ്ട്രീയ - സാമുഹിക പ്രവർത്തകർ അനുഗമിച്ചു

തേർക്കയം പാലത്തിന്റെ അപകടാവസ്ഥ മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു

  വലിയോറ: വലിയോറ തേർക്കയം പാലത്തിന്റെ ശോചനീയ സ്ഥയെ കുറിച്ച് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എഞ്ചിനിയ റോട് (മഞ്ചേരി) വകപ്പ്മന്ത്രി ജി.സുധാകരൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.പാലത്തിന്റെ അവസ്ഥയെ കുറിച്ച് യൂസുഫലി വലിയോറ നൽകിയ നിവേദനത്തെ തുടർന്നാണിത്

14-ാം വാർഡ് മുസ്ലിം ലീഗ്🇵🇰  കമ്മിറ്റി പൂകുളം ബസാറിലെ ഡിസ്കോ ക്ലബ്ബിന് LCD Tv നൽകി

14-ാം വാർഡ് മുസ്ലിം ലീഗ്🇵🇰  കമ്മിറ്റി പൂകുളം ബസാറിലെ  ഡിസ്കോ  ക്ലബ്ബിന്   LCD Tv സമ്മാനികുന്നു

ഇ.അഹമ്മദ് സാഹിബ് സ് മാരക സ്നേഹഉപഹാരം നൽകി

വലിയോറ:കേരള യൂണിവേഴ്സിറ്റി B Sc നഴ്സിംഗ് പരീക്ഷയിൽ മികച്ച വിജയം നേടിയ വലിയോറ പാണ്ടികശാല നാരായണൻ ന്റെ മകൾ  കെ.ജിത്തു വിനുള്ള 17-ാം വാർഡ് വികസന സമിതിയുടെ ഇ.അഹമ്മദ് സാഹിബ് സ് മാരക സ്നേഹ സർപ്പണം 17ാം  വാർഡ് വികസന സമിതി കൺവീനർ യൂസുഫലി വലിയോറ സമ്മാനിച്ചു

ബാസ്‌ക് ഫുട്ബോൾ ട്യുർലമെന്റിനു തുടക്കം കുറിച്ചു

വലിയോറ:ബ്രദേഴ്‌സ് ആർട്സ്‌  &സ്പോർട്സ്  ക്ലബ്‌ സംഘടിപ്പിക്കുന്ന 31 മത് അകില കേരള  സെവെൻസ് ഫുട്ബാളിനു  തുടകം കുറിച്ചു. വലിയോറ മനാട്ടിപ്പറമ്പ് ഫെഡ്‌ലൈറ് സ്റ്റേഡിയത്തിൽ  10ദിവസങ്ങളിലായി 16 ടീമുകൻ പങ്കെടുക്കുന്ന മത്സരത്തിന്റെ ഉൽഘടന മത്സരത്തിന്  യു.ഷറഫലി .പി കെ അസ് ലു.വി കെ കുഞ്ഞാലൻകുട്ടി, എ കെ  മുഹമ്മദലി,വേങ്ങര പഞ്ചായത് വാർഡ്‌ മെമ്പർമാർ യൂസുഫലി വലിയോറ എന്നിവർ സനിതരായി ട്യുർലമെന്റിലെ ഫസ്റ്റ് റൌണ്ട് മത്സരങ്ങൾ  ദിവസവും  7:30pm ,8:30pm  നും  മറ്റു റൌണ്ട് മത്സരങ്ങൾ 8 :00 Pm തുടങ്ങും  വിശിഷ്ട്ട അതിഥികൾ കളി കാണുന്നു 

