കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ് റൂം (KMIC)ചെയര്‍മാനും കേരളത്തിലെ സുന്നി പ്രസ്ഥാനത്തിന്റെ അമരക്കാരനും കാരന്തൂര്‍ മര്‍കസ് വൈസ് പ്രസിഡന്റും കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റുമായ സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ (70) വിടവാങ്ങി. ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് വൈലത്തൂരിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് നാല് മണിക്ക് വൈലത്തൂര്‍ നഴ്സറിപ്പടിയിലുള്ള വീട്ടുവളപ്പില്‍. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സുപ്രീം കൗണ്‍സില്‍ അംഗം, മലപ്പുറം ജില്ലാ പ്രസിഡന്റ് തുടങ്ങി നിരവധി പദവികള്‍ വഹിച്ചിരുന്ന തങ്ങളെ കഴിഞ്ഞ ദിവസം ചേര്‍ന്ന മര്‍കസ് നാല്‍പ്പതാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയര്‍മാനായും തിരഞ്ഞെടുത്തിരുന്നു. സയ്യിദത്ത് സഫിയ ബീവിയാണ് ഭാര്യ. മക്കള്‍: ജലാലുദ്ദീന്‍ സഖാഫി, സക്കരിയ്യ സഖാഫി, സയ്യിദ് അലി അഹ്സനി, സയ്യിദത്ത് ജമീല ബീവി, സയ്യിദത്ത് റംല ബീവി, സയ്യിദത്ത് റാളിയ ബീവി. മരുമക്കള്‍: സയ്യിദ് അബ്ദുസ്സലീം ഹൈദറൂസി മലപ്പുറം, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് സിദ്ദിഖ് തങ്ങള്‍. ശൈഖ് മുഹ്യിദ്ദീന് അബ്ദുല്‍ ഖാദിര്‍ ജീലാനി തങ്ങളുടെ പരമ്പരയില്‍
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി