പോസ്റ്റുകള്‍

സെപ്റ്റംബർ 29, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേങ്ങര ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ മേള ഈ വരുന്ന വെള്ളി, ശനി തിയതികളിലായി വേങ്ങര ബോയ്സ് ഹൈസ്കൂളിൽ വെച്ചു നടക്കുന്നു.

ഇമേജ്
വേങ്ങര ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ മേള ഈ വരുന്ന വെള്ളി, ശനി (30/9/2022,1/10/2022) തിയതികളിലായി വേങ്ങര ബോയ്സ് ഹൈസ്കൂളിൽ വെച്ചു നടക്കുന്നു. സെപ്റ്റംബർ-30 വെളിയാഴ്ച  ഉച്ചക്ക് ശേഷം വേങ്ങര ബസ്റ്റാന്റ് പരിസരത്ത് നിന്ന് വിളംബര ജാഥയും,ഫ്ളാഷ് മോബും വൈകുന്നേരം പ്രദർശന ഫുട്ബോൾ മത്സരവും സംഘടിപ്പികും. ഒക്ടോബർ-01 ശനിയാഴ്ച വേങ്ങര ബോയ്സ് സ്കൂളിൽ വെച്ച് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ  വേങ്ങര ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ മേള നടക്കും. മേളയിൽ വിവിധ സ്റ്റാളുകളിലായി വിവിധ പ്രദർശനങ്ങളും,ജീവിത ശൈലി രോഗ പരിശോധന ക്യാമ്പ്,കണ്ണ് പരിശോധന ,ഹോമിയോ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും,ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും,ഔഷധ സസ്യ പ്രദർശനവും,സിദ്ധവൈദ്യ മരുന്നുകളുടെ പ്രദർശനവും,രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാബും, കൗൺസിലിംഗ്, വിവിധ സെമിനാറുകൾ, മലമ്പനി പരിശോധന,ആയുഷ്മാൻ ഭാരത് (കാരുണ്യ ആരോഗ്യം), കുടുംബശ്രീ വിപണന മേള,കുടുംബശ്രീ ഫുഡ് കോർട്ട്,പാലിയേറ്റിവ് ഗുണഭോക്താക്കളുടെ ഉൽപന്ന വിപണനവും, പരിശീലനവും, ടി.ബി. നിർണ്ണയ കഫ പരിശോധന ,കുഷ്ഠരോഗപരിശോധനയും  ഉണ്ടാവും

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഇമേജ്