വലിയോറ:അടക്കാപുര എ എം യൂ പി സ്കൂൾ ഗ്രൗണ്ടിൽ വേങ്ങര പഞ്ചായത് എം സ് ഫ് കമ്മറ്റി 'Quest' എന്ന പേരിൽ സംഘടിപ്പിച്ച മെഗാ ക്വിസ് ഇവെന്റിന്റെ എലിമിനേഷൻ റൗണ്ടിന്റെ ഉൽഘടനം മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് എ പി ഉണ്ണികൃഷ്ണൻ നിർവഹിച്ചു വലിയോറ അടക്കാപുര എ എം യൂ പി സ്കൂളിൽ പ്രതേകം സജ്ജികരിച്ച വേദിയിൽ ഒന്നാം പാതത്തിൽനിന്നും വിജയികളായ 12 ടീമുകൾ പങ്കെടുത്ത മത്സരത്തിന് ജഹ്ഫർ ഓടക്കൽ ,നൌഫൽ എന്നിവർ നേത്ര്ത്വം നൽകി .അനസ് അദ്ധക്ഷത വഹിച്ച പരിപാടിയിൽ കുഞ്ഞാലൻകുട്ടി , സാഹിർ അബാസ് ,എന്നിവർ സംസാരിച്ചു
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