ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് ബഹു: വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.വി.കെ കുഞ്ഞാലൻ കുട്ടി സാഹിബ്‌ ഉദ്ഘാടനം ചെയ്തു

* വലിയോറ:മലപ്പുറം മലബാർ കണ്ണാശുപത്രിയും വലിയോറ കാളിക്കടവ് ടി.കെ സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് ബഹു: വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.വി.കെ കുഞ്ഞാലൻ കുട്ടി സാഹിബ്‌ ഉദ്ഘാടനം ചെയ്തു.റെജിസ്‌ട്രേഷൻ ഉദ്ഘാടനം ജനാബ് പി.കെ അലി അക്ബർ സാഹിബ്‌ നിർവഹിച്ചു. * * ചടങ്ങിൽ ക്ലബ്‌ പ്രസിഡന്റ്‌ എ.കെ ശരീഫ് അധ്യക്ഷം വഹിച്ചു.ക്ലബ്‌ സെക്രട്ടറി എൻ ജലീൽ നന്ദി അറിയിച്ചു.ക്ലബ്ബിന്റെ മറ്റു രക്ഷാധികരികളും അംഗങ്ങളും നാട്ടിലെ കാരണവന്മാരും ചടങ്ങിന് ആശംസകൾ അറിയിച്ചു. *

*വേങ്ങരയിൽ പൊടിക്കാറ്റും കൂടുതൽ ചൂടും അനുഭവപ്പെട്ടു

* കേരളം പൊളളുന്നു; താപനില മൂന്ന് ഡിഗ്രി കൂടി, തിരുവനന്തപുരത്ത് റെക്കോര്‍ഡ് ചൂട് തിരുവനന്തപുരം: സംസ്ഥാനത്തെ താപനിലയില്‍ ക്രമാതീതമായ വര്‍ധന. കഴിഞ്ഞ ദിവസങ്ങളില്‍ താപനില മൂന്ന് ഡിഗ്രിയോളം വര്‍ധിച്ചെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടുത്ത നാലാഴ്ച ഈ നില തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കേരളത്തില്‍ ജനുവരി 1 മുതല്‍ ഇന്നലെവരെ ലഭിക്കേണ്ട മഴയില്‍ 33 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച്‌, ഏപ്രില്‍, മേയ് മാസങ്ങളെയാണ് സംസ്ഥാനത്ത് വേനല്‍ക്കാലമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നത്. എന്നാല്‍ ഇത്തവണ ഫെബ്രുവരി പകുതി പിന്നിട്ടപ്പോഴേക്കും സ്ഥിതിമാറി. സംസ്ഥാനത്ത് പലയിടത്തും ഉയര്‍ന്ന താപനില 38 ഡിഗ്രി കടന്നു. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 38.2 ഡിഗ്രിയാണ് ഫെബ്രുവരി മാസത്തിലെ റെക്കോര്‍ഡ് ചൂട്. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ശരാശരി മൂന്ന് ഡിഗ്രിയോളം ചൂട് കൂടി. മധ്യകേരളത്തില്‍ ശരാശരി രണ്ട് ഡിഗ്രി ചൂടാണ് കൂടിയത്. വരണ്ട അന്തരീക്ഷം, മഴയുടെ കുറവ്, എന്നിവക്ക് പുറമേ വരണ്ട...

DYFiവില്ലേജ് ഓഫീസ് മാർച്ച് നടത്തി

* കണ്ണമംഗലം: ഡിവൈഎഫ്ഐ കണ്ണമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണമംഗലം വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നികുതിയടയ്ക്കുന്ന പാവപ്പെട്ടവന് ദുരിതത്തിലാക്കുന്ന കമ്മീഷൻ എജന്റുമാർക്കെതിരെ മാർച്ചിന് കത്ത് പ്രതിഷേധമിരമ്പി. കമ്മീഷൻ കൊടുക്കുന്നവന് നേരത്തെ നികുതി അടച്ച് കിട്ടുകയും കമ്മീഷൻ നൽകാത്ത പാവപ്പെട്ടവനെ മൂന്നു മാസം മുതൽ ഒരു വർഷം വരെ എടുക്കുന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചത് ആവശ്യമായ ജീവനക്കാരെ നിയമിക്കുക പാവപ്പെട്ടവനെ ദുരിതത്തിലാക്കുന്ന കമ്മീഷൻ ഏജൻറ് മാരെ തുരത്തുക വില്ലേജ് ഓഫീസിലേക്ക് ആവശ്യമായ അപേക്ഷാഫോമുകൾ ഓഫീസിൽ തന്നെ ലഭ്യമാക്കുക എന്നെല്ലാമായിരുന്നു മുദ്രാവാക്യം ഡിവൈഎഫ്ഐ കണ്ണമംഗലം മേഖലാ കമ്മിറ്റി അംഗങ്ങൾ വില്ലേജ് ഓഫീസറെ കണ്ടു നിവേദനം നൽകി. തഹസിൽദാർ ,കളക്ടർ വകുപ്പ് മന്ത്രി ,മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. മാർച്ചിന്റെ അധ്യക്ഷൻ യു.എൻ ഇബ്രാഹിം.  സിപിഐഎം കോട്ടക്കൽ ഏരിയ കമ്മിറ്റിയംഗം കെപി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കെ .സുബ്രഹ്മണ്യൻ  മുഹമ്മദ് ഇൽയാസ് പി ഉണ്ണി എന്നിവർ സംസാരിച്ച...

