വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേള യിലെ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ സ്റ്റാൾ വേങ്ങര SHO മുഹമ്മദ് ഹനീഫ ഉത്ഘാടനം ചെയ്തു. സ്റ്റാളിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് കോവിഡ് മഹാമാരി കാലത്ത് ചെയ്ത പ്രവർത്തനങ്ങളുടെ ഫോട്ടോപ്രദർശനവും, വീഡിയോ ഡോക്യുമെന്ററി പ്രദർശനവും,ഫസ്റ്റ് ഐഡ് ക്ലാസുകളും,മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്ന് വേങ്ങരയിലെ സുമനസുകൾ സ്പോൺസർചെയ്ത ഉപകരണങ്ങളുടെ പ്രദർശനവും, മോക്ട്രില്ലുകളും സംഘടിപ്പിച്ചു വേങ്ങര യൂണിറ്റ് ലീഡർ വിജയൻ ചേറൂർ, റാഫി, സ്റ്റാർ മുനീർ ഹാഷിംക്ക, ജഹ്ഫർ കുറ്റൂർ, എന്നിവർ നേതൃത്വo നൽകി