സ്കൂൾ അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി വേങ്ങര: വേങ്ങര ഗവ. ഗേൾസ് സ്കൂൾ അധ്യാപികയെ വീട്ടിൽതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നുംപുറം എടക്കാപറമ്പിൽ താമസിക്കുന്ന ബൈജു ടീച്ചറെ (41) യാണ് ഇന്ന് രാവിലെ 11:30ഓടെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ കുന്നുംപുറം സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃദുദേഹം ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റും. ഭർത്താവ് ഉണ്ണികൃഷ്ണൻ കുറ്റൂർ എം എച്ച് എം എൽ പി സ്കൂൾ പ്രധാനാധ്യാപകനാണ്. മൂന്ന് മക്കളുണ്ട്.
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.