ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ 27, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2022 ലെ വോളിബോൾ മത്സരത്തിൽ വേങ്ങര പഞ്ചായത്ത് വിജയികളായി

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2022 ലെ വോളിബോൾ മത്സരത്തിൽ  വേങ്ങര പഞ്ചായത്ത് വിജയികളായി. ഇന്ന് രാവിലെ 9 മണിമുതൽ വലിയോറ അടക്കാപുര AMUP സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വേങ്ങര ബ്ലോക്കിലെ 7 പഞ്ചായത്തുകൾ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ  തുടർച്ചയായ സെറ്റുകൾക്ക് പറപ്പൂർ പഞ്ചായത്തിനെ പരാജയപ്പെടുത്തി വേങ്ങര പഞ്ചായത്ത് വിജയികളായി വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ അബൂബക്കർ മാഷിന്റെ ആദ്യക്ഷതയിൽ നടന്ന  മത്സരത്തിന്റെ ഉത്ഘാടനം ബ്ലോക്ക്‌ പ്രസിഡന്റ് ബെൻസിറ ടീച്ചർ ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക്‌ മെമ്പർമാരായ സഫീർ ബാബു, പറങ്ങോടത്ത്‌ അസീസ്, ഡിവിഷൻ മെമ്പർ, ചെള്ളി ബാവ, അഖിലേഷ്,അലവി ബാപ്പു  എന്നിവർ സംസാരിച്ചു വിജയികൾക്കുള്ള ട്രോഫി വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ബെൻസീറ ടീച്ചർ നാക്കുന്നു  രണ്ടാം സ്ഥാനക്കാരായ പറപ്പൂർന്ന് വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ മാഷ് നൽകുന്നു 

കോട്ടക്കലിൽ മരുന്ന്മൊത്ത വിതരണകേന്ദ്രത്തിൽ തീപിടുത്തം

കോട്ടക്കലിൽ മരുന്ന് മൊത്ത വിതരണകേന്ദ്രത്തിൽ തീപിടുത്തം  കോട്ടക്കൽ: ടൗണിലെ ഇംഗ്ലീഷ് മരുന്ന് മൊത്തവിതരണ കേന്ദ്രത്തിൽ തീപിടുത്തമുണ്ടായി. കോട്ടക്കൽ സൗഭാഗ്യ കോളനിയിലെ പി. വി.രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള സുമി ഫാർമ എന്ന സ്ഥാപനത്തിലാണ് ഇന്നലെ രാത്രിയോടെ  തീപിടുത്തമുണ്ടായത്. കടയിലെ ജീവനക്കാർ കടയടച്ച് പോയതിന് ശേഷം പരിസരവാസികളാണ് കെട്ടിടത്തിൽ നിന്നും പുകയുയരുന്നത് കണ്ടത്. തുടർന്ന് കോട്ടക്കൽ പോലീസിലും മലപ്പുറം, തിരൂർ ഫയർ സ്റ്റേഷനുകളിലേക്കും വിവരമറിയിച്ചു. മലപ്പുറത്ത് നിന്നും സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയും കോട്ടക്കൽ പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പോലീസും നാട്ടുകാരും ചേർന്നാണ് തീ പൂർണ്ണമായും അണച്ചത്. ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്ത കാരണമെന്ന് അനുമാനിക്കുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്. ലെനിൻ, സേനാംഗങ്ങളായ  എം.ഫസലുള്ള, എ.എസ്. പ്രദീപ്‌, കെ. അഫ്സൽ, എൻ. ജംഷാദ്,പി.രാജേഷ്, സിവിൽ ഡിഫെൻസ് അംഗങ്ങളായ സായികുമാർ, സോബിൻ മൂർക്കത്ത്, തിരൂർ നിലയത്തിലെ അഗ്നിരക്ഷാ സേനാംഗങ്ങളും  ചേർന്നാണ് തീയണച്ചത്.

ഒരു വേറിട്ട വിവാഹം വരൻ സോമൻ നായർ വയസ്സ് 78 വധു ബീനാകുമാരി വയസ്സ് 61

  ഒരു വേറിട്ട വിവാഹത്തിന് സാക്ഷ്യം വഹിച്ചു. എയർഫോഴ്സ് വെറ്ററനും , എയർഫോഴ്സ് അസോസിയേഷൻ തിരുവനന്തപുരം ചാപ്പ്റ്ററിന്റെ  എക്സിക്യൂട്ടീവ് മെമ്പറുമായ ശ്രീ സോമൻ നായരും ശ്രീമതി ബീന കുമാരിയും തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. ഇതിനോടൊപ്പം ശ്രീ സോമൻ നായർ സാറിനു ലഭിച്ച ഒരു ആശംസാ സന്ദേശം കൂടി ചുവടെ ചേർക്കുന്നു. ജീവിതം ഒന്നേയുള്ളു....👍👍 മനുഷ്യ വികാരങ്ങളിൽ പ്രണയത്തിന്റെ സ്ഥാനം വളരെ ഉയരത്തിലാണ്. മനസ്സിൽ വീണ കനൽ അണയാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം. ഒരു പ്രായം കഴിയുമ്പോൾ ഒതുങ്ങിക്കൂടാനാണ് നമ്മൾ ഓരോരുത്തർക്കും ഇഷ്ടം. എന്റെ കാലം കഴിയാറായി...ഓ.. ഇത്രയൊക്കെ മതി... ഇനിയെന്തിന്...? ആർക്ക് വേണ്ടി..? ഈ വക ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വിവാഹം. വരൻ :: സോമൻ നായർ.. വയസ്സ് 78 വധു :: ബീനാകുമാരി  വയസ്സ് 61 ഇതിനെ വയസ്സൻ കല്യാണം എന്ന് പറഞ്ഞു മാറ്റിനിർത്താൻ വരട്ടെ. വലിയ ഒരു മനസ്സിന്റെ ഉറച്ച തീരുമാനങ്ങളിൽ നിന്ന് ഉരുതിരിഞ്ഞു വന്ന ആശയം. മക്കളുടെയും, മരുമക്കളുടെയും പേരക്കുട്ടികളുടെയും എതിർപ്പിനെ മറികടന്നുകൊണ്ട് ഇങ്ങനെ ഒരു കാര്യത്തിൽ എത്തണമെങ്കിൽ അതിനൊരു ആർജവം വേണം അതാണ് ഇവിടെ നമ്മൾ കാണേണ്ടത്

മെസിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, അര്‍ജന്റീനയുടേയും; മെക്‌സിക്കന്‍ പ്രതിരോധം കടന്ന് നീലപ്പടയുടെ തിരിച്ചുവരവ്

മെസിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, അര്‍ജന്റീനയുടേയും; മെക്‌സിക്കന്‍ പ്രതിരോധം കടന്ന് നീലപ്പടയുടെ തിരിച്ചുവരവ് ദോഹ : ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം അര്‍ജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. മെക്‌സിക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചുകയറിയത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയാണ് അര്‍ജന്റീനയുടെ ഹീറോ. എന്‍സോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. ആദ്യ മത്സരത്തില്‍ തോറ്റ അര്‍ജന്റീന ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി. പോയിന്റ് നിലയില്‍ പോളണ്ടിന് പിന്നില്‍ രണ്ടാമതുമെത്തി. സൗദിയാണ് രണ്ടാം സ്ഥാനത്ത്.

ധ്രുവക്കരടികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന മത്സ്യത്തെ 15 സെക്കന്റിൽ കണ്ടെത്താനാകുമോ ?

ഇന്റർനെറ്റ്‌  ഉപയോക്താക്കൾ ഇന്ന് ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന ഒരു വിനോദമാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ. കാഴ്ചക്കാരന്റെ വ്യക്തി സ്വഭാവങ്ങളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉൾപ്പെടെ വെളിപ്പെടുത്തുന്ന ഒപ്റ്റിക്കൽ ഇല്യൂഷനുകളും, കാഴ്ചക്കാരന്റെ കണ്ണുകളെ വെല്ലുവിളിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷനുകളും ഇന്ന് ഇന്റർനെറ്റ്‌ ലോകത്ത് സജീവമാണ്. ഇത്തരത്തിൽ നിങ്ങളുടെ കണ്ണുകളെ വെല്ലുവിളിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ആണ് ഇവിടെ കാണിച്ചിരിക്കുന്നത്. ധ്രുവക്കരടികളും ഹിമച്ചില്ലുകളുമാണ് ഈ ചിത്രത്തിൽ ഉള്ളത്. എന്നാൽ, അവയ്ക്കിടയിൽ ഒരു മത്സ്യം ഒളിഞ്ഞിരിക്കുന്നുണ്ട്. പലരും ഒറ്റ നോട്ടത്തിൽ ചിത്രത്തിൽ മത്സ്യം ഇല്ല എന്ന് തീർപ്പായി തന്നെ പറയുന്നുണ്ട്. എന്നാൽ, ചിലർക്ക് അതിവേഗം മത്സ്യത്തെ കണ്ടെത്താൻ സാധിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ചിത്രത്തിൽ ഒരു മത്സ്യം ഉണ്ട് എന്ന് ഉറപ്പിക്കാം. ഇനി ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ ഒരു വെല്ലുവിളി വെക്കാം. 15 സെക്കൻഡ് സമയത്തിനുള്ളിൽ നിങ്ങൾക്ക് ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷനിൽ ഒളിഞ്ഞിരിക്കുന്ന മത്സ്യത്തെ കണ്ടെത്താൻ സാധിക്കുമോ? ഒന്ന് ശ്രമിച്ചു നോക്കന്നേ. ചിത്രത്തിലേക്ക് ഒന്ന് ശ്രദ്ധയോ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm