പാണ്ടികശാല:കേരള സർക്കാർ ആരംഭിച്ച ‘സ്ത്രീ സൗരക്ഷ പെൻഷൻ’ പദ്ധതിയുടെ ഭാഗമായി, അർഹരായ സ്ത്രീകൾക്ക് രജിസ്ട്രേഷൻ നടപടികൾ ലളിതവും സുഗമവും ആക്കുന്നതിനായി വേങ്ങര ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ഡിസംബർ 28 (ഞായറാഴ്ച) പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
വാർഡ് മെംബർ തുമ്പിൽ സക്കീന കരീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പ്, ഓൺലൈൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും പരിഹരിച്ച്, അപേക്ഷകർക്ക് നേരിട്ടും വ്യക്തമായും സഹായം ലഭ്യമാക്കുന്നതിന് വലിയ ആശ്വാസമായി.
രജിസ്ട്രേഷൻ നടപടികൾക്ക് ഹാരിസ് മടപ്പള്ളി, യൂസുഫലി വലിയോറ, സഹല സി.വി, ജുബൈരിയ്യ മൻസൂർ എന്നിവർ നേതൃത്വം നൽകി.
ഗുണഭോക്താക്കൾക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും കാര്യക്ഷമമായി തന്നെ ഒരുക്കിയ സജ്ജീകരണങ്ങൾക്ക്
അസ്യ തണുപ്പൻ, പാത്തുമ്മു തണുപ്പൻ, വിജിനി ദാസ്, ദേവു ജ്യോതി, ദേവകി, സീമ എന്നിവർ മുൻകൈയെടുത്തു.
സാമൂഹിക സുരക്ഷ ഉറപ്പാക്കുന്ന സർക്കാർ പദ്ധതികൾ അടിത്തട്ടിലെ ഗുണഭോക്താക്കളിലേക്കു നേരിട്ട് എത്തിക്കുന്നതിനുള്ള ഇത്തരം മാതൃകാപരമായ ഇടപെടലുകൾ ഏറെ പ്രശംസനീയവും അഭിനന്ദനർഹവുമാണെന്ന് ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങളും അഭിപ്രായപ്പെട്ടു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