ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏറ്റവും പുതിയ അപ്ഡേറ്റ്

കോട്ടക്കൽ എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വൻ അപകടം.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കോട്ടക്കൽ എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വൻ അപകടം.

മലപ്പുറം : കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്.കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ 8 ലധികം പേർക്ക് പരിക്കേറ്റു. ഒരാൾ മരണപ്പെട്ടു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി എന്ന വ്യക്തിയാണ് മരണപ്പെട്ടത്.  മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി   കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി  വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് രാത്രി 09:0 മണിയോടെയാണ് അപകടം നടന്നത്.        നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറുകൾ, ഇരുചക്ര വാഹനങ്ങളിൽ അടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. മറ്റു വാഹനങ്ങളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ ശേഷമുള്ള ജങ്ഷനിൽ ആണ് അപകടം നടന്നത്. ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക ന...

കോഴിക്കോട് മെഡിക്കൽ കോളേജ് കേസ്വാലിറ്റിയിൽ തീപിടുത്തം live

മെഡിക്കൽ കോളേജിൽ തീപിടുത്തം. കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വൽറ്റിയിൽ തീപ്പിടുത്തം . നിരവധി രോഗികളെ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും പുറത്തിറക്കി. എമർജൻസി ഉള്ള രോഗികളെ മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നു. തീപിടുത്തത്തെ തുടർന്ന് വ്യാപിച്ച പുക മെഡിക്കൽ കോളേജ് പരിസരത്ത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തീ പിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ന് സന്ധ്യക്ക് ശേഷം ആണ് തീപിടുത്തം ഉണ്ടായത് . പരിഭ്രാന്തരായ രോഗികളും കൂടെയുള്ളവരും സുരക്ഷാപ്രവർത്തനങ്ങൾക്ക് വിഘാധമാവുന്നുണ്ട്.. കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നു..

കടലുണ്ടി പുഴയിൽ വീണ് രണ്ടര വയസ്സുകാരി ഗുരുതരാവസ്ഥയിൽ.

തിരൂരങ്ങാടി കടലുണ്ടി പുഴ യിൽ പനമ്പുഴ കടവിൽ കുളിക്കുന്നതിനിടെ രണ്ടര വയസ്സുകാരി വെള്ളത്തിൽ മുങ്ങി അപകടം... ഗുരുതരാവസ്ഥയിൽ ആയ കുട്ടിയെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു... കൊണ്ടോട്ടി സ്വദേശിയിയായ ഇശാ രണ്ടര വയസ്സ് എന്ന കുട്ടി തിരുരങ്ങാടി പനമ്പുഴയിലെ ഉമ്മാന്റെ വീട്ടിൽ വിരുന്നെത്തിയാതായിരുന്നു... ബന്ധുക്കളുടെ കൂടെ പുഴയിൽ കുളിക്കുന്നതിനിടയാണ് അപകടം...

17 ാം വാർഡ് ഗ്രാമസഭാ യോഗം ചേർന്നു ,

Add caption     വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് ഗ്രാമസഭാ യോഗം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ വി.ഉമ്മു ഐമൻ യൂസു ഫലി അധ്യക്ഷത വഹിച്ചു. ഗ്രാമസഭയിൽ പങ്കെടുത്ത മുഴുവൻ പേർക്കും ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിത്ത് വിതരണം ചെയ്തു..ഗ്രാമസഭയിൽ പങ്കെടുത്ത വരിൽ നിന്ന് തെരഞ്ഞെടുത്ത 10 പേർക്ക് പ്രത്യേക സമ്മാനവും നൽകി ,കെ ബിജു, വാർഷിക പദ്ധതി വിശദീകരിച്ചു. യൂസുഫലി വലിയോറ, യു.കെ.സൈതലവി ഹാജി, കെ.കുമാരൻ, കെ.മുസ്ഥഫ എന്നിവർ സംസാരിച്ചു.

