വേങ്ങര ഗ്രാമ പഞ്ചായത്ത് സായംപ്രഭാ ഹോമിലെ വയോജനങ്ങൾക്ക് വേണ്ടി ചെറുമുക്ക് ആമ്പൽപാടത്ത് തോണിയാത്ര സംഘടിപ്പിച്ചു. വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത് വേങ്ങര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, കെയർ ഗീവർ ഇബ്രാഹീം എ കെ, യൂത്ത് കോഡിനേറ്റർ സഹീർ അബ്ബാസ് നടക്കൽ, വി കെ സാലിഹ് തുടങ്ങിയവർ നേതൃത്വം നൽകി.
അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു... *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.* *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*