Quest എലിമിനേഷൻ റൌണ്ട് അടക്കാപുര സ്കൂളിൽ നടന്നു

വലിയോറ:അടക്കാപുര എ എം യൂ പി സ്കൂൾ ഗ്രൗണ്ടിൽ വേങ്ങര പഞ്ചായത് എം സ് ഫ്  കമ്മറ്റി  'Quest' എന്ന പേരിൽ    സംഘടിപ്പിച്ച മെഗാ ക്വിസ് ഇവെന്റിന്റെ എലിമിനേഷൻ  റൗണ്ടിന്റെ ഉൽഘടനം മലപ്പുറം ജില്ല പഞ്ചായത്ത്‌ പ്രസിഡണ്ട്‌  എ പി ഉണ്ണികൃഷ്ണൻ നിർവഹിച്ചു വലിയോറ അടക്കാപുര എ എം യൂ പി സ്കൂളിൽ പ്രതേകം സജ്ജികരിച്ച വേദിയിൽ  ഒന്നാം പാതത്തിൽനിന്നും വിജയികളായ 12 ടീമുകൾ പങ്കെടുത്ത മത്സരത്തിന് ജഹ്ഫർ ഓടക്കൽ ,നൌഫൽ എന്നിവർ നേത്ര്ത്വം നൽകി .അനസ് അദ്ധക്ഷത വഹിച്ച പരിപാടിയിൽ കുഞ്ഞാലൻകുട്ടി , സാഹിർ അബാസ് ,എന്നിവർ സംസാരിച്ചു

Quest എലിമിനേഷൻ റൌണ്ട് അടക്കാപുര സ്കൂളിൽ

വേങ്ങര പഞ്ചായത് എം സ് ഫ്  കമ്മറ്റി  'Quest' എന്ന പേരിൽ സംഘടിപ്പിച്ച മെഗാ ക്വിസ് ഇവെന്റിന്റെ എലിമിനേഷൻ  റൌണ്ട് 09/02/2017 ന് വെള്ളിയാഴ്ച  രാത്രി 7 മണിക്ക്  വലിയോറ അടക്കാപുര എ എം യൂ പി സ്കൂളിൽ വെച്ച് നടക്കുന്നു

ടിഷ്യൂ കൾച്ചർ വാഴതൈ വിതരണോൽഘാടനംചെയ്തു

ടിഷ്യൂ കൾച്ചർ വാഴതൈ വിതരണോൽഘാടനം വേങ്ങരഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കദീ ജാബി നിർവ്വഹിക്കുന്നു .വേങ്ങര കൃഷി ഓഫീസർ  നജീബ് സമീപം 

കേരളത്തില്‍ കാണപെടുന്ന മത്സങ്ങള്‍ വിവരങ്ങള്‍ സഹിതം KERALA FISH

മത്സ്യങ്ങളുടെ ഫോട്ടോ കളക്ഷൻ മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). അണ്ടിക്കള്ളി(Malabar catopra). ( ശാസ്ത്രീയനാമം:Pristolepis marginata). കല്ലടമുട്ടി Anabas Testudineus /Climbing perch ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാൽ വരാ ൽSnakehead murrel ശാസ്ത്രനാമം :Channa striata. ആരകൻ(Malabar spinyeel). ( ശാസ്ത്രീയനാമം:Macrognathus malabaricus). കരിമീൻ. (Green chromide / (Pearl spot) എന്നിങ്ങനെയും അറിയപ്പെടുന്ന ഇവയുടെ ശാസ്ത്ര നാമം എട്രോപ്ലുസ് സുരടെന്സിസ് ( Etroplus suratensis) എന്നാണ്. പുള്ളിവരാ ൽ(Bullseye snakehead). ശാസ്ത്രീയനാമം:(Channa marulius ) ഏട്ട പേരിൽ അറിയപ്പെടുന്ന ഒരു സമുദ്രജലമൽസ്യമാണിത് English Name : Blacktip Sea Catfish പൂളാൻ(Tank goby).( ശാസ്ത്രീയനാമം:Glossogobiusgiuris).തവിട്ടുനിറത്തിലുള്ള ഈമത്സ്യത്തിന്റെ ശരീരത്തിൽ കറുത്ത ചെ പാമ്പിനോടുസമാനമായ ഒരിനം മത്സ്യമാണ്മലഞ്ഞീൽ( ശാസ്ത്രീയനാമം:Anguilla ബംഗാളിൻസിസ്

