കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറമാന് ദാരുണാന്ത്യം. പാലക്കാട് ബ്യൂറോയിലെ ക്യാമറമാൻ എ വി മുകേഷ് ( 34)ആണ് മരിച്ചത്. ഇന്ന് രാവിലെ പാലക്കാട് വെച്ച് വാർത്തയ്ക്ക് വേണ്ടി വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. കാട്ടാന കൂട്ടം പുഴ മുറിച്ചു കടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.
പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയാണ് മുകേഷ്. ദീർഘകാലം ഡൽഹിയിൽ ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഒരു വർഷമായി പാലക്കാട് ബ്യൂറോയിലാണ് ജോലി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