സ്കോളർഷിപ്പുകൾക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതുമായി സംബന്ധിച്ച് msf വേങ്ങര പഞ്ചായത്ത് കമ്മിറ്റി വില്ലേജ് ഓഫീസറുമായി ചർച്ച നടത്തി ========================= കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷ പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകൾക്ക് വില്ലേജ് ഓഫീസുകളിൽ നിന്നും വിദ്യാർത്ഥികൾക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ വേങ്ങര പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റി വേങ്ങര വില്ലേജ് ഓഫീസറുമായി ചർച്ച നടത്തി. പ്രത്യേക ജാതി സർട്ടിഫിക്കറ്റ് വേണ്ട എന്നാണ് നിലവിലുള്ള സർക്കാർ ഉത്തരവെന്നും ഈ മാസം 30നകം സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് വരുമോ എന്ന് കാത്തിരിക്കാം എന്നും ഇല്ലെങ്കിൽ വില്ലേജ് ഓഫീസിൽ നിന്നും ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാനുള്ള നടപടി സ്വീകരിക്കാം എന്നും വില്ലേജ് ഓഫീസർ ഭാരവാഹികൾക്ക് ഉറപ്പ് നൽകി. പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡണ്ട് എ.കെ.എം ഷറഫ്, സെക്രട്ടറി അർഷാദ് ഫാസിൽ, ട്രഷറർ സിറാജുദ്ധീൻ ഇ.വി സഹഭാരവാഹികളായ ഷമീം കുറ്റൂർ, ബദ്റുദ്ദീൻ പള്ളിയാളി, ഫായിസ് കെ.സി എന്നിവർ സംബന്ധിച്ചു.