ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ 8, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഓഡോമീറ്റര്‍ വിച്ഛേദിച്ച് ഡീലർ ഓടിച്ച പുതിയ വാഹനം പിടികൂടി; ലക്ഷം രൂപ പിഴ

കോട്ടക്കൽ :പ്രമുഖ ഓട്ടോമൊബൈല്‍ ഡീലര്‍ ട്രേഡ്‌ സര്‍ട്ടിഫിക്കറ്റ്‌ ഓഫ്‌ രജിസ്‌ട്രേഷനില്ലാതെ (ടി.സി.ആര്‍) സ്‌പീഡോമീറ്റര്‍ വിചേ്‌ഛദിച്ച്‌ സര്‍വീസ്‌ നടത്തിയ കാര്‍ മോട്ടോര്‍ വാഹന വകുപ്പ്‌ വിഭാഗം പിടികൂടി ഒരു ലക്ഷം രൂപ പിഴ ചുമത്തി. തിരൂരില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക്‌ വാഹനമോടിച്ചു കൊണ്ടുപോകുന്നതിനിടെ കോട്ടക്കലില്‍ വെച്ചാണ്‌ മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായത്‌.ഡീലര്‍ വാഹനം നിരത്തില്‍ ഇറക്കുമ്ബോള്‍ വേണ്ട രേഖകളും ഉണ്ടായിരുന്നില്ല. പതിവ്‌ വാഹന പരിശോധനയ്‌ക്കിടയിലാണ്‌ നിയമലംഘനം മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്‌. ടി.സി.ആര്‍ അഥവാ ട്രേഡ്‌ സര്‍ട്ടിഫിക്കറ്റ്‌ ഓഫ്‌ രജിസ്‌ട്രേഷന്‍ ഇല്ലാതെയാണ്‌ വാഹനമോടിച്ചത്‌. ഒറിജിനല്‍ ടി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാതെ വാഹനം ഒരു ഷോറൂമില്‍ നിന്ന്‌ മറ്റൊരു ഷോറൂമിലേക്ക്‌ മാറ്റുവാന്‍ പാടില്ല എന്നാണ്‌ ചട്ടം. വിശദ പരിശോധനയില്‍ വാഹനത്തിന്റെ സ്‌പീഡോമീറ്റര്‍ വിചേ്‌ഛദിച്ചതായും കണ്ടെത്തി.വാഹനം തിരൂരിലെ ഷോ റൂമില്‍ നിന്നും പെരിന്തല്‍മണ്ണയിലെ ഷോ റൂമിലേക്ക്‌ കൊണ്ടുപോവുകയായിരുന്നു. സ്‌പീഡോമീറ്റര്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി ക്ലസ്‌റ്റര്‍ മീറ്

ഓണം വാരാഘോഷത്തിന് മലപ്പുറം ജില്ലയില്‍ വര്‍ണാഭമായ തുടക്കം

മലപ്പുറം: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന ഓണം വാരാഘോഷത്തിന് ജില്ലയില്‍ വര്‍ണാഭമായ തുടക്കം. മലപ്പുറം ടൗണ്‍ഹാളില്‍ മന്ത്രി വി അബ്ദുറഹ്‌മാന്‍ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെ ചേര്‍ത്ത് പിടിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. അതിദരിദ്രരായ ആളുകളില്ലാത്ത കേരളം ആറ് മാസത്തിനകം പൂര്‍ത്തിയാകും. ഇതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചുട്ടുണ്ട്. ജോലിക്ക് പോകാന്‍ കഴിയാത്തവര്‍ക്ക് വര്‍ഷം മുഴുവന്‍ സൗജന്യ ഭക്ഷണം നല്‍കും. വീടില്ലാത്ത എല്ലാവര്‍ക്കും വീടുകള്‍ അനുവദിക്കും. 3.45 ലക്ഷം പേരാണ് കേരളത്തില്‍ ഭവനരഹിതരായിട്ടുള്ളത്. ഇതില്‍ 38000 പേര്‍ക്ക് ഷിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതിയില്‍ വീട് അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് ലൈഫ് പദ്ധതി വഴി വീട് നല്‍കും. സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ഓണത്തിന് മുമ്പായി എല്ലാവര്‍ക്കും ആനുകൂല്യം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. രണ്ട് മാസത്തെ ക്ഷേമ പെന്‍ഷനുകള്‍ അനുവദിച്ചു. കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം ചെയ്യുന്നതിനായി 100 കോടി രൂപ അനുവദിച്ചു. 60 വയസ്സിന് മുകളിലുള്ള പട്ടിക വര്‍ഗവിഭാഗത്തില്‍ പെട്ടവര

മഞ്ഞാമാട് പാലത്തിന്റെ സമീപം മരം വീണ് റോഡ് ബ്ലോക്കായി

മഞ്ഞാമാട് പാലത്തിന്റെ സമീപം മരം വീണ് റോഡ് ബ്ലോക്കായി നാട്ടുകാർ നിമിഷനേരം കൊണ്ട്  മരം വെട്ടി മാറ്റി റോഡ് ഗതാഗതയോഗ്യമാക്കി  ഇന്ന് 11.30 തോടെയാണ് മരം റോഡിന് കുറുകെ വീണത് നാട്ടുകാർ മരം വെട്ടി മാറ്റുന്നു  മരം വെട്ടിമാറ്റിയതിന്ന് ശേഷം വാഹനങ്ങൾ റോഡിലൂടെ കടന്ന് പോകുന്നു 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ today news
ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

PPTMYHS SCHOOL 40-ാം വാർഷികവും പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമവും LIVE

  LIVE LIVE

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

 

അമ്മാഞ്ചേരി കാവ് ഉത്സവം 2024 videos

Live