പോസ്റ്റുകള്‍

ഓഗസ്റ്റ് 25, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കരുവാരകുണ്ട് മേഖലയിൽ മഴവെള്ളപാച്ചിൽ ഉരുൾപൊട്ടിയതായി സംശയം വെള്ളത്തിന്റെ ഒഴുക്ക് കൂടി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ കോളനിയിൽ അകപ്പെട്ടു

ഇമേജ്
കരുവാരകുണ്ട് മേഖലയിൽ മഴവെള്ളപാച്ചിൽ   വെള്ളത്തിന്റെ ഒഴുക്ക് കൂടി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ കോളനിയിൽ അകപ്പെട്ടു .... കരുവാരകുണ്ട് : കനത്ത മലവെള്ളപാച്ചിലിൽ ഒറ്റപ്പെട്ടു പോയ മുള്ളറ ആര്യാടൻ കോളനിയിൽ സഹായത്തിനു പോയ പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ , വൈസ് പ്രസിഡന്റ് ലത്തീഫ്, ഷീന ജിൽസ്, നുഹ് മാൻ പാറമ്മൽ അടക്കമുള്ള ജനപ്രതിനിധികളും അഞ്ചോളം വീട്ടുകാരും കനത്ത വെള്ളത്തിന്റെ ഒഴുക്ക് കാരണം  പുറത്ത് കടക്കാൻ കഴിയാത്തതിനാൽ ഫയർ ഫോഴ്സിന്റെ സഹായം തേടി ... Update മഴവെള്ള പാച്ചിൽ കുറഞ്ഞു  പുഴയിലെ വെള്ളം താഴ്ന്നു  പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ തിരിച്ചു വരുന്നു ഫയർ പോയിസ്, ട്രോമാ കെയർ യൂണിറ്റ് പ്രവർത്തകൻ സ്ഥലത്തുണ്ട് 

2013 മുതൽ തുടർച്ചയായ ലോക ചെസ്സ് ചാമ്പ്യനെ ഇന്ത്യയുടെ 17 കാരൻ 3പ്രാവശ്യം തോൽപിച്ചു

ഇമേജ്
"എനിക്കിനി കളിച്ചിട്ട് ഒരുപാടൊന്നും നേടാനില്ല. നല്ല എതിരാളികളെ കിട്ടാനില്ല. ഉള്ള എതിരാളികളിൽ നിന്നും തനിക്കു പ്രചോദനമൊന്നും കിട്ടുന്നില്ല. അതുകൊണ്ട് ഇവന്മാരുടെ കൂടെ കളിച്ചു സമയം കളയാൻ ഇനി ഞാനില്ല. അടുത്ത ലോക ചെസ്സ് ടൂർണ്ണമെന്റിൽ മത്സരിക്കാൻ ഞാൻ ഇല്ല." 2013 മുതൽ തുടർച്ചയായി ലോക ചെസ്സ് ചാമ്പ്യൻ ആയിക്കൊണ്ടിരിക്കുന്ന മാഗ്നസ് കാൾസൻ പറഞ്ഞതാണ് മുകളിൽ 👆 #പിന്നീടുണ്ടായത്_ചരിത്രം 🔥🔥🔥 ഭാരതത്തിൽ നിന്നുള്ള ഒരു 17 കാരൻ പയ്യൻ  #ശ്രീ.#രമേശ്_ബാബു_പ്രജ്ഞാനന്ദ... തുടർച്ചയായ മൂന്നു മത്സരങ്ങളിൽ കാൾസനെ അട്ടിമറിച്ചപ്പോൾ വിശ്വാസം വരാതെ കുറച്ചുസമയം കണ്ണു മിഴിച്ചു സീറ്റിൽ തന്നെയിരുന്ന കാൾസൻ പറഞ്ഞതാണ് താഴെ കുറിച്ചിരിക്കുന്നത് 👇 "ഇന്നത്തെ ദിവസം എനിക്കു ഭയാനകമായി അനുഭവപ്പെടുന്നു. തുടർച്ചയായ ഈ മൂന്നു തോൽവികൾ എനിക്കു താങ്ങാവുന്നതിലും അപ്പുറമാണ്. ഇത് ശരിക്കും അമ്പരപ്പുളവാക്കുന്നു. ഇന്നിനി എനിക്കു ഉറങ്ങാൻ സാധിക്കില്ല" അഭിനന്ദനങ്ങൾ മോനേ ❤️ കളിക്കാൻ നല്ല എതിരാളികൾ ഇല്ലാത്തതുകൊണ്ട് കളി നിർത്തുകയാണെന്നു പറഞ്ഞ അഹംഭാവത്തെ ഉറക്കമില്ലാത്ത രാത്രികളിലേക്കു തള്ളിവിട്ടതിന് .... എതി

AR നഗർ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പാലമഠത്തിൽ കോഴിശ്ശേരി ഹനീഫ എന്ന കുഞ്ഞാപ്പു മരണപ്പെട്ടു

ഇമേജ്
കുന്നുംപുറം കൊടക്കല്ല് സ്വദേശിയും എ ആർ നഗർ പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ പാലമഠത്തിൽ കോഴിശ്ശേരി ഹനീഫ എന്ന കുഞ്ഞാപ്പു എന്നവർ മരണപ്പെട്ടു.കോൺഗ്രസ് നേതാവായ ഇദ്ദേഹം എ ആർ നഗർ പഞ്ചായത്ത് ഏഴാം വാർഡിൽ നിന്നാണ് ജനപ്രതിനിധിയായത്. ശ്വാസം മുട്ടൽ ഉണ്ടായതിനെ തുടർന്ന് ഇന്നലെ രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു ഇന്ന് പുലർച്ചെ മരിച്ചു. പരേതന്റെ ജനാസ നിസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ഊക്കത്ത് ജുമാ മസ്ജിദിൽ നടക്കും. ഭാര്യ - സലീന. മക്കൾ - മുക്താർ,മനാഫിർ,ഒരു പെൺകുട്ടിയുമുണ്ട്.

today news

കൂടുതൽ‍ കാണിക്കുക