പൊതുമരാമത്തു വകുപ്പിന്റെ പുതിയ റോഡുകൾ നിർമ്മാണം കഴിഞ്ഞും, പഴയ റോഡുകൾ അറ്റകുറ്റപ്പണികൾക്കുശേഷവും, ആറു മാസത്തിനകം തകർന്നാൽ ബന്ധപ്പെട്ട എൻജിനീയർമാർക്കും കരാറുകാർക്കുമെതിരെ വിജിലൻസ് കേസെടുക്കാൻ സർക്കാർ ഉത്തരവായി. കുഴികൾ രൂപപ്പെട്ടാലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു വിജിലൻസ് അന്വേഷണം നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സർക്കുലറിൽ വ്യക്തമാക്കി. റോഡുകളുടെ പരിതാപകരമായ അവസ്ഥയും അതുകാരണം അടിക്കടിയുണ്ടാവുന്ന അപകട മരണങ്ങളും സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള വിമർശനങ്ങൾക്ക് ഇടയാക്കുകയും ബന്ധപ്പെട്ടവർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. നിർമ്മാണമോ, അറ്റകുറ്റപ്പണിയോ പൂർത്തീകരിച്ചതായി ഇനി മുതൽ സർട്ടിഫിക്കറ്റ് നൽകുന്ന റോഡുകൾക്കാണ് ബാധകം. പ്രകൃതിദുരന്തത്താലാണ് തകർന്നതെന്ന് കളക്ടർ റിപ്പോർട്ട് നൽകിയാൽ കേസുണ്ടാവില്ല. ക്രിമിനൽ നടപടികൾ ആവശ്യമാണെന്നു കണ്ടെത്തുന്ന ഏതു കേസിലും വിജിലൻസ് അന്വേഷണം നടത്താമെന്നും സർക്കുലറിൽ പറയുന്നു. ആറു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി ബന്ധപ്പെട്ട കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. ഒരു വർഷത്തിനകം തക...
വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video