വേങ്ങര ഗ്രാമപഞ്ചായത്ത് ആരോഗ്യ ജാഗ്രത 2024 മഴക്കാലപൂർവ്വ ശുചീകരണ പരിപാടിയുടെ ഭാഗമായി പ്രശ്നപരിഹാരങ്ങൾ ചർച്ച ചെയ്യുന്നതിനും ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനുമായി ഇന്ന് രാവിലെ 10.30 ന് ജനപ്രതിനിധികൾ, വിവിധ വകുപ്പ് പ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, സ്കൂൾ ഹെഡ്മാസ്റ്റർമാർ, ആശാവർക്കർമാർ അംഗനവാടി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ,ഹരിതകർമസേന, കുടുംബശ്രീ സി ഡി എസ്, തൊഴിലുറപ്പ് സ്റ്റാഫ് എന്നിവർ അടങ്ങുന്ന സംയുക്തയോഗം ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ചേർന്നു.
യോഗം വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉത്ഘാടനം ചെയ്തു,യോഗത്തിൽ വേങ്ങര പഞ്ചായത്തിൽ വിവിധ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചു
വേങ്ങര: വലിയോറ ചിനക്കൽ മുള്ളൻ ഉസ്മാന്റെ മകൻ നൗഫൽ ബോംബെയില്‍ ബില്‍ഡിംങ്ങിന് മുകളിൽ നിന്നും വീണ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പ് ബോംബെ പനവേൽ എന്ന സ്ഥലത്തെ കാപ്പ ഹോട്ടലിലേക്ക് ജോലി ആവശ്യാർത്ഥം നൗഫലും സുഹൃത്ത് പറവെട്ടി സിനാനും ഒന്നിച്ച് പോയതായിരുന്നു. അവരുടെ താമസ സ്ഥലത്തെ ലോഡ്ജിൽ നിന്ന് വെള്ളം ഇല്ലാതായാപ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാനായി മുകളിലേക്ക് കയറിപ്പോയ നൗഫൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ബിൽഡിങ്ങിന്റെ താഴെ വീണു കിടക്കുന്നത് കണ്ടത്. മൃതദേഹം ഇപ്പോൾ പനവേൽ എം ജി ഹോസ്പിറ്റലിലാണ്. വേങ്ങരയിൽ നിന്നും ബന്ധുക്കൾ ബോംബെയിലെത്തിയ ശേഷം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