വലിയോറയിൽ നാളെ കറന്റ് മുടങ്ങും

11 കെ.വി ലൈനിൽ  മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ വേങ്ങര ഫീഡറിൽ പാറമ്മൽ, മുതലമാട്, തേക്കിൻകാട് സിറ്റി,                               പുത്തനങ്ങാടി 1, 2 , ക്രസന്റ്, മഞ്ഞേമാട്, ഐഷാബാദ് ,മനാട്ടിപ്പറമ്പ് ,ചിനക്കൽ 1,2, ആശാരിപ്പടി, ഇല്ലിപ്പുലാക്കൽ, 1, 2, ചുള്ളിപ്പറമ്പ് ട്രാൻഫോർമർ പരിധിയിൽ 6.2 2017 ന് തിങ്കളാഴ്ച രാവിലെ 9 മുതൽ 5മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും

കിടപ്പിലായ രോഗികൾക്കു സാന്ത്വനമായി സ്കൂൾകുട്ടികൾ

വേങ്ങര : വേങ്ങര ഗവ . വൊക്കേഷണൽ ഹയർ സെക്കൻററി സ്ക്കൂൾ ( ബോയ്സ് ) വിദ്യാർത്ഥികൾ , വേങ്ങര പാ ലിയേറ്റിവ് സെന്ററിലെ  കിടപ്പിലായ നിത്യ രോഗികൾ ക്ക് സാന്ത്വനമായി സമാഹരിച്ച  അര ലക്ഷത്തോളം രൂപ  സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സ്ക്കൂൾ ഹെഡ്മാസ്റ്റർ കുഞ്ഞാലി പാലി യേറ്റീവ് സെൻറർ പ്രസിഡ . പുല്ലമ്പലവൻ ഹംസക്ക് തുക കൈമാറി .

വേങ്ങര ബോയ്സ് സ്കൂൾ ഹൈടെക് ആകുന്നു

വേങ്ങര :വേങ്ങര ഗവ. വൊക്കേഷണൽ ഹയർ സെക്കൻററി സ്ക്കൂൾ ( ബോയ്സ് ) സർക്കാർ ഉത്തരവ് പ്രകാരം പൊതുജന പങ്കാളി ത്തത്തോടെ 25 . ക്ലാസ് റൂമുകൾ ഹൈടെക് ആക്കുന്നതിനു സ്പോൺസർമാരെ ലഭിച്ചതായും അതിൻറെ വർക്ക്‌ ഏപ്രിൽ മാസത്തിൽ ആരംഭിക്കാനും സ്ഥലത്തെ പ്രമുഖ വ്യക്തികളുടെ                                       യും ,PTA .എക്സിക്യു്ട്ടിവ്അംഗങ്ങളുടെയും സംയുക്ത യോഗം തീരുമാനിച്ചു യോഗത്തിൽ അബ്ദുറഹി മാൻ മാസ്റ്റർ സ്വാഗതം ആശംസിക്കുകയും കെ. മുഹ മ്മദലി മാസ്റ്റർ അധ്യക്ഷത വഹി ക്കുകയും PAT പ്രസിഡ. KT അബ്ദുൽമജീദ് നന്ദി രേഖപ്പെടുത്തു                            കയും ചെയ്തു . ഹെഡ് മാസ്റ്റർ കുഞ്ഞാലി , പോക്കർ ഹാജി , ഹംസഹാജി പുല്ലമ്പ ലവൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെ                                      ടുത്തു സംസാരിച്ചു .

ഇ അഹമ്മദ്‌ സാഹിബ്‌ അന്തരിച്ചു

 മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് എം.പി അന്തരിച്ചു. 78 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടയില്‍ പാര്‍ലമെന്‍റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ന്യൂഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 2.20ഓടെ മരണം സംഭവിച്ചു. മരണ സമയത്ത് മക്കളായ നസീര്‍ അഹമ്മദ്, റഈസ്, ഡോ. ഫൗസിയ മരുമകന്‍ ഡോ. ബാബു ഷെര്‍ഷാദ് എന്നിവര്‍ സമീപത്തുണ്ടായിരുന്നു. മരുമകനാണ് മരണ വിവരം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. 12മണിക്കൂറോളം വെന്‍റിലേറ്ററിന്‍െറ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ അഹമ്മദിനെ ബ്രെയിന്‍ വേവ് ടെസ്റ്റ് നടത്തിയ ശേഷമാണ് മരണം സ്ഥിരീകരിച്ചത്. ബുധനാഴ്ച ഡല്‍ഹിയിലും കോഴിക്കോടും പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം തുടര്‍ന്ന് സ്വദേശമായ കണ്ണൂരിലേക്ക് ഖബറടക്കത്തിനായി കൊണ്ടുപോകും.

SKJM ഇസ്ലാമിക് കലാമേള 2017 വലിയോറ റൈഞ്ച് മത്സരങ്ങളിൽ ഇർഷാദുസ്സു ബ്യാൻ മനാട്ടിപ്പറമ്പ് മദ്രസ ഒന്നാം സ്ഥാനം കരസ്ഥമാക്കി

സ് കെ ജെ എം  ഇസ്ലാമിക് കലാമേള 2017 ചെള്ളിത്തോട് ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടന്ന വലിയോറ റൈഞ്ച് മത്സരങ്ങളിൽ 262 പോയിന്റുമായി ഇർഷാദുസ്സു ബ്യാൻ  മനാട്ടിപ്പറമ്പ്   മദ്രസ ഒന്നാം സ്ഥാനവും 129 പോയിന്റുമായി മൻസൂറുൽ ഹിദായ  ചുള്ളിപ്പറമ്പ്  മദ്രസ രണ്ടാംസ്ഥാനവും 95 പോയിന്റുമായി അടക്കാപുര മുനീറുൽ ഇസ്ലാം മദ്രസ മുന്നാം സ്ഥാനവും കരസ്ഥമാക്കി വിജയികൾക്ക് വേങ്ങര പഞ്ചായത് പ്രസിഡണ്ട്‌ വി  കെ കുഞ്ഞാലൻ കുട്ടി സാഹിബും വാർഡ്‌ മെമ്പർ പറങ്ങോടത് അബ്ദുൽ അസീസും  സമ്മാനങ്ങൾ നൽകി

എക്സലൻസി ടെസ്റ്റ്‌ സെക്ടർതല ഉദ്ഘാടനം യൂസുഫലി വലിയോറ നിർവഹിച്ചു

വലിയോറ :എക്സലൻസി ടെസ്റ്റ്‌ സെക്ടർതല ഉദ്ഘാടനം പാണ്ടികശാല KRHS ൽ  യൂസുഫലി വലിയോറ നിർവഹിച്ചു ഇന്ന് രാവിലെ 9:00 മണിക്ക് പുത്തനങ്ങാടി പരപ്പിൽപാറ  അടക്കാപുര കാളിക്കടവ് യൂണിറ്റിലുള്ളവർ വലിയോറ ഈസ്റ്റ്  A.M.U.P സ്കൂളിലും പാണ്ടികശാല മണ്ണിൽപ്പിലാക്കൽ കൂരിയാട് യൂണിറ്റിലുള്ളവർ പാണ്ടികശാല KRHS  ലും പരിക്ഷഎഴുതി

എക്സലൻസി ടെസ്റ്റ്‌ സെക്ടർതല ഉദ്ഘാടനം പാണ്ടികശാല KRHS ൽ യൂസുഫലി വലിയോറ നിർവഹിക്കും

