വേങ്ങര പഞ്ചായത്തിലെ വലിയോറ പൂക്കുളം ബസാർ ഏരിയയിൽ കാലങ്ങളായി അനുഭവപ്പെടുന്ന വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി കെ.എസ്. ഇ.ബി സ്ഥാപിച്ച ട്രാൻസ്ഫോർമർ നാടിന് സമർപ്പിച്ചു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ എക്‌സിക്യുട്ടീവ് എഞ്ചിനിയർ വേലായുധൻ ഉദ്ഘാടനം ചെയ്തു. കെ.എസ്. ഇ.ബി വേങ്ങര സെക്ഷന്റെ കീഴിലാണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചത്.നിരവധി വീട്ടുകാരാണ് വോൾട്ടേജ് ക്ഷാമത്താൽ ഇവിടെ പ്രയാസപ്പെട്ടിരുന്നത്.ട്രാൻസ്ഫോർമർ സ്ഥാപിതമായതോടെ ഈ പ്രദേശത്ത് വർഷങ്ങളായിയുള്ള വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാകും. വാർഡ് മെമ്പരുടെ തെരഞ്ഞെടുപ്പ് വക്താനം ആണ് ഇതോടെ യാഥാർഥ്യമാകുന്നത്. ചടങ്ങിൽ പതിനാറാം വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്, കെ.സ്ഇ.ബി ഉദ്യോഗസ്ഥരായ (AE)അനിൽ കുമാർ,ശംസുദ്ധീൻ, നൗഷാദ് അലി (Sub engineer ), ശ്രീകുമാർ, സന്തോഷ്, (overseer ),നാസർ,അമീൻ, രതീഷ്, ഗോപിനാഥ് തുടങ്ങിയവരും നാട്ടുകാരുടെയും പൊതു പ്രവർത്തകരും പങ്കെടുത്തു.
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.