ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പുതിയ മത്സ്യത്തെ കേരളത്തിൽ നിന്ന് കണ്ടത്തി പേര് OSTEOCHILICHTHYS FORMOSUS

OSTEOCHILICHTHYS FORMOSUS, A NEW SPECIES DISCOVERED AND GIVEN SCIENTIFIC NAME BY ME RECENTLY. IT WAS COLLECTED FROM KAZARGOD IN KERALA. THE ARTICLE DESCRIBING THIS NEW SPECIES HAS RECENTLY PUBLISHED IN ‘BIOSCIENCE RESEARCH’, AN INTERNATIONAL SCIENTIFIC FOREIGN JOURNAL.  FOR CONFIRMING THE IDENTITY OF THIS NEW SPECIES, I COULD COLLECT ALL ITS RELATIVE SPECIES  (OSTEOCHILICTHYS AUGRAOIDES; O. LONGIDORSALIS; O. THOMASSI, O. BREVIDORSALIS; O. ELEGANS ETC) )  FROM THEIR TYPE LOCALITIES.  DNA SEQUENCING WAS ALSO DONE FOR ALL CONGENERS.  GENBANK ACCESSION NUMBER RECEIVED FOR SEQUENCES  OF OSTEOCHILICHTHYS FORMOSUS  IS OK631755. ZOO BANK REGISTER NUMBER OF THE NEW SPECIES  AND THE PUBLISHED ARTICLE ARE AS FOLLOWS: URN:LSID:ZOOBANK.ORG:PUB:D3FDDF90-00A5-4B55-B28C-3E621089B7BF URN:LSID:ZOOBANK.ORG:ACT:9FFC22E3-BCCD-42D0-B613-FD83D7807CDF SPECIMENS OF THIS NEW SPECIES ARE NOW DEPOSITED IN TWO ANIMAL MUSEUMS OF GOVERNMENT OF INDIA (ZSI AT CHENNAI ...

ലഹരിക്കെതിരെ നാടൊരുങ്ങി " ക്യാമ്പയിൻ കുടുംബസംഗമങ്ങൾ സജീവമാകുന്നു.

വേങ്ങര: വലിയോറ പരപ്പിൽപാറയിൽ ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ ആരംഭം കുറിച്ച ലഹരി വിമുക്ത ക്യാമ്പയിനിൽ കുടുംബ സംഗമങ്ങൾക്ക് ചെള്ളിത്തൊടു മേഖലയിൽ തുടക്കം കുറിച്ചു. ഗംഗാധരൻ കക്കളശ്ശേരിയുടെ അധ്യക്ഷതയിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ സംഗമം ഉൽഘാടനം ചെയ്തു. വേങ്ങര സർക്കിൾ ഇൻസ്പെക്ടർ ഹനീഫ എം ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ് , സഹീർ അബ്ബാസ് നടക്കൽ  സമദ് കെ എന്നിവർ പ്രസംഗിച്ചു. സമിതി അംഗങ്ങളായ കുട്ടിമോൻ തങ്ങൾ, ശിവശങ്കരൻ ,മൊയ്തീൻ കുട്ടി ഇ കെ ,അവറാൻ കുട്ടി സി, അബ്ദുള്ള കല്ലൻ, ഇബ്രാഹീം പറമ്പൻ, ഹമീദ് ചെമ്പൻ, അബ്ദുള്ളക്കുട്ടി എൻ കെ ,ജഹ്ഫർ വി, ജഹീർ ഇ കെ എന്നിവർ സംഗമത്തിന് നേതൃത്യം നൽകി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വലിയോറ കടലുണ്ടിപുഴയിൽനിന്ന് പാറേ കൂരി മത്സ്യത്തെ ലഭിച്ചു parekoori FISH

