*പ്രഭാത വാർത്തകൾ 2023 | ഏപ്രിൽ 11 | ചൊവ്വ | 1198 | മീനം 28 | തൃക്കേട്ട 1444 റംസാൻ 20 ➖➖➖➖➖➖➖➖ ◾സംസ്ഥാനത്ത് അര്‍ഹരായവര്‍ക്കു പട്ടയം നല്‍കാനുള്ള പരിശോധനകള്‍ക്കായി വില്ലേജ് തോറും ജനകീയ സമതികള്‍ രൂപീകരിക്കുന്നു. പട്ടയ മിഷന്റെ ഭാഗമായുള്ള സമിതികളില്‍ വില്ലേജ് ഓഫീസര്‍ കണ്‍വീനറാകും. എംഎല്‍എയോ എംഎല്‍എയുടെ പ്രതിനിധിയോ, തദ്ദേശ സ്ഥാപന അധ്യക്ഷന്‍, മെമ്പര്‍, അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാകും സമിതി. അപ്പീലുകള്‍ തഹസില്‍ദാര്‍ അധ്യക്ഷനായ താലൂക്കു സമിതികള്‍ പരിശോധിക്കും. ◾ട്രെയിന്‍ തീവയ്പു കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിക്ക് ഉടനീളം സഹായം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം. ആരും സഹായിച്ചിട്ടില്ലെന്നാണ് പ്രതി ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഷൊര്‍ണൂരിലെ പെട്രോള്‍ പമ്പില്‍നിന്നു പെട്രോള്‍ വാങ്ങിയത് അടക്കമുള്ള ഓരോ നീക്കത്തിലും സഹായമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രക്ഷപ്പെടാനും സഹായങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേസ് വൈകാതെ എന്‍ഐഎ ഏറ്റെടുത്തേക്കും. ◾തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം ഇന്നു മു