പോസ്റ്റുകള്‍

ഒക്‌ടോബർ 2, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒക്ടോബർ - 2 ഗാന്ധിജയന്തിയോട് അനുബന്ധിച്ച് പരപ്പിൽപാറ യുവജന സംഘം (P.Y.S) ക്ലീനിങ്ങ് ഡെ ആചരിച്ചു.

ഇമേജ്
ക്ലീനിങ്ങ് ഡേ  ആചരിച്ചു ഒക്ടോബർ  - 2 ഗാന്ധിജയന്തിയോട്  അനുബന്ധിച്ച്  പരപ്പിൽപാറ യുവജന സംഘം (P.Y.S)  ക്ലീനിങ്ങ് ഡെ ആചരിച്ചു.  രാവിലെ  08:00 ന് തുടക്കം കുറിച്ച ശുചീകരണ പരിപാടിയിൽ ക്ലബ്‌  അംഗങ്ങളുടെ  പങ്കാളിത്തത്തോടെ  പരപ്പിൽപാറ  യുവജന സംഘം  (P.Y.S)ന്റെ  ഓഫീസ്  പരിസരവും, ടൗണും ശുചീകരിച്ചു. മെമ്പർമാരായ  സഹീറബ്ബാസ്  നടക്കൽ, ഷാഫി എ. കെ  അലിഅക്ബർ.കെ , സാദിക്ക്. കെ ,ജംഷീർ ഇ.കെ , മുസ്തഫ. കെ, മുസ്തഫ ഇ.കെ, നാസർ വി, കരീം.പി,  ഷൈനിത്ത് കെ ,ലത്തീഫ്, ശമീറലി. കെ   ശബീറലി എ,നേതൃത്വം നൽകി. ഒക്ടോബർ  - 2 ഗാന്ധിജയന്തിയോട്  അനുബന്ധിച്ച്  BM കക്കുമ്പർ സിറ്റി  ക്ലീനിങ്ങ് ഡെ ആചരിച്ചു.  രാവിലെ  08:00 ന് തുടക്കം കുറിച്ച ശുചീകരണ പരിപാടിയിൽ ക്ലബ്‌  അംഗങ്ങൾ സിനാൻ N സഫ്‌വാൻ N നിയാസ് A K ഫുഹാദ് C ശിബിലി ആസിഫ് AK അശ്വിൻ അഭിനവ്  ഉസ്മാൻ Ak നസൽ ak എന്നിവർനേതൃത്വം നൽകി.

ഹരിത കർമ്മ സേനയുടെ ഒന്നാം വാർഷികമായ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ വേങ്ങര ഗ്രാമ പഞ്ചായത്ത്‌ ക്ലീൻ വേങ്ങര ദിനം ആയി ആചരിച്ചു

ഇമേജ്
വേങ്ങര ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സമ്പൂർണ്ണ മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായ ഹരിത കർമ്മ സേനയുടെ ഒന്നാം വാർഷികമായ  ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ  വേങ്ങര ഗ്രാമ പഞ്ചായത്ത്‌ ക്ലീൻ വേങ്ങര ദിനം ആയി ആചരിച്ചു. രാവിലെ 7.30നു വേങ്ങര പഞ്ചായത്ത്‌ ബസ്റ്റാന്റ് പരിസരത്ത് നിന്ന് ശുചീകരണതിന്ന് തുടക്കം കുറിച്ചു. പഞ്ചായത്ത്‌ പരിധിയിൽ ഉള്ള പൊതുപ്രവർത്തകർ സന്നദ്ധ സേവകർ വ്യാപാരി വ്യവസായി ഏകോപന സമിതി കുടുംശ്രീ തൊഴിലുറപ്പ് തൊഴിലാളികൾ ആശാ പ്രവർത്തകർ ഉദ്യോഗസ്ഥർ ക്ലബ്ബുകൾ ട എൻ.എസ്‌.എസ്‌ വോളന്റീർമാർ  സായം പ്രഭാ മെമ്പർമാരും മറ്റു സാമൂഹ്യ പ്രവർത്തകരും പങ്കാളികളായി

വേങ്ങര പഞ്ചായത്ത് വൈറ്റ് ഗാർഡ് നടത്തുന്ന നെൽകൃഷിയുടെ ഞാറ് നടീൽ ഉത്സവം മലപ്പുറം ജില്ല യൂത്ത് ലീഗ് പ്രസിഡണ്ട് ശരീഫ് കുറ്റൂർ ഉത്ഘാടനം

ഇമേജ്
വേങ്ങര പഞ്ചായത്ത് വൈറ്റ് ഗാർഡ് നടത്തുന്ന  നെൽകൃഷിയുടെ ഞാറ്  നടീൽ ഉത്സവം മലപ്പുറം ജില്ല യൂത്ത് ലീഗ് പ്രസിഡണ്ട് ശരീഫ് കുറ്റൂർ ഉത്ഘാടനം ചെയ്തു . ജില്ല യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡണ്ട് ഗുലാം ഹസ്സൻ ആലംഗീർ മുഖ്യാത്ഥിയായി പങ്കെടുത്തു. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പുള്ളാട്ട് ശംസു, മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ അദ്നാൻ.പി, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഫത്താഹ്.എം, പ്രസിഡൻ്റ് ഹാരിസ് മാളിയേക്കൽ എന്നിവർ സന്നിഹിതരായി. മണ്ഡലം വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ ഹസീബ് അരീക്കുളം, പഞ്ചായത്ത് വൈറ്റ് ഗാർഡ് കോഡിനേറ്റർ സാദിഖ് മൂഴിക്കൽ, പഞ്ചായത്ത് വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ അബ്ദുൽ കാദർ വി.പി എന്നിവർ നേതൃത്വം നൽകി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

ഇമേജ്