വലിയോറ കടലുണ്ടിപുഴയിൽനിന്ന് പാറേ കൂരി  മത്സ്യത്തെ ലഭിച്ചു  കഴിഞ്ഞ ദിവസം വലിയോറ കടലുണ്ടിപുഴയിലെ മഞ്ഞാമട് കടവിലെ പാലത്തിന്റെ അടിയിലെ പാറകെട്ടുകളിൽനിന്ന് കടലുണ്ടി പുഴയിൽ അപ്പൂർവമായി കാണുന്ന പാറേ കൂരിയെ ലഭിച്ചു. പാലത്തിന്റെ അടിയിലെ കരിങ്കൽ കൂട്ടത്തിൽ നിന്ന് റഹൂഫ്,സിനിയാസ്, ഇർഫാൻ എന്നിവർ ചേർന്ന് കൈകൊണ്ട് പിടിക്കുകയായിരുന്നു. മത്സ്യത്തെ മത്സ്യഗവേഷകൻ മാത്യുസ് പ്ലാമുട്ടിൽ മത്സ്യത്തെ തിരിച്ചറിഞ്ഞു.മീനിന് കറുത്ത നിറവും ചിറകുകലുടെ അവസാനം  മഞ്ഞ നിറവും കാണപ്പെടുന് നു,

മാമാ മദ്ധ്യമങ്ങളേ അപവാദപ്രചരണം അവസാനിപ്പി ക്കൂ, ചീറ്റപ്പുലി ഗർഭിണിയല്ല ,ആശ എന്ന പേരിൽ ഒരു ചീറ്റപ്പുലിയുമില്ല.

മാമാ മദ്ധ്യമങ്ങളേ അപവാദപ്രചരണം അവസാനിപ്പി ക്കൂ,  ചീറ്റപ്പുലി ഗർഭിണിയല്ല ,ആശ എന്ന പേരിൽ ഒരു ചീറ്റപ്പുലിയുമില്ല. എന്തോക്കെയാണ് നമ്മുടെ മാദ്ധ്യമങ്ങൾ പടച്ചുവി ടുന്നതെന്നു നോക്കുക..? ഇവർ ആടിനെ പട്ടിയാക്കും, പട്ടിയെ പേപ്പട്ടിയാക്കും.. ഇല്ലാക്കഥകൾ ഗണിച്ചുണ്ടാ ക്കും. അത് പൊടിപ്പും തൊങ്ങലുകളും വച്ച് അങ്ങനെ പടച്ചുവിടും.സാധാരണക്കാർക്ക് ഇതൊക്കെ വിശ്വസിക്കാതെ തരമില്ലല്ലോ ? മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ കഴിഞ്ഞമാസം നമീബിയയിൽ നിന്ന് കൊണ്ടുവന്ന 8 ചീറ്റപ്പുലികളിൽ ആശ എന്ന് പേരുള്ള ചീറ്റപ്പുലി ഗർഭിണിയാണെന്ന നുണക്കഥയാണ് ഏറ്റവും ഒടുവിലായി നമ്മുടെ മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചി രിക്കുന്നത്. അതിനുമുൻപ് അവർ മറ്റൊരു പച്ചക്കള്ളം കൂടി പ്രചരിപ്പിച്ചു. അതായത് നമീബിയയിൽ നിന്നുകൊണ്ടുവന്ന 5 പെൺ ചീറ്റകളിൽ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി "ആശ " എന്ന് പേരിട്ടെന്നായിരുന്നു ആ നുണ. ഈ വിഷയവുമായി ബന്ധപ്പെട്ട് മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്ക് DFO പ്രകാശ് കുമാർ വർമ്മയുടെ ആധികാരികമായ പ്രസ്താവന ഇപ്രകാരമാണ് :- " ഇത് രണ്ടും നടന്നിട്ടില്ല. പ്രധാനമന്ത്രി ഒരു ചീറ്റയ്ക്കും പേരിട്ടിട്ടില്ല. അങ്ങനെ പേരിട...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ today news

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു; അന്ത്യം ദുബായിലെ ആശുപത്രിയില്‍

ദുബായ്: പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്ര നിർമാതാവുമായ മലയാളികളുടെ പ്രിയപ്പെട്ട അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. വാർധക്യസഹജമായിരുന്ന അസുഖങ്ങളെതുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം. അന്ത്യകർമ്മങ്ങൾ തിങ്കളാഴ്ച (ഇന്ന്) വൈകീട്ട് ദുബായിൽ നടക്കും ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദിരാ രാമചന്ദ്രനും, മകൾ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഏറെനാളായി വാർധക്യസഹജമായ അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. എങ്കിലും പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഓഗസ്റ്റിൽ ബർ ദുബായിലെ വസതിയിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നാണ് എൺപതാം പിറന്നാൾ ആഘോഷിച്ചത്. വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം.1942 ജൂലൈ 31ന് തൃശൂരിൽ വി. കമലാകര മേനോന്റെയും എം.എം. രുഗ്മിണി അമ്മയുടെയും മകനായാണ് ജനനം. അറ്റ്ലസ് ജൂവല്ലറിയുടെ സ്ഥാപകനായ രാമചന്ദ്രൻ ഒട്ടേറെ സിനിമകൾ നിർമിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകൻ, വിതരണക്കാരൻ ...

ഒക്ടോബർ - 2 ഗാന്ധിജയന്തിയോട് അനുബന്ധിച്ച് പരപ്പിൽപാറ യുവജന സംഘം (P.Y.S) ക്ലീനിങ്ങ് ഡെ ആചരിച്ചു.

ക്ലീനിങ്ങ് ഡേ  ആചരിച്ചു ഒക്ടോബർ  - 2 ഗാന്ധിജയന്തിയോട്  അനുബന്ധിച്ച്  പരപ്പിൽപാറ യുവജന സംഘം (P.Y.S)  ക്ലീനിങ്ങ് ഡെ ആചരിച്ചു.  രാവിലെ  08:00 ന് തുടക്കം കുറിച്ച ശുചീകരണ പരിപാടിയിൽ ക്ലബ്‌  അംഗങ്ങളുടെ  പങ്കാളിത്തത്തോടെ  പരപ്പിൽപാറ  യുവജന സംഘം  (P.Y.S)ന്റെ  ഓഫീസ്  പരിസരവും, ടൗണും ശുചീകരിച്ചു. മെമ്പർമാരായ  സഹീറബ്ബാസ്  നടക്കൽ, ഷാഫി എ. കെ  അലിഅക്ബർ.കെ , സാദിക്ക്. കെ ,ജംഷീർ ഇ.കെ , മുസ്തഫ. കെ, മുസ്തഫ ഇ.കെ, നാസർ വി, കരീം.പി,  ഷൈനിത്ത് കെ ,ലത്തീഫ്, ശമീറലി. കെ   ശബീറലി എ,നേതൃത്വം നൽകി. ഒക്ടോബർ  - 2 ഗാന്ധിജയന്തിയോട്  അനുബന്ധിച്ച്  BM കക്കുമ്പർ സിറ്റി  ക്ലീനിങ്ങ് ഡെ ആചരിച്ചു.  രാവിലെ  08:00 ന് തുടക്കം കുറിച്ച ശുചീകരണ പരിപാടിയിൽ ക്ലബ്‌  അംഗങ്ങൾ സിനാൻ N സഫ്‌വാൻ N നിയാസ് A K ഫുഹാദ് C ശിബിലി ആസിഫ് AK അശ്വിൻ അഭിനവ്  ഉസ്മാൻ Ak നസൽ ak എന്നിവർനേതൃത്വം നൽകി.

ഹരിത കർമ്മ സേനയുടെ ഒന്നാം വാർഷികമായ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ വേങ്ങര ഗ്രാമ പഞ്ചായത്ത്‌ ക്ലീൻ വേങ്ങര ദിനം ആയി ആചരിച്ചു

വേങ്ങര ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സമ്പൂർണ്ണ മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായ ഹരിത കർമ്മ സേനയുടെ ഒന്നാം വാർഷികമായ  ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ  വേങ്ങര ഗ്രാമ പഞ്ചായത്ത്‌ ക്ലീൻ വേങ്ങര ദിനം ആയി ആചരിച്ചു. രാവിലെ 7.30നു വേങ്ങര പഞ്ചായത്ത്‌ ബസ്റ്റാന്റ് പരിസരത്ത് നിന്ന് ശുചീകരണതിന്ന് തുടക്കം കുറിച്ചു. പഞ്ചായത്ത്‌ പരിധിയിൽ ഉള്ള പൊതുപ്രവർത്തകർ സന്നദ്ധ സേവകർ വ്യാപാരി വ്യവസായി ഏകോപന സമിതി കുടുംശ്രീ തൊഴിലുറപ്പ് തൊഴിലാളികൾ ആശാ പ്രവർത്തകർ ഉദ്യോഗസ്ഥർ ക്ലബ്ബുകൾ ട എൻ.എസ്‌.എസ്‌ വോളന്റീർമാർ  സായം പ്രഭാ മെമ്പർമാരും മറ്റു സാമൂഹ്യ പ്രവർത്തകരും പങ്കാളികളായി

വേങ്ങര പഞ്ചായത്ത് വൈറ്റ് ഗാർഡ് നടത്തുന്ന നെൽകൃഷിയുടെ ഞാറ് നടീൽ ഉത്സവം മലപ്പുറം ജില്ല യൂത്ത് ലീഗ് പ്രസിഡണ്ട് ശരീഫ് കുറ്റൂർ ഉത്ഘാടനം

വേങ്ങര പഞ്ചായത്ത് വൈറ്റ് ഗാർഡ് നടത്തുന്ന  നെൽകൃഷിയുടെ ഞാറ്  നടീൽ ഉത്സവം മലപ്പുറം ജില്ല യൂത്ത് ലീഗ് പ്രസിഡണ്ട് ശരീഫ് കുറ്റൂർ ഉത്ഘാടനം ചെയ്തു . ജില്ല യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡണ്ട് ഗുലാം ഹസ്സൻ ആലംഗീർ മുഖ്യാത്ഥിയായി പങ്കെടുത്തു. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പുള്ളാട്ട് ശംസു, മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ അദ്നാൻ.പി, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഫത്താഹ്.എം, പ്രസിഡൻ്റ് ഹാരിസ് മാളിയേക്കൽ എന്നിവർ സന്നിഹിതരായി. മണ്ഡലം വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ ഹസീബ് അരീക്കുളം, പഞ്ചായത്ത് വൈറ്റ് ഗാർഡ് കോഡിനേറ്റർ സാദിഖ് മൂഴിക്കൽ, പഞ്ചായത്ത് വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ അബ്ദുൽ കാദർ വി.പി എന്നിവർ നേതൃത്വം നൽകി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

വേങ്ങര ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ മേള യിലെ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ സ്റ്റാൾ വേങ്ങര SHO മുഹമ്മദ് ഹനീഫ ഉത്ഘാടനം ചെയ്തു.

വേങ്ങര ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ മേള യിലെ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ സ്റ്റാൾ വേങ്ങര SHO മുഹമ്മദ് ഹനീഫ  ഉത്ഘാടനം ചെയ്തു. സ്റ്റാളിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് കോവിഡ് മഹാമാരി കാലത്ത് ചെയ്ത പ്രവർത്തനങ്ങളുടെ ഫോട്ടോപ്രദർശനവും, വീഡിയോ ഡോക്യുമെന്ററി പ്രദർശനവും,ഫസ്റ്റ് ഐഡ് ക്ലാസുകളും,മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്ന്  വേങ്ങരയിലെ സുമനസുകൾ സ്പോൺസർചെയ്ത ഉപകരണങ്ങളുടെ പ്രദർശനവും, മോക്ട്രില്ലുകളും സംഘടിപ്പിച്ചു  വേങ്ങര യൂണിറ്റ് ലീഡർ വിജയൻ ചേറൂർ, റാഫി, സ്റ്റാർ മുനീർ ഹാഷിംക്ക, ജഹ്ഫർ കുറ്റൂർ, എന്നിവർ നേതൃത്വo നൽകി

മുൻ CPIM സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു.

അർബുദബാധിതനായി കഴിഞ്ഞ കുറേനാളായി ചികിത്സയിലായിരുന്നു ചെന്നൈ: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ സംസ്ഥാന ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം. 69 വയസായിരുന്നു. അർബുദബാധിതനായി കഴിഞ്ഞ കുറേനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 29നാണ് രോഗം മൂർച്ഛിച്ച് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിച്ചത്. ഇന്ന് ആരോഗ്യനില വഷളാകുകയായിരുന്നു. 2015ൽ പിണറായി വിജയനിൽനിന്നാണ് കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി പദവി ഏറ്റെടുക്കുന്നത്. 2018ലെ സംസ്ഥാന സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1982, 1987, 2001, 2006, 2011 എന്നിങ്ങനെ അഞ്ചുതവണ തലശ്ശേരിയിൽനിന്ന് നിയമസഭയിലുമെത്തി. 2006ൽ അച്യുതാനന്ദൻ സർക്കാരിൽ ആഭ്യന്തര മന്ത്രിയായി. 2011ൽ 13-ാം കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവുമായും തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗമാണ്. കെ.എസ്.എഫിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തുടക്കം കണ്ണൂർ ജില്ലയിൽ തലശ്ശേരിക്കടുത്ത് കോടിയേരിയിൽ പരേതരായ കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും...

