വേങ്ങരയിൽ ഓട്ടോ ഓടി ഉപജീവനം നടത്തുന്ന വലിയോറ പുത്തനങ്ങാടിക്കാരനായ കരിമ്പനക്കൽ റഫീഖ് യുവാക്കൾക്ക് മാതൃകയാവുന്നു. തന്റെ ഓട്ടോയിൽ നിർദ്ധരരായ രോഗികൾക്ക് സൗജന്യ യാത്ര ഒരുക്കിയ ഈ യുവാവ് നാട്ടുകാരുടെ ശ്രദ്ധ ആകർഷിക്കുകയാണ്..ഇത്രയും കാര്യങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് വലിയോറ പ്രദേശത്തെ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അഭിപ്രായപ്പെട്ടു.
അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു... *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.* *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*