വേനൽ കടുത്തതോടെ കടലുണ്ടിപ്പുഴയിലെ വെള്ളം താഴ്ന്ന് പല സ്ഥലത്തും മൺതിട്ട കണ്ടതോടെ പുഴയിൽ എരുന്ത് എന്ന് വിളിക്കുന്ന പുഴ കക്ക വാരലും സജീവമായി. ദിനം പ്രതി നിരവതി പേർ വന്ന് ചക്കുകണക്കിനാണ് എരുന്ത് പിടിച്ചുപോകുന്നത്,
ബാക്കിക്കയം റെഗുലേറ്റർ വന്നതോടെ വേനലിൽ വെള്ളം കെട്ടിനിർത്തുന്നത് കാരണം പുഴയിൽ വെള്ളം കൂടുതൽ ഉള്ളത് കൊണ്ട് കഴിഞ്ഞ വർഷങ്ങളിൽ വലിയോറമേഖകകളിൽ നിന്ന് ഇവയെ പിടികുടാൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ ഇപ്രാവശ്യം വേനൽ കടുത്തതും കടലുണ്ടി പുഴയിലേക്ക് വെള്ളം എത്തുന്ന മലപ്പുറം ജില്ലയിലെ എവിടെയും കാര്യമായ മഴ ലഭിച്ചില്ല ഇത് കാരണമായും പുഴയിൽ വെള്ളം നല്ല നിലയിൽ താഴ്ന്നു പല സ്ഥലത്തും വെള്ളത്തിന്റെ അടിയിലെ മൺതിട്ട വരെ കാണുന്ന അവസ്ഥയിലാണ് ഇത് കാരണം പുഴ കക്ക വാരൽ പലസ്ഥലത്തും എളുപ്പമായി. വർഷങ്ങളായി എരുന്തിനെ പിടിക്കാത്തത് കൊണ്ട് വലിയോറ ഏരിയയിലെ പുഴയിൽ കൂടുതൽ വെള്ളത്തിൽ മുങ്ങാതെ തന്നെ കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതൽ എണ്ണത്തെയും വലിയ ഇനത്തേയും ലഭിക്കുന്നുണ്ടന്ന് കക്ക വരുന്നവർ പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