മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ ഇന്നലെ രാത്രി പത്തരയോടെ ഉണ്ടായ ഭൂമിക്കടിയിൽ നിന്നുള്ള ശബ്ദം ഭൂചലനം ആകാം എന്ന് വിദേശ സ്വകാര്യ ഏജൻസി. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇല്ല. അന്താരാഷ്ട്ര ഭൂചലന നിരീക്ഷകരായ ജർമൻ സ്വകാര്യ ഏജൻസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ രാത്രി 10. 26നാണ് ആദ്യം പ്രകമ്പനം അനുഭവപ്പെട്ടത്. വീണ്ടും ഭൂമിയിൽനിന്ന് ശബ്ദം ഉണ്ടായി. ചില വീടുകൾക്ക് വിള്ളലുണ്ടാക്കുകയും ചെയ്തു. തുടർന്ന് പ്രദേശങ്ങളിൽ നിന്നുള്ള ജനങ്ങൾ വീടുവിട്ട് പുറത്തേക്ക് ഇറങ്ങി. കോട്ടക്കൽ, സ്വാഗതമാട്, ക്ലാരി തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും പ്രകമ്പനം അനുഭവപ്പെട്ടത്. എന്നാൽ തീവ്രത എത്രയെന്ന് ഇപ്പോഴും സ്ഥിരീകരണമില്ല. 2.8 തീവ്രതയാണ് ഉള്ളതെന്നും 10 കിലോമീറ്റർ ആഴ്ചയിലാണ് പ്രഭവ കേന്ദ്രമെന്നും ജർമൻ ആസ്ഥാനമായ ഏജൻസി വ്യക്തമാക്കിയതായി സ്വകാര്യ കാലാ സ്ഥ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതർ അറിയിച്ചു. മലപ്പുറത്തുനിന്ന് 11 കിലോമീറ്റർ തെക്കുപടിഞ്ഞാറെയാണ് ഭൂചലനം അനുഭവപ്പെട്ടത് എന്നാണ് ഏജൻസിയുടെ നിരീക്ഷണം . ഇന്നലെ രാത്രി മഹാരാഷ്ട്രയുടെ ഉസ്മാനബാദിലും ഭൂചലനം ഉണ്ടായിരുന്നു. 1.6 തീവ്രതയാണ്