വലിയോറ:ബ്രദേഴ്‌സ് ആർട്സ് &സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന 31 മത് അകില കേരള സെവെൻസ് ഫുട്ബാളിനു തുടകം കുറിച്ചു. വലിയോറ മനാട്ടിപ്പറമ്പ് ഫെഡ്‌ലൈറ് സ്റ്റേഡിയത്തിൽ 10ദിവസങ്ങളിലായി 16 ടീമുകൻ പങ്കെടുക്കുന്ന മത്സരത്തിന്റെ ഉൽഘടന മത്സരത്തിന് യു.ഷറഫലി .പി കെ അസ് ലു.വി കെ കുഞ്ഞാലൻകുട്ടി, എ കെ മുഹമ്മദലി,വേങ്ങര പഞ്ചായത് വാർഡ് മെമ്പർമാർ യൂസുഫലി വലിയോറ എന്നിവർ സനിതരായി ട്യുർലമെന്റിലെ ഫസ്റ്റ് റൌണ്ട് മത്സരങ്ങൾ ദിവസവും 7:30pm ,8:30pm നും മറ്റു റൌണ്ട് മത്സരങ്ങൾ 8 :00 Pm തുടങ്ങും വിശിഷ്ട്ട അതിഥികൾ കളി കാണുന്നു
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