കഞ്ചാവെന്നു പറഞ്ഞ് പറ്റിച്ച് ഉണക്കപ്പുല്ല് നൽകി കബളിപ്പിച്ച ആളെ പിന്തുടർന്ന് ഓട്ടോറിക്ഷ തട്ടിയെടുത്തു, പരപ്പനങ്ങാടിയിൽ 5 പേർ അറസ്റ്റിൽ

കഞ്ചാവെന്നു പറഞ്ഞ് പറ്റിച്ച് ഉണക്കപ്പുല്ല് നൽകി കബളിപ്പിച്ച ആളെ പിന്തുടർന്ന് ഓട്ടോറിക്ഷ തട്ടിയെടുത്തു, പരപ്പനങ്ങാടിയിൽ 5 പേർ അറസ്റ്റിൽ പരപ്പനങ്ങാടി: കഞ്ചാവെന്നുപറഞ്ഞ് പറ്റിച്ച് ഉണക്കപ്പുല്ല് നൽകി കബളിപ്പിച്ച ആളെ പിന്തുടർന്ന് അയാൾ വന്ന ഓട്ടോറിക്ഷ തട്ടിയെടുത്ത കേസിൽ 5 പേർ അറസ്റ്റിൽ. എആർ നഗർ സ്വദേശികളായ നെടുങ്ങാട്ട് എൻ.വിനോദ് കുമാർ(38), വാൽപ്പറമ്പിൽ സന്തോഷ് (42), മണ്ണിൽതൊടി ഗോപിനാഥൻ (38), കൊളത്തറയിലെ വരിക്കോളി മജീദ് (50), കുതിരവട്ടം സ്വദേശി പറമ്പത്തൊടി ദിനേശൻ (47) എന്നിവരാണ് അറസ്റ്റിലായത്. ഖാലിദ് എന്നയാളുടെ ഓട്ടോറിക്ഷയാണ് അഞ്ചംഗ സംഘം തട്ടിയെടുത്തത്. ചിറമംഗലം ജംഗ്ഷനിൽനിന്ന് റഷീദ് എന്നയാൾ ഖാലിദിന്റെ ഓട്ടോ വിളിച്ച് തലപ്പാറയിലേക്കു പോയി. അവിടെവച്ച് പ്രതികൾക്ക് കഞ്ചാവെന്നുപറഞ്ഞ് ഉണക്കപ്പുല്ല് നൽകി 20,000 രൂപ കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു. കബളിപ്പിക്കപ്പെട്ടെന്നു മനസ്സിലാക്കിയ സംഘം ഓട്ടോറിക്ഷയെ പിന്തുടർന്നെങ്കിലും റഷീദ് കടന്നുകളഞ്ഞു. റഷീദിനെ കിട്ടാത്തതിനാൽ ഡ്രൈവറെ ഭീഷണിപ്പെടുത്തി ഓട്ടോ തട്ടിയെടുക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ പരാതിയിൽ കേസെടുത്ത് നടത്തിയ അ