ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ആലപ്പുഴ ജില്ലാ കളക്ടർ സ്‌ഥാനത്തു നിന്ന് ശ്രീ റാം വെങ്കിട്ട രാമനെ മാറ്റി

ശ്രീറാം വെങ്കിട്ടരാമനെ മാറ്റി; കൃഷ്ണ തേജ് ആലപ്പുഴ കളക്ടറാകും ആലപ്പുഴ: കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. വി.ആര്‍. കൃഷ്ണ തേജ് ഐപിഎസ് ആലപ്പുഴ കളക്ടറാകും. സപ്ലൈകോയില്‍ ജനറല്‍ മാനേജറായാണ് ശ്രീറാമിന്റെ പുതിയ നിയമനം. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണനേരിടുന്നയാളെ കളക്ടറാക്കിയതിലൂടെ നിയമലംഘകര്‍ക്ക് ഓശാന പാടുകയാണെന്നായിരുന്നു ആരോപണം.

കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ കണ്ട്രോൾ റൂം നമ്പറുകൾ പുറത്ത് വിട്ടു

കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലാ കളക്ട്രേറ്റുകളിലും താലൂക്കോഫീസുകളിലും തുറന്ന കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമേ സെക്രട്ടറിയേറ്റിലെ റവന്യു വകുപ്പ് മന്ത്രിയുടെ ഓഫീസിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റും തുറന്നിട്ടുണ്ട്. നമ്പര്‍ 807 8548 538. മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കണം. കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പറുകള്‍ പൊതുജനങ്ങളിലേക്ക് എത്തിയെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ടെറസിന് മുകളിൽ നിന്ന് കാൽ വഴുതി താഴേക്ക് വീണയുവാവിനെ കൈപിടിയിലൊതുക്കി സഹോദരൻ വീഡിയോക്ക് ശേഷം

സംസ്ഥാനത്ത് പ്രളയ സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മീഷൻ

സംസ്ഥാനത്ത് പ്രളയ സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ സ്ഥിതി രൂക്ഷമാണെന്നും റിപ്പോർട്ടുണ്ട്. പ്രളയ മുന്നറിയിപ്പ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ സിനി മിനോഷാണ്  ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ കഴിഞ്ഞ കുറെ മണിക്കൂറുകളായി മഴ തകർത്ത് പെയ്യുകയാണ്. ഓരോ മണിക്കൂറിലും കേരളത്തിലെ നദികളിലെ ജലനിരപ്പ് പരിശോധിച്ച് വരികയാണ്. നിലവിൽ മണിമല, അച്ചൻകോവിലാറുകളിലാണ് ജലനിരപ്പ് അപകടനിലയിലേക്ക് ഉയർന്നിരിക്കുകയാണ്. അടുത്ത രണ്ട് ദിവസം നിർണായകമാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. ഐഎംഡി നൽകുന്ന വിവരം പ്രകാരം അടുത്ത രണ്ട് ദിവസങ്ങളിൽ കൂടി കനത്ത മഴ തുടരുമെന്നും അതുകൊണ്ട് തന്നെ പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് സിനി മിനോഷ് പറഞ്ഞത്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും അതിതീവ്ര മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത് നാല് ദിവസത്തേക്ക് സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകും. ഇന്നും നാളെയും തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത...

തെരുവുനായ്ക്കളെ വന്ധ്യംകരിക്കാൻ പുതിയ പദ്ധതി പരിഗണനയിൽ

*മലപ്പുറം:* ജില്ലയിൽ തെരുവുനായ ശല്യം അതിരൂക്ഷമായിരിക്കെ, തെരുവു നായ്ക്കളെ വന്ധ്യംകരിക്കാൻ (അനിമൽ ബെർത്ത് കൺട്രോൾ–എബിസി) തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പുതിയ പദ്ധതി ജില്ലാ ഭരണ കൂടത്തിന്റെ പരിഗണനയിൽ. ഫണ്ട് കണ്ടെത്തുകയാണു പ്രധാന കടമ്പ. രണ്ടു ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഒന്നെന്ന നിലയിൽ 15 ബ്ലോക്ക് പഞ്ചായത്തുകളിലും എബിസി കേന്ദ്രം തുടങ്ങാനാണു പദ്ധതി. കലക്ടറുടെ നിർദേശ പ്രകാരം ജില്ലാ മൃഗസംരക്ഷണ വകുപ്പാണു പദ്ധതി തയാറാക്കിയത്. ഫണ്ട് തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തണം. മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനം. ജില്ലാ പഞ്ചായത്ത് നേരത്തേ എബിസി പദ്ധതി തുടങ്ങിയെങ്കിലും കോടതി ഇടപെടലിൽ നിലച്ചു. ഇതോടെ, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായി. തേഞ്ഞിപ്പലത്ത് നായയുടെ കടിയേറ്റ സ്കൂൾ വിദ്യാർഥി . തെരുവു നായകളെ വന്ധ്യംകരിക്കുന്നതിനു പദ്ധതി വേണമെന്ന ആവശ്യം പല കോണുകളിൽ നിന്നു ഉയർന്നതോടെയാണു ജില്ലാ ഭരണ കൂടം പുതിയ സാധ്യതകൾ തേടിയത്.  *മുന്നിലുണ്ട് മാതൃകകൾ* തെരുവു നായ്ക്കളുടെ വന്ധ്യംകരണത്തിനു വിഹിതം നീക്കിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു തടസ്സമില്ലെന്നു വകുപ്പു മന്ത്രി നിയമസഭയിൽ...

SMA രോഗ ബാധിതയായിരുന്ന കണ്ണൂർ മാട്ടൂലിലെ അഫ്ര (13) അന്തരിച്ചു.

എസ്എംഎ രോഗബാധിതനായ സഹോദരൻ മുഹമ്മദിനു ചികിത്സാസഹായം ആവശ്യപ്പെട്ടു അഫ്ര വീൽചെയറിൽ ഇരുന്നു നടത്തിയ അഭ്യർഥന ലോകം മുഴുവൻ കേട്ടിരുന്നു... എസ്എംഎ രോഗ ബാധിതയായിരുന്ന കണ്ണൂർ മാട്ടൂലിലെ അഫ്ര (13) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചക്ക് മാട്ടൂൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. അഫ്രയുടെ സഹോദരൻ മുഹമ്മദും എസ്എംഎ ബാധിതനാണ്. സഹോദരനായുള്ള അഫ്രയുടെ സഹായ അഭ്യർത്ഥന ഏറെ ശ്രദ്ധ നേടിയിരുന്നു. രോഗം തിരിച്ചറിയാൻ വൈകിയതോടെയാണ് അഫ്ര വീൽചെയറിലായത്

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ today news

ശക്തമായ മഴയും ഉരുൾ പൊട്ടലുമുണ്ടായതോടെ കോട്ടയം ഇലവീഴാപൂഞ്ചിറയിൽ വിനോദസഞ്ചാരികൾ കുടുങ്ങികിടക്കുകയാണെന്ന് വിവരം.

മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 1) അവധി കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2022 ഓഗസ്റ്റ് 1) അവധി ആയിരിക്കുമെന്ന് കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ശക്തമായ മഴയും ഉരുൾ പൊട്ടലുമുണ്ടായതോടെ കോട്ടയം ഇലവീഴാപൂഞ്ചിറയിൽ വിനോദസഞ്ചാരികൾ കുടുങ്ങികിടക്കുകയാണെന്ന് വിവരം. സഞ്ചാരികൾ മേച്ചാൽ പള്ളിയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ആർക്കും പരിക്കുകളില്ലെന്നാണ് പുറത്തു വരുന്ന വാർത്തകൾ. രക്ഷാപ്രവർത്തനത്തിന് പൊലീസും അഗ്നിരക്ഷാ സേനയും പുറപ്പെട്ടിട്ടുണ്ട്. വഴിയിൽ കല്ലും മണ്ണും അടിഞ്ഞത് യാത്രക്ക് തടസ്സമാകുകയാണ്. ശക്തമായ മഴയെ തുടർന്ന് തീക്കോയി വാഗമൺ റോഡിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു. തീക്കോയിൽ നിന്നും മുകളിലേക്ക് വാഹനം നിലവിൽ കടത്തിവിടുന്നില്ല. വഴിക്കടവ് ചെക്ക് പോസ്റ്റും ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ശക്തമായ മഴ തുടരുമ്പോൾ മണ്ണിടിച്ചിൽ അടക്കമുള്ള അപായ സാധ്യതകൾ നിലവിലുള്ളതിനാലാണ് ഗതാഗതം തടഞ്ഞിരിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍...

കൂരിയാട് സെക്ടർ സാഹിത്യോത്സവത്തിൽ ഒന്നാം സ്ഥാനവും സർഗ്ഗ പ്രതിഭയും കലാപ്രതിഭയും അടക്കാപുര കരസ്ഥമാക്കി

SSF കൂരിയാട് സെക്ടർ സാഹിത്യാത്സവിൽ ഒന്നാം സ്ഥാനം SSF അടക്കാപുര യൂണിറ്റ് കരസ്ഥമാക്കി പോയിന്റ് നില അടക്കാപ്പുര : 624 മണ്ണിൽപിലാക്കൽ 410 പാണ്ടികശാല :296 കൂരിയാട് : 253 പരപ്പിൽ പാറ : 169 കാളിക്കടവ് : 80 പുത്തനങ്ങാടി : 73 പൂക്കുളം ബസാർ : 60 പാലശ്ശേരിമാട് : 17

AMUP സ്കൂൾ PTA പ്രസിഡന്റായി പറമ്പിൽ കാദർ സാഹിബിനെ വീണ്ടും തിരഞ്ഞെടുത്തു

വലിയോറ ഈസ്റ്റ് എ എം യു പി സ്കൂൾ PTA പ്രസിഡന്റായി  തിരഞ്ഞെടുക്കപ്പെട്ട പറമ്പിൽ കാദർ സാഹിബിന് അഭിനന്ദനങ്ങൾ💐💐💐 AMUP SCHOOL വലിയോറ ഈസ്റ്റ്  PTA വൈസ് പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട കെ ഗംഗാദരേട്ടന് അഭിനന്ദനങ്ങൾ. *💐💐 എ.എം.യു.പി. സ്കൂൾ വ ലിയോറ ഈസ്റ്റ് പി .ടി.എ. ജനറൽബോഡി യോഗവും അമ്മമാർക്കുള്ള സൈബർ സുരക്ഷ ബോധവത്കരണവും  30-07-2022 ന്ന്  - ഉച്ചക്ക് 2 മണിക്ക്  സ്കൂളിൽ വെച്ചു നടന്നു. വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ അമ്മമാർ ക്കുള്ള സൈബർ സുരക്ഷ ബോധവത്കരണ ക്ലാസും, ഈ അധ്യയന വർഷത്തെ പ്രഥമ പിടിഎ ജനറൽബോഡി യോഗവും 2022 ജൂലൈ 30 ന് ശനിയാഴ്ച സ്കൂളിൽ വെച്ച് നടന്നു 21-22 വർഷത്തെ പ്രവർത്തന റിപ്പോർട്ട്, വരവ് ചെലവ് കണക്ക് അംഗീകരിക്കൽ, 2022-23 അധ്യയനവർഷത്തേക്കു ള്ള പി.ടി.എ. ഭരണ സമിതിയെ തെരഞ്ഞെടുക്കൽ എന്നിവ പ്രസ്തുത യോഗത്തിൽ വെച്ച് നടന്നു  സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ് ഉച്ചയ്ക്ക് 2 മണിക്കും ജനറൽബോഡി യോഗം 3 മണിക്കുമായിരുന്നു എ എം യു പി സ്കൂൾ വലിയോറ ഈസ്റ്റ്‌ ജനറൽ ബോഡി യോഗം 2022-23 അധ്യയന വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു പ്രസിഡണ്ട് പി...

ടെറസിന് മുകളിൽ നിന്ന് കാൽ വഴുതി താഴേക്ക് വീണയുവാവിനെ കൈപിടിയിലൊതുക്കി സഹോദരൻ CCTV VIDEO കാണാം

ചങ്ങരംകുളം ഒതളൂരിൽ വീട്‌ വൃത്തിയാക്കുന്നതിനിടെ ടെറസിന് മുകളിൽ നിന്ന് കാൽ വഴുതി താഴേക്ക് വീണ യുവാവിനെ കൈപിടിയിലൊതുക്കി സഹോദരൻ ഒതളൂർ കുറുപ്പത് വീട്ടിൽ സാദിഖിന്റെ സഹോദരൻ ഷഫീഖ് ആണ് വഴുതി വീണത്  അത്ഭുതകരമായ രക്ഷപ്പെടുത്തലിന്റെ സിസി ടിവി ദൃശ്യം കാണാം👇 സംസ്ഥാനത്ത് മിന്നൽ പ്രളയത്തിന് സാധ്യത,12 ജില്ലകളിൽ യെല്ലോ അലർട്ട്, കനത്ത മഴ വരുന്നു തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം. തീവ്രമഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ കേന്ദ്രം പങ്കുവയ്ക്കുന്നത്. ഇത് പ്രകാരം ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിൽ മാത്രമാണ് ഇന്ന് യെല്ലോ ജാഗ്രതയില്ലാത്തത്. നാളെമുതൽ തീവ്രമഴയ്ക്കാണ് സാധ്യത. ഇത് പ്രകാരം നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാകും മഴ കനക്കുക. വ്യാഴാഴ്ച വരെ ഇതേ നിലയിൽ തുടരാനാണ് സാധ്യത. ഇടിമിന്നലോടുകൂടി തുടര്‍ച്ചയായി മഴ പെയ്യുന്നതിനാൽ പ്രദേശികമായി ചെറു മിന്നൽ പ്രളയമുണ്ടാകാമെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ മ...

സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇതോടനുബന്ധിച്ച് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലെർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ മഞ്ഞ അലെർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് മഞ്ഞ അലെർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കണം. മലയോര മേഖലകളിലുള്ളവരെ ഉടനെ തന്നെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്. ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി വെക്കണം. മഴ തുടങ്ങുന്ന ഉടനെ തന്നെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്. ക്യാമ്പുകൾ സജ്ജമാക്കേണ്ടത് കോവിഡ് പ്രോട്...

പള്ളിക്കുള്ളിലെ നിക്കാഹ് വേദിയിൽ വധുവും; വേദിയിൽനിന്നു തന്നെ മഹർ സ്വീകരിച്ചു.

കുറ്റ്യാടി: പള്ളിയിൽ നടത്തിയ നിക്കാഹ് കർമത്തിന് സാക്ഷിയായി വധുവും. പാലേരി പാറക്കടവ് ജുമാമസ്ജിദിൽ നടന്ന വിവാഹകർമത്തിന് സാക്ഷിയായത് കുറ്റ്യാടി സ്വദേശി കെ.എസ്. ഉമ്മറിന്റെ മകൾ ബഹ്ജ ദലീലയാണ്. വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകൻ ഫഹദ് ഖാസിമാണ് വരൻ. വീട്ടിൽ നിന്ന് ബന്ധുക്കൾക്കൊപ്പം എത്തിയ ബഹ്ജക്ക് പള്ളിക്കുള്ളിൽ തന്നെ ഇരിപ്പിടം നൽകുകയായിരുന്നു. മഹർ വരനിൽനിന്ന് വേദിയിൽ വെച്ചുതന്നെ സ്വീകരിക്കുകയും ചെയ്തു. പണ്ഡിതരോട് ചോദിച്ച് അനുകൂല മറുപടി ലഭിച്ചതിനാലാണ് വധുവിന് പ്രവേശനം നൽകിയതെന്ന് മഹല്ല് ജമാഅത്ത് ജനറൽ സെക്രട്ടറി ഇ.ജെ. മുഹമ്മദ് നിയാസ് പറഞ്ഞു. നിക്കാഹിന് ഖതീബ് ഫൈസൽ പൈങ്ങോട്ടായി നേതൃത്വം നൽകി. കഴിഞ്ഞയാഴ്ച ഇതേ മഹല്ലിലെ ഇ.ജെ. അബ്ദുറഹീമിന്റെ മകൾ ഹാലയുടെ നിക്കാഹ് വേളയിൽ ഹാലയും മാതാവും വേദിയിലുണ്ടായിരുന്നു. സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന ആ ചടങ്ങിലും വധു വേദിയിൽനിന്നുതന്നെ മഹർ സ്വീകരിക്കുകയായിരുന്നു. *സംസ്ഥാനത്ത് മിന്നൽ പ്രളയത്തിന് സാധ്യത,12 ജില്ലകളിൽ യെല്ലോ അലർട്ട്, കനത്ത മഴ വരുന്നു* തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം. തീവ്രമഴയ്ക്കുള്ള സാധ്യതയ...

കുറുക സ്കൂളിന്റെ വികസനത്തിന്ന് വേണ്ടി PTA പ്രസിഡണ്ട് പറങ്ങോടത്ത് അബ്ദുൽ അസീസ് ധനകാര്യ വകുപ്പ് മന്ത്രിയെകണ്ടു

വലിയോറ കുറുക ഗവണ്മെന്റ് ഹൈ സ്കൂളിന്റെ പുതിയ ബിൽഡിംഗ് പ്രോജക്ടിന് വേണ്ടിയുള്ള ഫണ്ട് ദ്രുതഗതിയിലാക്കാൻ വേണ്ടി സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ബഹു KN.ബാലഗോപാലുമായി പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട സ്കൂൾ PTA പ്രസിഡണ്ട് പറങ്ങോടത്ത് അബ്ദുൽ അസീസ് സാഹിബ്‌ തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫിസിൽ വെച്ച് കൂടിക്കാഴ്ച നടത്തി. കൂടെ പി.ടി.എ എക്സിക്യൂട്ടീവ് അംഗം ഫത്താഹ് മൂഴിക്കലും പങ്കെടുത്തു.

ഓ​ഗസ്റ്റ് രണ്ടു മുതൽ 15 വരെ എല്ലാവരും പ്രൊഫൈൽ ചിത്രം ത്രിവര്‍ണ്ണമാക്കണം'; പ്രധാനമന്ത്രി

' ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് രണ്ട് മുതല്‍ 15 വരെയുള്ള ദിവസങ്ങളിൽ എല്ലാവരുടെ പ്രൊഫൈൽ ചിത്രവും ത്രിവർണമാക്കാനാണ് പ്രതിമാസ റോഡിയോ പരിപാടിയായ മന്‍കീ ബാത്തിലൂടെ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള 'ഹര്‍ ഖര്‍ തിരംഗ' ക്യാംമ്പെയിന്റെ ഭാഗമായാണ് മോദിയുടെ നിര്‍ദേശം.  ദേശിയ പതാക രൂപകൽപ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്മദിനമാണ് ഓ​ഗസ്റ്റ് രണ്ട്. അദ്ദേഹത്തിന് ആദരമര്‍പ്പിക്കുന്നതിന്റെ ഭാ​ഗമായാണ് നിർദേശം. 'ഓഗസ്റ്റ് രണ്ടിന് ത്രിവര്‍ണ്ണവുമായി പ്രത്യേക ബന്ധമുണ്ട്. നമ്മുടെ ദേശീയ പതാക രൂപകല്‍പ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്‍മദിനമാണ് അന്ന്. അദ്ദേഹത്തിന് ആദരമര്‍പ്പിക്കുന്നു. വലിയ വിപ്ലവകാരിയായ മാഡം കാമയേയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു'- മോദി പറഞ്ഞു.  സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാവരും വീടുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താനും നേരത്തെ പ്രധാനമന്ത്രി നിര്‍ദേശി...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

ഗ്രാമസഭയിൽ സൗജന്യ പച്ചക്കറി വിത്ത്പാക്കറ്റ് വിതരണം ചെയ്തു

വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത്  എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു

പൂഴേൻ ' ചിലയിടങ്ങളിൽ ഇതിനെ വഴക്കപോത്തൻഎന്നും വിളിക്കാറുണ്ട്.

"നമ്മുടെ പുഴകളിൽ നിന്നൊക്കെ അപൂർവ്വമായി മാത്രം കൈകളിൽ കിട്ടുന്ന ഈ സുന്ദരൻ മീനിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?  പ്രാദേശികമായി ഇതിനെ എന്ത് പേരാണ് വിളിക്കാറുള്ളത് എന്ന് അറിയാമോ?"  "ഇതാണ് നമ്മൾ മലയാളികളുടെ സ്വന്തം പൂഴേൻ ' ചിലയിടങ്ങളിൽ  ഇതിനെ വഴക്കപോത്തൻ എന്നും  വിളിക്കാറുണ്ട്.  നമ്മുടെ പുഴകളിലെ ചെളിയും മണലും നിറഞ്ഞ അടിത്തട്ടിലും പാറക്കെട്ടുകൾക്ക് ഇടയിലുമാണ് ഇവന്റെ പ്രധാന താവളം."  . ചൂണ്ടയിലും അപൂർവ്വമായി വലകളിലുമൊക്കെയാണ് ഇവന്മാര് കുടുങ്ങാറുള്ളത്."  "നിങ്ങളുടെ നാട്ടിലെ പുഴകളിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? നിങ്ങളുടെ നാട്ടിൽ ഇതിനെ എന്താ വിളിക്കാറ്? കമന്റിൽ പറയുമല്ലോ!  

How to See who Views your Facebook Profile

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

പറയുകയനെഗില്.....ഇപോപറ.....പിനീട് ' ഞാൻ അപോയെപരഞ്ഞത 'എന്ന് പറയരുത്

ഇന്ന്വലിയോറയില്മഴ പെയുമോ   ?

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല    

കാച്ചടി കരിമ്പിൽ തെരുവ് നായ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്

​തിരൂരങ്ങാടി: കാച്ചടി കരിമ്പിൽ പ്രദേശത്ത് തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുന്നു. ഇന്ന് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ, രണ്ട് സ്ത്രീകൾ, ഒരു കുട്ടി എന്നിവരുൾപ്പെടെ അഞ്ചുപേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ​ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇന്നലെ രാത്രിയും പ്രദേശത്ത് ഒരാൾക്ക് നായയുടെ കടിയേറ്റിരുന്നു. അദ്ദേഹത്തെയും ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...