വലിയോറ :എക്സലൻസി ടെസ്റ്റ്‌ സെക്ടർതല ഉദ്ഘാടനം പാണ്ടികശാല KRHS ൽ  യൂസുഫലി വലിയോറ നിർവഹിക്കും 2017 ജനുവരി 29  ഞായർ രാവിലെ 9:00 മണിക്ക് പുത്തനങ്ങാടി പരപ്പിൽപാറ  അടക്കാപുര കാളിക്കടവ് യൂണിറ്റിലുള്ളവർ *വലിയോറ ഈസ്റ്റ്  A.M.U.P സ്കൂളിൽ വച്ചും പാണ്ടികശാല മണ്ണിൽപ്പിലാക്കൽ കൂരിയാട് യൂണിറ്റിലുള്ളവർ പാണ്ടികശാല KRHS  ലും പരിക്ഷ നടക്കുന്നതായിരിക്കും

പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ യെടുത്തു.

                 വേങ്ങര: പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന സന്ദേശവുമായി വലിയോറ ഈസ്റ്റ് എ. എം യു പി സ്ക്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി, പി.ടി എ പ്രസിഡന്റ് പി.അബ്ദുൽ ഖാദർ ,വൈസ് പ്രസിഡന്റ് യൂസുഫലി വലിയോറ, ഹെഡ്മാസ്റ്റർ എസ് എ കെ തങ്ങൾ, എന്നിവർ നേതത്വം നൽകി. രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ ,സന്ന ദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

വേങ്ങര പഞ്ചായത്തിലെ വിവിധ വാർഡുകളിലെ പൊതുസ്ഥലങ്ങൾ സൂചികരിച്ചു

റിപ്പബ്ലിക്ക് ദിനതോട്അനുബന്ധിച് വാർഡ്‌ മെമ്പർമാരുടെ നേത്ര്ത്ഥത്തിൽ വേങ്ങര പഞ്ചായത്തിലെ വിവിധ വാർഡുകളിലെ  പൊതുസ്ഥലങ്ങൾ സൂചികരിച്ചു മാലിന്യ സംസ്ക്കരണ പദ്ധതി ഭാഗമായി പതിനേഴാം വാർഡിൽ ശുചീകരണം  വലിയോറ പരപ്പിൽപാറ

കൂടുതൽ വാർത്തകൾ

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളംനാളെ ഏപ്രില്‍ 9 ന് റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളം നാളെ (ഏപ്രില്‍ 9 ന്) റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ 10 ന് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കും. നാളെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. നാളെയും 6.38 നാണ് സൂര്യാസ്തമനം. 7.19 നാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. മാസപ്പിറവി ദര്‍ശനത്തിന് സാധ്യത കൂടുതല്‍ സൂര്യാസ്തമയത്തിന് ശേഷം 41 മിനുട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകും. അതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ കൂടുതലാണ്. ആകാശത്ത് കാഴ്ച മറയ്ക്കുന്ന മേഘങ്ങളാണ് മാസപ്പിറവി ദര്‍ശനത്തിന് വെല്ലുവിളി. കേരള തീരത്ത് നാളെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ഉള്‍ക്കടലില്‍ മേഘങ്ങള്‍ക്കും മഴക്കും സാധ്യതയുണ്ട്. ഇതില്‍ നിന്ന് ഒറ്റപ്പെട്ട മേഘങ്ങള്‍ കരയിലേക്ക് കയറിവരും. ഇവ മാസപ്പിറവിക്ക് തടസമികാനിടയില്ല. കൂടാതെ നാളെ ചന്ദ്രന്‍ ഉദിക്കുക 7 ഡിഗ്രി ഉയരത്തില്‍ 282 ഡിഗ്രിയില്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലാണ് ചന്ദ്രന്‍ ഉദിക്കുക. ഈ ഭാഗത്ത് മേഘസാന്നിധ്യം ഉണ്ടാകാന്‍ സാധ്