12 വാർഡിൽ ഉൽഘാടനമേള

42 ലക്ഷം രൂപ ചിലവഴിച്ച് മുണ്ടക്കപ്പറമ്പ് യുവതാനഗറിൽ നിർമ്മിച്ച സൈഡ് ഭിത്തി സംരക്ഷണവും, കോൺക്രീറ്റ് റോഡും,12 ലക്ഷം രൂപ ചിലവഴിച്ച കുറുക പാടം റോഡ് നിർമ്മാണത്തിന്റെ ഒന്നാം ഘട്ടവും, 4.99 ലക്ഷം ചിലവഴിച്ച യുവതാനഗർ മുണ്ടക്കപ്പറമ്പ് റോഡിന്റെ രണ്ടാം ഘട്ടവും, 4.99 ലക്ഷം ചിലവഴിച്ച ചിനക്കൽ മനാട്ടിപ്പറമ്പ് റോഡിന്റെ ഒന്നാം ഘട്ടവും, 4 ലക്ഷം ചിലവഴിച്ച ചുള്ളിപ്പറമ്പ് പുത്തൻപള്ളി റോഡിന്റെ ഒന്നാം ഘട്ടവും,4.ലക്ഷം ചിലവഴിച്ച് നിർമ്മിച്ച പാക്കടപ്പാറ മനാട്ടിപ്പറമ്പ് റോഡിന്റെയും, 624000 രൂപ ചിലവഴിച്ച അത്താണി ത്തൊടു റോഡ് കോൺക്രീറ്റും, പുലരി കുറുകപ്പാടം റോഡിന്റെ താഴെ ഭാഗത്ത് 3 ലക്ഷം രൂപ ചിലവഴിച്ച് റോഡിന്റേയും ... ഉൽഘാടനം (മൊത്തം 8122000 രൂപയുടെ വികസന പ്രവർത്തനങ്ങൾ ) 2/8/2017 ബുധൻ രാവിലെ 11 മണിക്ക് മുണ്ടക്കപ്പറമ്പിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് pk അസ്ലു നിർവ്വഹിക്കുന്നു.. പഞ്ചായത്ത് പ്രസിഡൻറ് VK കുഞ്ഞാലൻകുട്ടി, ജില്ലാ പഞ്ചായത്തംഗം ജമീല അബൂബക്കർ,ബ്ലോക്ക് പഞ്ചായത്തംഗംAK മുഹമ്മദലി ,വാർഡ് മെമ്പർ കാങ്കടക്കടവൻ മൻസൂർ എന്നിവർ സംബണ്ഡിക്കുന്ന ഉൽഘാടന വേളയിലേക്ക് സന്തോഷപൂർവ്വം ഏവരേയും ക്ഷണിക്കുന്നു.. പന്ത്...

AMUP സ്ക്കു ൾ SSLC +2,പരീക്ഷകളിൽ ഉയർന്നമാർക്ക് നേടിയ വിദ്യർത്ഥികൾക്ക് രാജ്യ പുരസ്ക്കാർ അവാർഡ് ദാനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസ് ലു നിർവ്വഹിച്ചു

വലിയോറ :വലിയോറ ഈസ്റ്റ് AMUP സ്ക്കു ൾ SSLC +2,പരീക്ഷകളിൽ ഉയർന്നമാർക്ക് നേടിയ വിദ്യർത്ഥികൾക്ക് രാജ്യ പുരസ്ക്കാർ അവാർഡ് ദാനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസ് ലു നിർവ്വഹിച്ചു,ചടങ്ങിൽ വേങ്ങര പഞ്ചായത് പ്രസിഡണ്ട് ,ഹെഡ്മാസ്റ്റർ,പി ടി എ a പ്രസിഡണ്ട്‌ ,യൂസുഫലിവലിയോറ,സ്കൂൾ ആദ്യപകർ ,പി ടി എ ബാരവഹികൾ,വിദ്യർത്ഥികൾ പങ്കടുത്തു

