VVC വലിയോറയുടെ കളിക്കാരൻ നാജി അഹമ്മദിന്ന് അണ്ടർ 19 ജൂനിയർ വോളിബോൾ ടീമിന്റെ ഓൾ ഇന്ത്യ സായിയുടെ ടീമിൽ  നാഷണൽ  ലവൽ കളിക്കാനുള്ള സെലക്ഷൻ   ലഭിച്ചു.  VVC വലിയോറയുടെ  അഭിമാന താരം  നാജി അഹമ്മദിന് വലിയോറ കാരുടെയും VVC   വലിയോറയുടെ  അംഗങ്ങളുടെയും  ഒരായിരം അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ    
            വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.