പോസ്റ്റുകള്‍
ഫെബ്രുവരി 8, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
തുർക്കിയിലെ ഭൂകമ്പകാഴ്ചകളിൽ ഏറെ അത്ഭുതപ്പെടുത്തിയ കാഴ്ച്ചകൾ Turkish earthquake vairal

30 വയസുള്ള യുവതി ആറുമാസം പ്രായമുള്ള കുഞ്ഞുമായി വീട്ടിൽ കിടക്കുമ്പോഴാണ് ഭൂമി കീഴ്മേൽ മറിഞ്ഞത്.വീട് മുഴുവൻ തകർന്നു.29 മണിക്കൂറാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുഞ്ഞുമായി കുടുങ്ങിക്കിടന്നത്. കുഞ്ഞിൻ്റെയും ആ ഉമ്മയുടെയും നിലവിളി ആരും കേട്ടില്ല. ഒടുവിൽ രക്ഷാപ്രവർത്തകർ എത്തിയപ്പോൾ യുവതിയെ പരുക്കുകളോടെ ബോധം നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തി. അപ്പോഴും ആ കുഞ്ഞിന് ഒരു പോറൽ പോലും ഏറ്റിരുന്നില്ല. ആ ഉമ്മയുടെ മാറിൽ അത്രമേൽ സുരക്ഷമായി അത് ഉറങ്ങുകയായിരുന്നു. തുർക്കിയിലെ കാഴ്ചകൾ ഹൃദയത്തെ കീറിമുറിക്കുകയാണ്. വീട് തകർന്നപ്പോൾ കോൺക്രീറ്റ് ഭീമിന് അടിയിൽ അകപ്പെട്ട മകളുടെ കൈ ചേർത്തുപിടിച്ച് പ്രതീക്ഷയോടെ രക്ഷാപ്രവർത്തകരെ കാത്തു നിൽക്കുന്ന പിതാവിൻ്റെ ഈ ചിത്രം ഉള്ളുലക്കുന്നതാണ്. തകർന്ന കെട്ടിടത്തിനിടയിൽ മകൾ മരിച്ചുപോയെന്നാണ് പിതാവ് കരുതിയത്. മണിക്കൂറുകൾക്ക് ശേഷം മകളുടെ ശബ്ദം കേട്ടപ്പോൾ കൈകൾ മാത്രം പുറത്തേക്കിടാനായി. ആ കൈകൾ ചേർത്തുപിടിച്ച് മകൾക്ക് ധൈര്യം നൽകുകയാണ് സ്നേഹനിധിയായ ഈ ഉപ്പ. ഉമ്മയുടെ ഉദരത്തിനുളളിൽ സുഖസുന്ദരമായി വിശ്രമിക്കുമ്പോഴാണ് ഭ