വോയ്സ് ഓഫ് ചുള്ളിപ്പറബിന്റെ യൂത്ത് വിങ്‌ന്റ കീഴിൽ മാലിന്യ നിർമജ്ജനം നടത്തി

വലിയോറ:VOC വോയ്സ് ഓഫ് ചുള്ളിപ്പറയൂത്ത് വിങ്‌ന്റ കീഴിൽ മാലിന്യ നിർമജ്ജനം നടത്തി  ചുള്ളിപ്പറബ് പുലരി ബസ് സ്റ്റോപ്പ് മുതൽ ആശാരിപാടിവരെ  റോഡ്‌ന്റ ഇരുഭാഗങ്ങളിലുമുള്ള മാലിന്യങ്ങൾ ശേഖരിച്ചു  വേങ്ങര പഞ്ചയത്ത് അധിജീവനം പദ്ധതിയുടെ  വാഹനത്തിന് കൈമാറി . കഴിഞ്ഞ മൂന്ന് വർഷമായി ജാതി രാഷ്ട്രയ വിത്യസങ്ങളില്ലാതെ ജീവകരുണ്യം,ആരോഗ്യo,  വിദ്യാഭ്യാസ സാംസ്കാരികരംഗത്ത് VOC സജ്ജീവസാനിത്യ മായി നിലകൊള്ളുന്നു. പരിപാടിക്ക് ഗ്രുപ്പ് അഡോസറി,യൂത്ത് വിങ്അംഗങ്ങൾകുപുറമെ പ്രദേശത്തുള്ള മുഴുവൻ ദേശവാസി കളുടെയുംപങ്കാളിത്യം ശ്രദ്ധേയമായി

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കഴിഞ്ഞമാസം കോട്ടക്കൽ ഒതുക്കുങ്ങലിൽ ബസിലെ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട റിമാൻഡിൽ കഴിഞ്ഞ തിരൂർ - മഞ്ചേരി PTB ബസിലെ ഡ്രൈവർ ആനക്കയം പുള്ളിലങ്ങാടി സ്വദേശി ഷിജു (37) നെ മഞ്ചേരി മെഡിക്കൽ കോളേജിന് സമീപത്തുള്ള ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി… ഓട്ടോ ഡ്രൈവർ മരണപ്പെട്ടത് ബസ്സുകാരുടെ ആക്രമണത്തിലാണ് എന്ന് കാണിച്ചാണ് ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും ക്ലീനറെയും പ്രതി ചേർത്ത് പോലീസ് കേസെടുക്കുകയും ഇതിനെ തുടർന്ന് ഇവർ റിമാൻഡിൽ പോവുകയും ചെയ്തത്… ഇതിനുശേഷം ജാമ്യത്തിൽ ഇറങ്ങിയ ഷിജുവിനെ അന്വേഷിച്ച് ഫോൺ കോൾ വരികയും അതിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭവവും ഉണ്ടായിരുന്നു… കോട്ടക്കൽ ബസ്റ്റാൻഡിൽ വച്ചും മരണപ്പെട്ട ഓട്ടോ ഡ്രൈവറുടെ ബന്ധുക്കൾ എന്ന് പറയുന്ന ആളുകൾ വന്ന് ഈ ബസ്സിലെ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് ബസ് തൊഴിലാളികൾ പറയുന്നു… ഈ സംഭവത്തിനുശേഷം ഈ മൂന്ന് തൊഴിലാളികളു...

മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ' ; നഗരത്തിൽ പലയിടത്തും അജ്ഞാത പോസ്റ്റർ

മലപ്പുറം: മലപ്പുറം നഗരത്തില്‍ അജ്ഞാത പോസ്റ്റര്‍. 'മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍?' എന്ന പേരിലാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റര്‍ പ്രിന്റ് ചെയ്ത പ്രസിന്റെ വിവരങ്ങളും പോസ്റ്ററിലില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂള്‍ബാറിന്റെ പരസ്യമാണ് എന്നാണ് സൂചന.

കടലുണ്ടി പുഴയിൽ വീണ് രണ്ടര വയസ്സുകാരി ഗുരുതരാവസ്ഥയിൽ.

തിരൂരങ്ങാടി കടലുണ്ടി പുഴ യിൽ പനമ്പുഴ കടവിൽ കുളിക്കുന്നതിനിടെ രണ്ടര വയസ്സുകാരി വെള്ളത്തിൽ മുങ്ങി അപകടം... ഗുരുതരാവസ്ഥയിൽ ആയ കുട്ടിയെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു... കൊണ്ടോട്ടി സ്വദേശിയിയായ ഇശാ രണ്ടര വയസ്സ് എന്ന കുട്ടി തിരുരങ്ങാടി പനമ്പുഴയിലെ ഉമ്മാന്റെ വീട്ടിൽ വിരുന്നെത്തിയാതായിരുന്നു... ബന്ധുക്കളുടെ കൂടെ പുഴയിൽ കുളിക്കുന്നതിനിടയാണ് അപകടം...

വേങ്ങര ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു.