കരുമ്പിൽ കാറിടിച്ചു കാൽ നട യാത്രക്കാരൻ മരിച്ചു

കരുമ്പിൽ കാറിടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു. കക്കാട് സ്വദേശി മേക്കേക്കാട്ട് യൂസുഫ് (62) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6:40ഓടെ ആണ് അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. ഗുരുതര പരിക്കുകളോടെ അദ്ദേഹത്തെ തിരൂരങ്ങാടിയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. നിസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടം. അപകടത്തിൽ ഇതര സംസ്ഥാനക്കാരനായ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വേങ്ങര ബസ് സ്റ്റാൻഡിൽ കഞ്ചാവ് വിൽപ്പനക്കാരനേ പിടികൂടി video കാണാം

വേങ്ങര:  വേങ്ങരയിൽ കഞ്ചാവ് വിൽപ്പനക്കാരനെ കയ്യോടെ പിടികൂടി, കൂരിയാട് ജാഗ്രത സമിതി അംഗങ്ങളായ സൈദ് മോൻ തങ്ങൾ, ഫൈസൽ കുഞ്ഞിപ്പ, ഷബീബ് ചെള്ളി, ശാഹുൽ PP തുടങ്ങിയവരാണ് മധു എന്നയാളെ വിൽപ്പനക്കായി കൊണ്ട് വന്ന കഞ്ചാവുമായി ഇന്ന് ഉച്ചയോടെ പിടികൂടിയത്, പ്രതിയെ വേങ്ങര പോലിസിന് കൈമാറി.

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

ഗ്രാമസഭയിൽ സൗജന്യ പച്ചക്കറി വിത്ത്പാക്കറ്റ് വിതരണം ചെയ്തു

വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത്  എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

പറയുകയനെഗില്.....ഇപോപറ.....പിനീട് ' ഞാൻ അപോയെപരഞ്ഞത 'എന്ന് പറയരുത്

ഇന്ന്വലിയോറയില്മഴ പെയുമോ   ?

പൂഴേൻ ' ചിലയിടങ്ങളിൽ ഇതിനെ വഴക്കപോത്തൻഎന്നും വിളിക്കാറുണ്ട്.

"നമ്മുടെ പുഴകളിൽ നിന്നൊക്കെ അപൂർവ്വമായി മാത്രം കൈകളിൽ കിട്ടുന്ന ഈ സുന്ദരൻ മീനിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?  പ്രാദേശികമായി ഇതിനെ എന്ത് പേരാണ് വിളിക്കാറുള്ളത് എന്ന് അറിയാമോ?"  "ഇതാണ് നമ്മൾ മലയാളികളുടെ സ്വന്തം പൂഴേൻ ' ചിലയിടങ്ങളിൽ  ഇതിനെ വഴക്കപോത്തൻ എന്നും  വിളിക്കാറുണ്ട്.  നമ്മുടെ പുഴകളിലെ ചെളിയും മണലും നിറഞ്ഞ അടിത്തട്ടിലും പാറക്കെട്ടുകൾക്ക് ഇടയിലുമാണ് ഇവന്റെ പ്രധാന താവളം."  . ചൂണ്ടയിലും അപൂർവ്വമായി വലകളിലുമൊക്കെയാണ് ഇവന്മാര് കുടുങ്ങാറുള്ളത്."  "നിങ്ങളുടെ നാട്ടിലെ പുഴകളിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? നിങ്ങളുടെ നാട്ടിൽ ഇതിനെ എന്താ വിളിക്കാറ്? കമന്റിൽ പറയുമല്ലോ!  

How to See who Views your Facebook Profile

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല    

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...