പഴയങ്ങാടി ഏഴോം അവത്തെ കൈപ്പുഴയിൽ മീൻ പിടിക്കുന്നതി നിടയിൽ വലയിൽ കുടുങ്ങിയ കരിമീനിന്റെ അപരനെ കണ്ട് നാട്ടുകാർക്കു കൗതുകം . ഇതുവരെ കാണാത്ത തരത്തിൽ ചുവപ്പും വെളളയും നിറത്തിലുളള കരിമീനിനെയാണ് ലഭിച്ചത്. കണ്ടാൽ രൂപം കരിമീനിന്റേത് തന്നെയാണെങ്കിലും പക്ഷേ നിറം തീർത്തും വ്യത്യാസമാണ് .കേരളത്തിൽ ഇത്തരത്തിലുളള കരിമീനിനെ കണ്ടില്ലെ ന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കാലാവസ്ഥ വ്യതിയാനം, വെള്ളത്തിന്റെ നിറത്തിൽ വരുന്ന വ്യത്യാസംമൂലം ചില മീനുകൾക്ക് നിറവ്യത്യാസം കണ്ട്വരാറുണ്ടെങ്കിലും കരിമീനിന് നിറം മാറിയിട്ട് ഇതുവരെ കണ്ടിട്ടില്ല. റിട്ട. റെയിൽവേ ഉദ്യോ ഗസ്ഥനായ കെ. പ്രഭാകരനാണു നിറ വ്യത്യാസമുളള കരിമീനിനെ ഏഴോം അവത്തെ കൈ പുഴ യിൽ നിന്ന് കിട്ടിയത്. വലയിൽ തന്നെ സമാന തൂക്കവും വലുപ്പവുമുള്ള മറ്റു കരിമീനുകളെയും ലഭിച്ചു