 വേങ്ങര ബസ് സ്റ്റാൻ്റിൽ പുതുതായി നിർമ്മിച്ച സീതി ഹാജി സ്മാരക ഷോപ്പിംഗ് കോംപ്ലക്സും ബസ് വെയിറ്റിംഗ് ഷെഡും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ സലീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് ടി.കെ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ  ഹസീന ബാനു സി.പി, ആരിഫ മടപ്പള്ളി, മറ്റു ജനപ്രതിനിധികൾ, എ.കെ.എ നസീർ, വ്യാപാരി വ്യവസായി പ്രതിനിധി അസീസ് ഹാജി, ഓവർസിയർ കൃഷണൻ കുട്ടി കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 65 ലക്ഷം രൂപ തനത് ഫണ്ട് ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

മൂന്നിയൂരിൽ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

തിരൂരങ്ങാടി : യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പാറക്കടവ് സ്വദേശി വെളുത്തോടത്ത് മൊയ്തീൻ- ആമിന ദമ്പതികളുടെ മകൻ, ആലിൻ ചുവട് ക്വാർട്ടെഴ്സിൽ താമസിക്കുന്ന ചെറിയ മുക്കത്ത് അബ്ദുൽ അസീസ് (42) ആണ് മരിച്ചത്. ഭാര്യയും മക്കളുമൊത്ത് ക്വാർട്ടെഴ്സിൽ ആണ് താമസിക്കുന്നത്. ഇന്നലെ  ഉച്ചയ്ക്ക് 2 മണിക്ക് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയതായിരുന്നു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. 3 മണിക്ക് കുട്ടികൾ വന്നപ്പോഴാണ് അടുക്കള ഭാഗത്ത് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. സമീപത്ത് രക്തവും ഉണ്ടായിരുന്നു. ടി ബി രോഗമുള്ളതിനാൽ രക്തം ചര്ദിച്ചതാകും എന്ന നിഗമനത്തിലാണ് പോലീസ്. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് തിങ്കളാഴ്ച ഖബറടക്കും.

കോഴിക്കോട് മെഡിക്കൽ കോളേജ് കേസ്വാലിറ്റിയിൽ തീപിടുത്തം live

മെഡിക്കൽ കോളേജിൽ തീപിടുത്തം. കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വൽറ്റിയിൽ തീപ്പിടുത്തം . നിരവധി രോഗികളെ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും പുറത്തിറക്കി. എമർജൻസി ഉള്ള രോഗികളെ മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നു. തീപിടുത്തത്തെ തുടർന്ന് വ്യാപിച്ച പുക മെഡിക്കൽ കോളേജ് പരിസരത്ത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തീ പിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ന് സന്ധ്യക്ക് ശേഷം ആണ് തീപിടുത്തം ഉണ്ടായത് . പരിഭ്രാന്തരായ രോഗികളും കൂടെയുള്ളവരും സുരക്ഷാപ്രവർത്തനങ്ങൾക്ക് വിഘാധമാവുന്നുണ്ട്.. കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നു..

വീടുകളിലെ പ്രസവം- തെറ്റിദ്ധാരണ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും മത നേതാക്കളുടെ യോഗത്തില്‍ സമവായം

ആശുപത്രികളിലെ സുരക്ഷിതമായ പ്രസവത്തിന് പകരം വീടുകളില്‍ പ്രസവം നടത്താന്‍ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത മതനേതാക്കളുടെ യോഗത്തില്‍ സമവായം. ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലയിലെ ആരോഗ്യവകുപ്പ് നടത്തുന്ന 'കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം' എന്ന ക്യാംപയിന്റെ ഭാഗമായാണ് മതനേതാക്കളുടെ യോഗം വിളിച്ചത്.  ഒരു മതവും പ്രസവത്തിന് ആശുപത്രികളിൽ ചികിത്സ തേടുന്നതിനെ എതിർക്കുന്നില്ലെന്നും ചികിത്സയും ശരിയായ പരിചരണവും വേണമെന്ന് നിഷ്കർഷിക്കുകയാണ് ചെയ്യുന്നതെന്നും യോഗത്തിൽ പങ്കെടുത്ത വിവിധ മത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങൾക്ക് പിന്നിലുള്ളവർക്ക് മത സംഘടനകളുടെയോ മത തത്വങ്ങളുടെയോ പിൻബലമില്ല. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നത് തടയാൻ ശക്തമായ ബോധവത്ക്കരണം നടത്തണം. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിൻ്റെയും ജില്ലാഭരണ കൂട...

