ഒരു സിം ഉപയോഗിക്കാതെ മൂന്ന് മാസം കഴിഞ്ഞാൽ ആ നമ്പർ വേറെ ആൾക്ക് പുതിയ
കണക്ഷൻ ആയി ലഭിക്കും.
സിം ഉപയോഗിക്കുന്നില്ലെങ്കിൽ
അപ്പോൾ തന്നെ ആ നമ്പറിൽ ഉള്ളവരെ വാട്സ് ആപ് ഗ്രൂപ്പിൽ നിന്ന് റിമൂവ്
ചെയ്യണം.ഇല്ലങ്കിൽ പുതിയ നമ്പറിൽ ആ കണക്ഷൻ കിട്ടുന്ന ആളും ഗ്രൂപ്പിൽ ആഡ്
ആകും.
അത് കൊണ്ട് വാട്സ് ആപ്പ് കണക്ഷൻ ഉള്ള സിം നഷ്ടപ്പെട്ട കാരണം മൂലമോ മറ്റോ
ഉപയോഗിക്കാതെ ആയിട്ടുണ്ടെങ്കിൽ പ്രസ്തുത നമ്പറിൽ തങ്ങൾ അംഗമായിട്ടുള്ള
ഗ്രൂപ് അഡ്മിൻമാരെ അറിയിക്കുകയും എത്രയും പെട്ടന്ന് ആ നമ്പർ റിമൂവ്
ചെയ്യാൻ ആവശ്യപ്പെടുകയും വേണം. ഇല്ലെങ്കിൽ നമ്മളറിയാതെ നമ്മുടെ
ഫോട്ടോകളും വിവരങ്ങളും ഷെയർ ചെയ്യപ്പെടും.
കുടുംബ & സുഹ്രൃത് വലയങ്ങൾ ഉണ്ടാക്കിയവരും ഉപയോഗിക്കുന്നവരും
ജാഗ്രതൈ.
As received 👆
Worth to share
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി