മധുരമിട്ട ചായയും മധുരമിടാത്ത ചായയും ഒന്നല്ല!

കൊല്ലം • ചായക്കടകളിൽ മധുരമിട്ട ചായയ്ക്കും മധുരമിടാത്ത ചായ ഇനി ഒരേ വില ഈടാക്കിയാൽ നടപടി. ഒരേ വില ഈടാക്കുന്നതായി സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ ഓണക്കാലത്തു നടത്തുന്ന പരിശോധനകളിൽ കണ്ടെത്തിയാൽ കർശന നടപടിയെടുക്കണമെന്നു സിവിൽ സപ്ലൈസ് കമ്മിഷണർ ജില്ലാ സപ്ലൈ ഓഫിസർമാർക്ക് അയച്ച സർക്കുലറിൽ നിർദേശിച്ചു. മധുരമുള്ള ചായ/കോഫി/കട്ടൻ ചായ, മധുരമില്ലാത്ത ചായ/കോഫി/ കട്ടൻ ചായ എന്നിവയുടെ വില കടകളിൽ പ്രദർശിപ്പിക്കണമെന്നും നിർ ദേശിച്ചിട്ടുണ്ട്. മധുരമുള്ളതിനും ഇല്ലാത്തതിനും ഒരേ വില ഈടാക്കു ന്നതായി വ്യാപക പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപ് ടിയെന്നും സർക്കുലർ പറയുന്നു.