പോസ്റ്റുകള്‍

നവംബർ 17, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിജിലൻസ് റെയ്ഡ് : വേങ്ങര സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും 30,000 രൂപ പിടികൂടി

ഇമേജ്
  ▫️സംസ്ഥാനത്തെ 76 സബ് രജിസ്ട്രാർ ഓഫീസുകളിൽ ഒരേ സമയം വിജിലൻസ് സംഘത്തിന്റെ  മിന്നൽ പരിശോധന.   ആധാരം എഴുത്തുകാർ വഴി കൈക്കൂലി വാങ്ങുന്നവെന്നു കണ്ടെത്തലിനെ തുടർന്നാണ് പരിശോധന നടത്തിയത് . ഏജന്റുമാരിൽ നിന്ന് പണവും മദ്യക്കുപ്പികളും കണ്ടെത്തി.  വേങ്ങരയിൽ വൈകുന്നേരം അഞ്ചുമണിയോടെ ഓഫീസിൽ കയറിവന്ന ഏജന്റിൽ നിന്നും 30,000 രൂപയും വേങ്ങര സബ് രജിസ്ട്രാർ ഓഫീസറുടെ മേശ   വിരിപ്പിന് താഴെ നിന്നും 1,500 രൂപയും കണ്ടെടുത്തു.  ആലപ്പുഴയില്‍ വിജിലന്‍സിനെ കണ്ട് കൈക്കൂലി പണം ഉദ്യോഗസ്ഥൻ വലിച്ചെറിഞ്ഞു. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും 2,1000 രൂപയും പിടിച്ചെടുത്തു. കാസർകോഡ് നിന്ന് 11,300 രൂപയും, റാന്നിയിൽ നിന്നും 6,740 രൂപയും, എറണാകുളം മട്ടാഞ്ചേരിയിൽ നിന്നും 6240 രൂപയും, ഒരു കുപ്പി വിദേശ മദ്യവും വിജിലന്‍സ് പിടിച്ചെടുത്തു. ആലപ്പുഴയിൽ നിന്നും 4,000 രൂപയും, കോട്ടയം പാമ്പാടിയിൽ നിന്നും 3,650 രൂപയും കണ്ടെടുത്തു. ഗൂഗിൾ പേ മുഖേനയും തുക കൈമാറിയിട്ടുണ്ടോയെന്ന് വരും ദിവസങ്ങളില്‍ പരിശോധന നടത്തുന്നതാന്നെന്നും വിജിലൻസ് ഡയറക്ടര്‍ മനോജ്‌ എബ്രഹാം ഐ പി എസ് അറിയിച്ചു. സബ് രജി

Fish