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

വേങ്ങരഅമ്മാഞ്ചേരിക്കാവിൽ താലപ്പൊലി കുറിച്ചു

* വേങ്ങര:അമ്മാഞ്ചേരിക്കാവ് ഭഗവതീ ക്ഷേത്രത്തിൽ താലപ്പൊലി കുറിയ്ക്കൽ ചടങ്ങ് നടന്നു. പ്രത്യേക പൂജകൾക്ക്‌ശേഷം അണിഞ്ഞൊരുങ്ങിയ കോമരം പുതിയകുന്നത്ത് തറവാട്ടിലെത്തി. ഇവിടെവെച്ച് ദേശത്തുള്ളവരെ താലപ്പൊലി അറിയിക്കാൻ കോമരത്തിന് തറവാട്ടുകാർ അനുവാദം നൽകി. എളമ്പിലക്കാട്ട് ആനന്ദ് നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. അടുത്തദിവസങ്ങളിൽ കോമരം ദേശത്തെ വീടുകൾ കയറിയിറങ്ങി ദേശത്തുള്ളവരെ ഉത്സവത്തിന് ക്ഷണിക്കും. ദേശത്തെ അവകാശികളായവരും പൊയ്‌ക്കുതിരകളുമായി വീടുകൾ കയറിയിറങ്ങും. മാർച്ച് ഒന്നിനാണ് താലപ്പൊലി.

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

അറിയിപ്പ്

വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി വേങ്ങരയിലേ കർഷകരുടെ വീടുകളിൽ ജൈവ വളം നിർമ്മിക്കുന്ന ആവശ്യത്തിലേക്ക് മണ്ണിര കമ്പോസ്റ്റ് ടാങ്ക് നിർമ്മിച്ചു നൽകുന്നു. താല്പര്യമുള്ള  ഗുണഭോക്താക്കൾ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓഫീസിൽ 27-02-2019 ന് മുമ്പായി ഭൂനികുതി രസീതിന്റെ പകർപ്പുമായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. Cont No. : 9947777610

കുടുംബസംഗമം സംഘടിപ്പിച്ചു

 ഊരകം ഗ്രാമപഞ്ചായത്ത് പരിരക്ഷ രോഗി കുടുംബസംഗമത്തിൽ സജീവ സാന്നിധ്യമായി ട്രോമോകെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് അംഗങ്ങൾ പരിപാടി  അഡ്വക്കേറ്റ് കെഎൻഎ ഖാദർ സാഹിബ് ഉത്ഘാടനം നിർവഹിച്ചു

കൊളപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

കാസർഗോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ. കൊലപ്പെടുത്തിയ കമ്മ്യൂണിസ്ററ് ഭീകരതക്കെതിരെ  കൊളപ്പുറത്ത് - പ്രതിഷേധ പ്രകടനം നടത്തി കടേങ്ങൽ അസീസ് ഹാജി ഇബ്രാഹിം കുട്ടി കൊളക്കാട്ടിൽ മൊയ്തീൻ കുട്ടി ഹംസ'തെങ്ങിലാൻ മുസ്തഫ പുള്ളിശ്ശേരി  റിയാസ് കല്ലൻ ഹുസൈൻ ഹാജി.സി കെ ആലസ്സൻകുട്ടി അനസ് മമ്പുറം. പി പി അലി നേത്രത്വം നൽകി

കൊലപാതകത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വേങ്ങരയിൽ പ്രതിഷേധ പ്രകടനം നടത്തി

* കാസർകോട് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വേങ്ങരയിൽ പ്രതിഷേധ പ്രകടനം നടത്തി

ഹർത്താൽ വേങ്ങരയിൽ ജനജീവിതത്തെ ബാധിച്ചില്ല പതിവുപോലെ

ഹർത്താൽ വേങ്ങരയിൽ  ജനജീവിതത്തെ ബാധിച്ചില്ല പതിവുപോലെ വേങ്ങരയിൽ നിന്നും മഞ്ചേരി പരപ്പനങ്ങാടി കുന്നുംപുറം കോട്ടക്കൽ മുതലമാട് പാക്കടപ്പുറായ എന്നിവിടങ്ങളിലേക്...

കൂരിയാട് പാടത്തേക്ക് വാൻമറിഞ്ഞു 3 പേർക്ക് പരിക്ക്

കൂരിയാട് :ഇന്ന് രാവിലെ കൂരിയാട് പാടത്തേക്ക് വാഹനം മറിഞ്ഞു മുന്ന് പേർക്ക് പരിക്ക്  പരിക്ക് പറ്റിയവരെ തിരുരങ്ങാടി MKH ഹോസ്പിറ്റലിലേക്കും,തിരുരങ്ങാടി ഗവണ്മെന്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിലെ മുൻ ബസ് ജീവനക്കാരൻ കിണറ്റിൽ വീണ് മരണപെട്ടു

​വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു.   നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ​അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു.

ഊരകത്ത് ഗൃഹ സമ്പർക്കത്തിന് തുടക്കം  ഊരകം :- കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു. എല്ലാ വാർഡുകളിലും  ജനങ്ങളെ നേരിട്ട് കണ്ട് പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾ വിശദീകരിക്കുക എന്നത് ആണ് ലക്ഷ്യം. ഊരകം നെടുംപറമ്പ് ഭാഗം ഗൃഹ സമ്പർക്കപരിപാടിക്ക് ഡി സി സി ജനറൽ കെ എ. അറഫാത്ത്, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി പി. മറിയാമു, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എൻ ടി. സക്കീർ, നടക്കൽ നാസർ,സി പി. നിയാസ്, എൻ ടി നാരായണൻ, പി വി. മുഹമ്മദ് അലി, എം ടി. സഹൽ, കെ പി. ശ്രീജിത്ത്‌, എം ടി. നിഹ് മൽ എന്നിവർ നേതൃത്വം നൽകി.

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ അരീത്തോട് വലിയപറമ്പിൽ നടന്ന ആക്സിഡന്റ്: മരണം 2ആയി

  ദേശീയപാത തലപ്പാറ വലിയ പറമ്പിൽ കാർ ലോറിക്ക് പിറകിലിടിച്ച് 2 പേർ മരിച്ചു തിരൂരങ്ങാടി:ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.  എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്. ഇന്ന് രാത്രി 8.30 ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്. അപകടത്തിൽ സഹയാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

പിക്കപ് ലോറിയും ബസ്സും കൂട്ടിയിടിച്ച് ബസ്സ് വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറി

ക്ലാരി മൂച്ചിക്കലിനും മമ്മാലി പ്പടിക്കും  ഇടയിൽ ഇന്ന് കാലത്ത് 7:15 ന് ആണ് സംഭവം.  ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ങ്കിലും ആർക്കും കാര്യമായ പരിക്കില്ല. സൈഡിൽ ഉണ്ടായിരുന്ന ഒരു തെങ്ങിൽ ചാരി മറിയാതെയിരുന്നതിനാൽ ആണ് വൻ അപകടം ഒഴിവായത് അമിത വേഗതയാണ് അപകട കാരണം എന്ന് യാത്രക്കാർ പറഞ്ഞു.  തിരൂർ മഞ്ചേരി റൂട്ടിൽ  ബസ്സ് കാരുടെ  മരണ പാച്ചിൽ നിത്യ കാഴ്ചയാണ്.

കടലിൽ ഇറങ്ങിയത് മീൻ പിടിക്കാൻ; മീൻവലയിൽ കിട്ടിയത് പിച്ചളയിൽ നിർമിച്ച നാഗവിഗ്രഹങ്ങള്‍; അന്വേഷണം

താനൂർ:ഉണ്യാൽ അഴീക്കൽ കടലിൽ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്ക് വലയിൽ നാഗവിഗ്രഹങ്ങൾ ലഭിച്ചു. പിച്ചളയിൽ നിർമ്മിച്ചതെന്നു കരുതുന്ന ചെറുതും വലുതുമായ ഈ വിഗ്രഹങ്ങൾക്ക് അഞ്ച് കിലോഗ്രാമിൽ അധികം തൂക്കമുണ്ട്. താനൂർ പുതിയ കടപ്പുറം സ്വദേശി ചക്കച്ചന്റെ പുരക്കൽ റസാഖിനാണ് മത്സ്യബന്ധനത്തിനിടെ ഇവ ലഭിച്ചത്. തുടർന്ന് വിഗ്രഹങ്ങൾ താനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.ഇവ എവിടെയെങ്കിലും നിന്ന് മോഷ്ടിക്കപ്പെട്ടതാണോ, അതോ ആരെങ്കിലും കടലിൽ ഉപേക്ഷിച്ചതാണോ എന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കി വിഗ്രഹങ്ങൾ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.