ശനിയാഴ്ച രാവിലെ 9 മണിക്ക് മലപ്പുറം കിഴക്കേതലയിൽ നിന്നാരംഭിച്ച നീലപ്പടഅണിനിരന്ന ദുരന്ത നിവാരണ സന്ദേശ റാലി ടൗൺ ഹാളിൽ എത്തി ട്രോമാകെയറിന്റെ ജില്ലാ വാർഷിക ആഘോഷതിന്ന് തുടക്കമായി കിഴക്കേത്തലയിൽ നിന്ന് ആരംഭിച്ച റാലി ഡിവൈഎസ്പി അബ്ദുൽ ബഷീർ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. മുഹമ്മദ് നജീബി അധ്യക്ഷതയിൽ നടന്ന ജില്ലാ വാർഷിക ആഘോഷത്തിൽ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി കെ.പി.പ്രതിഷ് സ്വഗതം പറഞ്ഞ പരിപാടിയിൽ 18 ആം വാർഷികത്തിന്റെ ഭാഗമായി വാങ്ങിയ വാഹനത്തിന്റെയും ഉദ്ഘാടനം പി.ഉബൈദുല്ല MLA നിർവഹിച്ചു. വാർഷികത്തോടനുപന്തിച്ചു വിവിധ യൂണിറ്റുകളുടെ രക്ഷാഉപകരണങ്ങളുടെയും വാഹനങ്ങളുടെയും പ്രദർശനവും സംഘടിപ്പിച്ചു. കോഴിക്കോട് എയർപോർട്ട് ഡയറക്ടർ ശേഷാദ്രിവാസൻ സുരേഷ് മുഖ്യാതിഥിയായി. ട്രോമാ റീച്ച് അപ്പിന്റെ ഉദ്ഘാടനം മലപ്പുറം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ.വി.അൻവർ നിർവഹിച്ചു. നഗരസഭാധ്യക്ഷൻ മുജീബ് കാടേരി, ഡിസിസി പ്രസിഡന്റ് എസ്.ജോയ്, ആർടിഒ സി.വി.എം ഷരീഫ്, ജില്ലാ മെഡിക്കൽ ഓഫി ഡോ. ആർ.രേണുക, മഞ്ചേരീ ഫയർ സ്റ്റേഷൻ ഓഫിസർ വി പ്ര...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.