ഒരു കിലോ തേങ്ങയുടെ വില 60 രൂപയാണ്. ഒരു കിലോ ചിരട്ടയുടെ വില 32 രൂപ. ഒരു കരിക്ക് കിട്ടണമെങ്കിൽ ഏറ്റവും കുറഞ്ഞത് 50 രൂപ കൊടുക്കണം .അതായത് തെങ്ങിൽ നിന്നും കിട്ടുന്ന ഉൽപ്പന്നങ്ങൾക്കൊക്കെ നല്ല വിലയാണ് എന്ന് സാരം. കേരം തിങ്ങുന്ന നാട് എന്ന് നമ്മുടെ കേരളത്തിന് പേരുണ്ടെങ്കിലും യഥാർത്ഥത്തിൽ നമുക്ക് ആവശ്യമുള്ള തേങ്ങയും കരിക്കും ഒക്കെ നമ്മുടെ കേരളത്തിൽ നിന്ന് തന്നെ ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്.'
.
ഏറ്റവും കൂടുതൽ തെങ്ങിൻ തോപ്പുകൾ ഉള്ളത് പാലക്കാട് ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലും തമിഴ്നാട്ടിലും ഒക്കെയാണ് .തമിഴ്നാട്ടിൽ അവർ വെളിച്ചെണ്ണയോ അല്ലെങ്കിൽ തേങ്ങയോ അധികം ഉപയോഗിക്കുന്നില്ല. അതുകൊണ്ടാകും അവിടെ നിന്നുള്ള തേങ്ങ ആണ് കൂടുതൽ നമ്മുടെ നാട്ടിലേക്ക് എത്തുന്നത്. എന്തുകൊണ്ടായിരിക്കും നമ്മുടെ നാട്ടിൽ ഇപ്പോഴും തേങ്ങ ഉൽപാദനം അത്ര സീരിയസ് ആയിട്ട് ആളുകൾ എടുക്കാത്തത്. ? ഇത്രയും വില ഉൽപ്പന്നങ്ങൾക്ക് ഉണ്ടായിട്ടും തെങ്ങ് കൃഷി ലാഭമല്ലാത്ത അവസ്ഥയുണ്ടോ ?
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