ലോകത്തിലെ ഏറ്റവും നീളം കൂടിയ ബ്രേക്ക് വാട്ടർ ഇറാഖിലാണ് സ്ഥിതി ചെയ്യുന്നത്, ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിട്ടുണ്ട്. ബസ്ര ഗവർണറേറ്റിലെ ഫോ തുറമുഖത്ത് സ്ഥിതി ചെയ്യുന്ന ഈ ബ്രേക്ക് വാട്ടർ 14.5 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്നു. ഇറാഖിലേക്ക് വരുന്ന കപ്പലുകളെ ഉയർന്ന തിരമാലകളിൽ നിന്ന് സംരക്ഷിക്കുന്നതിനും മറ്റ് രാജ്യങ്ങളിലൂടെ കടന്നുപോകാതെ ഗ്രാൻഡ് ഫോ തുറമുഖത്തേക്ക് നേരിട്ട് യാത്ര ചെയ്യാൻ സൗകര്യമൊരുക്കുന്നതിനുമായാണ് ഇത് നിർമ്മിച്ചത്. ബ്രേക്ക് വാട്ടർ നിർമ്മിക്കാൻ അഞ്ച് വർഷമെടുത്തു, 591 മില്യൺ ഡോളർ ചിലവായി. 2020 ഏപ്രിലിൽ, ലോകത്തിലെ ഏറ്റവും നീളം കൂടിയ ബ്രേക്ക് വാട്ടർ ആയി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് ഇതിനെ സാക്ഷ്യപ്പെടുത്തി.
വേങ്ങരയുടെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമായി; 'വിദ്യ വേങ്ങര 360' പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി
മണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്ത് സമഗ്രവും വിപ്ലവകരവുമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ആവിഷ്കരിച്ച 'വിദ്യ വേങ്ങര 360' പദ്ധതിക്ക് തുടക്കമായി. പത്തുമൂച്ചി സുബൈദ പാർക്കിൽ സംഘടിപ്പിച്ച സ്ഥാപനമേധാവികളുടെ വിപുലമായ സംഗമത്തിൽ തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി നേരിട്ടെത്തി നിർദ്ദേശങ്ങൾ കേൾക്കുകയും ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. എൽ.പി. തലം മുതൽ കോളേജ് തലം വരെയുള്ള നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള മേധാവികളും പ്രിൻസിപ്പൽമാരും സംഗമത്തിൽ അണിനിരന്നു. ഭാവിയിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങളെക്കുറിച്ചും സ്കൂളുകളിൽ നടപ്പിലാക്കേണ്ട നവീന പദ്ധതികളെക്കുറിച്ചും 10 ഗ്രൂപ്പുകളായി തിരിഞ്ഞ് അധ്യാപകർ വിശദമായ ചർച്ചകൾ നടത്തി. ഇപ്രകാരം രൂപീകരിച്ച നിർദ്ദേശങ്ങളും തീരുമാനങ്ങളും യോഗത്തിൽ മന്ത്രിക്ക് കൈമാറി. തുടർന്ന് അധ്യാപകർ മുന്നോട്ടുവെച്ച ആശയങ്ങൾക്ക് മന്ത്രി കൃത്യമായ മറുപടികളും നിർദ്ദേശങ്ങളും നൽകി. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. അസ്ലു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ വിശദാംശങ്ങൾ മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റുമാരായ കെ.എം. ഗഫൂർ, ടി.കെ. യൂനുസ് എന്നിവർ ചേർന്ന...
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