കോട്ടക്കൽ എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വൻ അപകടം.

മലപ്പുറം : കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്.കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ 8 ലധികം പേർക്ക് പരിക്കേറ്റു. ഒരാൾ മരണപ്പെട്ടു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി എന്ന വ്യക്തിയാണ് മരണപ്പെട്ടത്.  മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി   കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി  വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് രാത്രി 09:0 മണിയോടെയാണ് അപകടം നടന്നത്.        നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറുകൾ, ഇരുചക്ര വാഹനങ്ങളിൽ അടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. മറ്റു വാഹനങ്ങളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ ശേഷമുള്ള ജങ്ഷനിൽ ആണ് അപകടം നടന്നത്. ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക ന...

വേങ്ങര കേന്ദ്രീകരിച്ച് വില്പനയ്ക്ക് എത്തിച്ച MDMA യും കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ

പോലീസ് പിടികൂടിയത് അര ലക്ഷം രൂപ വിലവരുന്ന 8ഗ്രാം MDMA യും 40 ഗ്രാമോളം കഞ്ചാവും വേങ്ങര : ടൗൺ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ അഞ്ച് പേരെയാണ് മലപ്പുറം ഡെപ്യൂട്ടി പോലീസ്  സൂപ്രണ്ട്  KM ബിജുവിന്റെ നേതൃത്വത്തിൽ മലപ്പുറം DANSAF ടീമും വേങ്ങര പോലീസ് ഇൻസ്പെക്ടർ ആർ രാജേന്ദ്രൻ നായരുടെ  നേതൃത്വത്തിൽ വേങ്ങര പോലീസും ചേർന്ന് ഇന്ന് പുലർച്ചെ വേങ്ങര ബസ്റ്റാൻഡ് പരിസരത്തുള്ള ലഹരി വില്പന കേന്ദ്രത്തിൽ നിന്നും പിടികൂടിയത്  വേങ്ങര കൂനാരി വീട്ടിൽ മുഹമ്മദ് ഷരീഫ് 35 വയസ്സ്,  ഊരകം മേൽമുറി,മമ്പീതി സ്വദേശി  പ്രമോദ് യു ടി 30 വയസ്സ്, വേങ്ങര വലിയോറ ചേറ്റിപ്പുറമാട്, നമ്പൻ കുന്നത്തു വീട്ടിൽ അഫ്സൽ 36 വയസ്സ്, മറ്റത്തൂര് കൈപ്പറ്റ സ്വദേശി കല്ലം കുത്ത് റഷീദ് 35 വയസ്സ്, കണ്ണമംഗലം നോട്ടപ്പുറം മണ്ണിൽ വീട്ടിൽ അജിത്ത് 40 വയസ്സ്  എന്നിവരെയാണ് പോലീസ് പിടികൂടിയത്. ലഹരി ആവശ്യക്കാരെയും ഉപയോഗിക്കുന്നവരെയും ഉള്ളിൽ പ്രവേശിപ്പിച്ച് ലഹരി വില്പന കേന്ദ്രത്തിലേക്കുള്ള കവാടത്തിലെ ഇരുമ്പ് ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടിയാണ് അതിവ രഹസ്യമായി ലഹരി വിൽപ്പന കേന്ദ്രം പ്രവർത്തിച്ചുവന്നിരുന്നത്. ...

പെരിന്തൽമണ്ണയിൽ വൻ അഗ്നിബാധ

പെരിന്തൽമണ്ണയിൽ വൻ അഗ്നിബാധ മൗലാന ഹോസ്പിറ്റലിൽ സമീപം ടാലൻ്റ് ബുക്ക് സ്റ്റാൾ ആണ് പൂർണ്ണമായും കത്തി നശിച്ചത്. പെരിന്തൽമണ്ണയിൽ നിന്ന് രണ്ട് യൂണിറ്റും മലപ്പുറത്തുനിന്ന് ഒരു യൂണിറ്റും എത്തി പെരിന്തൽമണ്ണ സ്റ്റേഷൻ ഓഫീസർ ബാബുരാജിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് ടീമും. മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ പതിനാറോളം ട്രോമാ കെയർ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി