മൂന്നിയൂരിൽ ബസുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം. വേങ്ങരയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സും രാമനാട്ടുകരയിൽ നിന്നും ചെമ്മാട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സും ആണ് അപകടത്തിൽ പെട്ടത്. മൂന്നിയൂർ പാറക്കടവ് ബസുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം നിരവധി പേർക്ക് പരിക്ക് പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരം അല്ല. ഇന്ന് ഉച്ചക്ക് 1:20ഓടെ ആണ് അപകടം പരിക്കേറ്റവരിൽ കുറച്ചു പേരേ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിലേക്കും മാറ്റി വേങ്ങരയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സും രാമനാട്ടുകരയിൽ നിന്നും ചെമ്മാട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സും ആണ് അപകടത്തിൽ പെട്ടത്.
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.