സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ ലഹരി വിരുദ്ധ ശൃംഖല നടക്കും.ഇതിന്റെ പ്രചരണർത്ഥം AMUP സ്കൂളിലെ സ്കൗട്ട് &ഗെയ്ഡിന്റെയും, സ്പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ സൈക്കിൾ റാലിയും കൂട്ടഓട്ടവും സംഘടിപ്പിച്ചു. ഇന്ന് വൈകുന്നേരം 3:30 സംഘടിപ്പിച്ച പരിപാടി PTA പ്രസിഡന്റ് അബ്ദുൽ ഖാദർ ഫ്ലാഗോഫ് ചെയ്തു. നാളെ 3 മണിക്ക് സംസ്ഥാനത്തെ വാർഡുകളിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് ശൃംഖല തീർക്കുന്നത്. വിദ്യാലയങ്ങളില്ലാത്ത വാർഡുകളിൽ പ്രധാന കേന്ദ്രങ്ങളിൽ ശൃംഖല ഒരുക്കും. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ അധ്യാപകർ, ജീവനക്കാർ, വ്യാപാരികൾ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങി നാടിന്റെ സമസ്ത മേഖലയിൽ നിന്നും ആളുകൾ ശൃംഖലയിൽ കണ്ണിചേരും. യുവതലമുറയെ ലഹരിയുടെ വിപത്തിൽ നിന്നും രക്ഷിക്കാനും ലഹരിമുക്ത നവകേരളം പടുത്തുയർത്താനുമാണ് സർക്കാർ ശ്രമിക്കുന്നത്. "ജീവിതമാണ് ലഹരി" എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് മയക്കുമരുന്നിനെതിരെയുള്ള ജനമുന്നേറ്റത്തിനാണ് കേരളം നവംബർ ഒന്നിന് സാക്ഷ്യം വഹിക്കുക. വീഡിയോ കാണാം