വേങ്ങര: വലിയോറ പരപ്പിൽപാറയിൽ ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ ആരംഭം കുറിച്ച ലഹരി വിമുക്ത ക്യാമ്പയിനിൽ കുടുംബ സംഗമങ്ങൾക്ക് ചെള്ളിത്തൊടു മേഖലയിൽ തുടക്കം കുറിച്ചു. ഗംഗാധരൻ കക്കളശ്ശേരിയുടെ അധ്യക്ഷതയിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ സംഗമം ഉൽഘാടനം ചെയ്തു. വേങ്ങര സർക്കിൾ ഇൻസ്പെക്ടർ ഹനീഫ എം ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ് , സഹീർ അബ്ബാസ് നടക്കൽ സമദ് കെ എന്നിവർ പ്രസംഗിച്ചു. സമിതി അംഗങ്ങളായ കുട്ടിമോൻ തങ്ങൾ, ശിവശങ്കരൻ ,മൊയ്തീൻ കുട്ടി ഇ കെ ,അവറാൻ കുട്ടി സി, അബ്ദുള്ള കല്ലൻ, ഇബ്രാഹീം പറമ്പൻ, ഹമീദ് ചെമ്പൻ, അബ്ദുള്ളക്കുട്ടി എൻ കെ ,ജഹ്ഫർ വി, ജഹീർ ഇ കെ എന്നിവർ സംഗമത്തിന് നേതൃത്യം നൽകി.