പുഴയിൽ മുങ്ങി തഴ്ന്ന രണ്ട് വിദ്യാർത്ഥികളെ നാട്ടുകാര് രക്ഷപ്പെടുത്തി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അതിലെ ഒരാളാണ് മരണപെട്ടത് ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അപടകടം നടന്നത്. ഏഴും , പതിനൊന്നും വയസ്സുള്ള കുട്ടികളാണ് അപകടത്തിൽ പ്പെട്ടത്.
ഓത്തുപള്ളി മൻസൂറിൻ്റെ മകൻ സൈഫുൽ മസ്നാൻ(7)മരണപ്പെട്ടത്. പുതുപറമ്പ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 2-ാം വിദ്യാർഥിയാണ്.
പുതുപ്പറമ്പ് മുച്ചറാണി പുഴയിലാണ് കുട്ടുകാരായ രണ്ട് കുട്ടികൾ ഇന്ന് വൈകുന്നേരം നാലോടെ അപകടത്തിൽപെട്ടത്. പുതുപറമ്പ് സ്വദേശി ഓത്തുപള്ളി മൻസൂറിന്റെ മകൻ സൈഫുൽ മസ്‌നാൻ (7) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന ഹാഫിസ് (12) കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ഇരുവരും കെട്ടിപിടിച്ച് കിടക്കുന്ന രീതിയിലാണ് പുഴയിൽ നിന്ന് കരക്കെത്തിച്ചത്. അഞ്ച് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങുകയും രണ്ട് പേർ അപകടത്തിൽ പെടുകയായിരുന്നു. മറ്റുകുട്ടികൾ വീട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് തിരച്ചിൽ നടത്തി പുഴയിൽ നിന്ന് രണ്ട് പേരെയും കണ്ടെടുക്കുകയായിയിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